“ബിരിയാണിക്കൊതിയൻമാരെ ഇതിലേ ഇതിലേ….” ചിക്കൻ ബിരിയാണിയുടെ കൂടെ ” അൺലിമിറ്റഡ് റൈസ് “, കറിക്കൊപ്പം വയറുനിറച്ച് പൊറോട്ടയും റൊട്ടിയും;ചോറിന് ശേഷം വയറുനിറച്ച് പായസം;വയറും മനസ്സും നിറക്കാൻ പുതിയ “മേയ്ക്ക് ഓവറു”മായി എൽ സാൽവർ തയ്യാർ.

ബെംഗളൂരു : വയറുനിറഞ്ഞാൽ മനസ്സു നിറഞ്ഞു എന്നാണല്ലോ, നിങ്ങളുടെ മനസ്സും വയറും ഒരുമിച്ച് നിറക്കാൻ മഡിവാളയിലുള്ള എൽ സാൽവർ റസ്‌റ്റോറന്റ് തയ്യാറായിക്കഴിഞ്ഞു.
ഏകദേശം 2 മാസം മുൻപാണ് എൽ സാൽവർ റെസ്റ്റോറന്റ് ആരംഭിക്കുന്നത്, ഇതുവരെ ലഭിച്ച നല്ല പ്രതികരണങ്ങൾ കൂടുതൽ നല്ല സേവനങ്ങൾ ഭക്ഷണപ്രിയർക്ക് നൽകണമെന്ന് ഉടമകൾക്ക് തോന്നി.
നിലവിൽ ഉണ്ടായിരുന്ന മെനുവിൽ വൻ മാറ്റങ്ങൾ വരുത്തുകയും കഴിക്കുന്ന ആളുടെ സംതൃപ്തി എന്ന അളവുകോലിന് താഴെ ഒന്നുമില്ല എന്ന തിരിച്ചറിവുമാണ് മുകളിൽ പറഞ്ഞ ഓഫറുകളുടെ പിന്നിൽ.

  ബെംഗളൂരുവിലെ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്കെയ്സിനുള്ളിൽ സ്ത്രീയുടെ മൃതദേഹം


ഒരു ചിക്കൻ ബിരിയാണി കഴിക്കുമ്പോൾ ” അൺലിമിറ്റഡ് ” റൈസ് ആണ് വാഗ്ദാനം, എന്നു വച്ചാൽ വയറ് നിറയാതെ അവിടെ നിന്ന് ഇറങ്ങിപ്പോരേണ്ടത് ഇല്ല എന്നർത്ഥം. അതിന് ഈടാക്കുന്ന വിലയോ വെറും 120 രൂപ മാത്രം.
തെരഞ്ഞെടുക്കപ്പെട്ട പ്രധാന ഡിഷ് (കറി) ഓർഡർ ചെയ്താൽ പൊറാട്ടയോ റൊട്ടിയോ ” അൺ ലിമിറ്റഡ് ” ആയി നൽകും ,ഇതിലും വയറുനിറയാതെ പുറത്തു കടക്കാൻ ആവില്ല എന്നർത്ഥം.
തീർന്നില്ല 80 രൂപ വിലവരുന്ന ചോറു (മീൽസ് ) കഴിക്കുകയാണെങ്കിൽ പായസം “അൺലിമിറ്റഡ് ” ! ഇപ്പോൾ വയറ് നിറഞ്ഞില്ലേ.

  ബെംഗളൂരുവിലും ഇത്തരത്തിൽ ഒരു ഓട്ടോ ഡ്രൈവറോ? തന്റേതല്ലാത്ത പണം വേണ്ടെന്ന് വെച്ച ഈ മനുഷ്യൻ ഇപ്പോൾ ഇന്റർനെറ്റിലെ താരം!


ഇനി താമസിക്കേണ്ട,നേരെ മഡിവാളയിലെ കല്ലട ക്ക് പിറകുവശത്തുള്ള എൽ സാൽവർ റസ്റ്റോറന്റിലേക്ക് കത്തിച്ച് വിട്ടോളൂ.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാത്തെ ആൺകുട്ടികൾക്കുള്ള സൗജന്യ ബസ് പാസ് വിതരണം തകൃതി: രണ്ടുദിവസത്തിനിടെ നൽകിയത് 2700-ലധികം പാസുകൾ
[masterslider id="10"]

Related posts