കുളിമുറിയിൽ തെന്നി വീണ സാലുമരാഡ തിമ്മക്കക്ക് ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല;ചികിൽസ വീട്ടിൽ.

ബെംഗളൂരു: കുളിമുറിയിൽവീണ് പരിക്കേറ്റ പരിസ്ഥിതി പ്രവർത്തക മരങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന സാലുമരഡ തിമ്മക്കയ്ക്ക് ആശുപത്രിയിൽ കിടക്ക ലഭിക്കാത്തതിനാൽ ചികിത്സ വീട്ടിൽ.

100 വയസിൽ അധികം പ്രായമുള്ള സാരുമരഡ തിമ്മക്കയെ കുളിമുറിയിൽ തെന്നിവീണതിനെത്തുടർന്ന് ഹാസനിലെ മണി ആശുപത്രിയിലെത്തിച്ചതിന് പ്രാഥമികചികിത്സ നൽകി.

പിന്നീട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ഇവിടെ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് വീട്ടിൽ ചികിത്സിച്ചാൽ മതിയെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു.

കിടക്കകളിൽ കോവിഡ് രോഗികളേ കൊണ്ട് നിറഞ്ഞതാണ് കാരണം.

നിലവിൽ ഹാസൻ ബേലൂരിലുള്ള വളർത്തുമകൻ ഉമേഷിന്റെ വീട്ടിലാണ് സാമുലമരഡ തിമ്മക്ക കഴിക്കുന്നത്.

ദിവസവും ഡോക്ടർ ഫോണിൽ വിളിച്ച് നിർദേശങ്ങൾ നൽകുന്നുണ്ട്.

വിവരം അറിഞ്ഞതിനെത്തുടർന്ന് മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ വിളിച്ച് കിടക്ക ലഭിക്കാത്തതിനെക്കുറിച്ച് അന്വേഷിച്ചെന്ന് ബന്ധുക്കൾ അറിയിച്ചു.

ആവശ്യമായ സൗകര്യങ്ങളൊരുക്കാൻ മുഖ്യമന്ത്രി ജില്ലാഭരണകൂടത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കോൺഗ്രസ് നേതാവ് ജി. പരമേശ്വരയും വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നതായും ബന്ധുക്കൾ പറഞ്ഞു.

http://88t.8a2.myftpupload.com/archives/4423

http://88t.8a2.myftpupload.com/archives/29837

http://88t.8a2.myftpupload.com/archives/32066

http://88t.8a2.myftpupload.com/archives/32113

http://88t.8a2.myftpupload.com/archives/35381

http://88t.8a2.myftpupload.com/archives/59323

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us