ബെംഗളൂരു: മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ബിഎസ് യെദ്യൂരപ്പയുടെ നിസഹകരണം സംസ്ഥാനത്ത് ബി ജെ പിക്ക് വലിയ പ്രതിസന്ധിയായിരുന്നു.
പാർട്ടി പരിപാടികളിൽ നിന്നും നേതൃ ചർച്ചകളിൽ നിന്നും മാറി നിന്ന് കൊണ്ടായിരുന്നു മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റി നിർത്തിയതിലെ അതൃപ്തി അദ്ദേഹം പരസ്യമായി പ്രകടിപ്പിച്ചത്.
സംസ്ഥാനത്തെ മുതിർന്ന ലിംഗായത്ത് നേതാവിന്റെ ഈ സമീപനം വലിയ ആശങ്കയോടൊയിരുന്നു ബി ജെ പി ഉറ്റുനോക്കിയത്. എന്നാൽ ഇപ്പോഴിതാ ബി ജെ പിക്ക് ഏറെ ആശ്വാസത്തിന് വക നൽകി പാർട്ടിക്കൊപ്പം തന്നെയെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് യെദ്യൂരപ്പ.
ഇപ്പോഴിതാ ലിംഗായത്ത് സമുദായാംഗങ്ങളോടും ബി ജെ പിക്ക് വോട്ട് നൽകണമെന്ന് അഭ്യർത്ഥിക്കുകയാണ് യെദ്യൂരപ്പ. ‘തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിന്ന് ഞാൻ സ്വമേധയാ വിരമിക്കുന്നു. എനിക്ക് നാളെ 80 വയസ്സ് തികയുന്നു. വീരശൈവ ലിംഗായത്ത് സുഹൃത്തുക്കൾ ഇത് തെറ്റിദ്ധരിക്കരുത്, അവർ ഇപ്പോൾ ചെയ്യുന്ന രീതിയിൽ തന്നെ ബിജെപിയെ പിന്തുണയ്ക്കണം’, യെദ്യൂരപ്പ പറഞ്ഞു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 17 ശതമാനം വരുന്നതാണ് വീരശൈവ-ലിംഗായത്തുകൾ യെദ്യൂരപ്പയുടെ ആഹ്വാനം സമൂഹം ഏറ്റെടുക്കുമോയെന്നതാണ് ഉറ്റുനോക്കുന്നത്. മറിച്ചാണ് തീരുമാനമെങ്കിൽ കനത്ത തിരിച്ചടിയായിരിക്കും ബി ജെ പി നേരിട്ടേക്കുക.