അഞ്ചു വയസ്സുകാരന്റെ മൃതദേഹം ആൾതാമസമില്ലാത്ത വീട്ടിലെ കിണറ്റിൽ കണ്ടെത്തി

തിരുവനന്തപുരം: ബാലരാമപുരത്ത് അഞ്ചു വയസ്സുകാരന്റെ മൃതദേഹം അയൽപക്കത്തെ ആൾതാമസമില്ലാത്ത പുരയിടത്തിലെ കിണറ്റിൽ കണ്ടെത്തി. കോട്ടുകാൽകോണം സ്വദേശികളായ ദിലീപ്, ശ്രുതി ദമ്പതികളുടെ മകൻ ദീപക് (5) ആണ് മരിച്ചത്.

ഉച്ചയോടെ കുഞ്ഞിനെ കാണാതായതിനെ തുടർന്ന് പരിഭ്രാന്തരായ രക്ഷിതാക്കൾ ബാലരാമപുരം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെത്തിയ പൊലീസും നെയ്യാറ്റിൻകരയിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പ്രദേശത്ത് നടത്തിയ തിരച്ചിലിനൊടുവിലാണ് വീടിന് സമീപത്തെ വിജനമായ പറമ്പിലെ കിണറ്റിൽ നിന്ന് മൃതദേഹം കണ്ടെടുത്തത്. കുഞ്ഞിന്റെ മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts