ആകെ കോവിഡ് മരണം 18000 കടന്നു;ഇന്നത്തെ കർണാടകയിലെ കോവിഡ് റിപ്പോർട്ട് ഇവിടെ വായിക്കാം…

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 47563 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.34881 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 30.28%. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 34881 ആകെ ഡിസ്ചാര്‍ജ് : 1319301 ഇന്നത്തെ കേസുകള്‍ : 47563 ആകെ ആക്റ്റീവ് കേസുകള്‍ : 548841 ഇന്ന് കോവിഡ് മരണം : 482 ആകെ കോവിഡ് മരണം : 18286 ആകെ പോസിറ്റീവ് കേസുകള്‍ : 1886448 ഇന്നത്തെ പരിശോധനകൾ :…

Read More

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25%;കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്.

കേരളത്തില്‍ ഇന്ന് 41,971 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5492, തിരുവനന്തപുരം 4560, മലപ്പുറം 4558, തൃശൂര്‍ 4230, കോഴിക്കോട് 3981, പാലക്കാട് 3216, കണ്ണൂര്‍ 3090, കൊല്ലം 2838, ആലപ്പുഴ 2433, കോട്ടയം 2395, കാസര്‍ഗോഡ് 1749, വയനാട് 1196, പത്തനംതിട്ട 1180, ഇടുക്കി 1053 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,48,546 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 28.25 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍.,…

Read More

മാതാപിതാക്കളെ അതിദാരുണമായി കൊലപ്പെടുത്തിയ കുട്ടി അറസ്റ്റിൽ

ബെംഗളൂരു: മാതാപിതാക്കളെ അതിദാരുണമായി കൊലപ്പെടുത്തിയ 14 കാരനായ മകന്‍ അറസ്റ്റില്‍. യദഗിരി സ്വദേശികളായ ഹനുമന്താര(41), ഹൊന്നമ്മ (34) എന്നിവരാണ് മരിച്ചത്. നഗരത്തിലെ പീനിയക്കടുത്തുള്ള കരിയോബനഹള്ളിയിൽ ന്യൂമറോളജി വകുപ്പ്‌ ജില്ല ഓഫിസിലെ ജീവനക്കാരാണ്‌ മരിച്ച ദമ്ബതികൾ. വ്യാഴാഴ്‌ചയാണ് ദമ്ബതികളെ ഓഫിസിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രാഥമിക അന്വേഷണത്തിൽ തന്നെ കൊലപാതകമാണെന്ന് തെളിഞ്ഞതിനാൽ തുടർന്നുള്ള ചോദ്യം ചെയ്യലിൽ മകനാണ് കൊലപാതകം ചെയ്തതെന്ന് തെളിഞ്ഞത്. പഠനത്തില്‍ ശ്രദ്ധിക്കാതെ ചുറ്റിനടക്കുന്നതില്‍ പിതാവ്‌ മകനെ ശകാരിച്ചതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഓഫിസിനോട്‌ ചേര്‍ന്ന ഒരു ഷെഡ്ഡില്‍ താമസിച്ചിരുന്ന കുടുംബം…

Read More

കുളിമുറിയിൽ തെന്നി വീണ സാലുമരാഡ തിമ്മക്കക്ക് ആശുപത്രിയിൽ കിടക്ക ലഭിച്ചില്ല;ചികിൽസ വീട്ടിൽ.

ബെംഗളൂരു: കുളിമുറിയിൽവീണ് പരിക്കേറ്റ പരിസ്ഥിതി പ്രവർത്തക മരങ്ങളുടെ അമ്മ എന്നറിയപ്പെടുന്ന സാലുമരഡ തിമ്മക്കയ്ക്ക് ആശുപത്രിയിൽ കിടക്ക ലഭിക്കാത്തതിനാൽ ചികിത്സ വീട്ടിൽ. 100 വയസിൽ അധികം പ്രായമുള്ള സാരുമരഡ തിമ്മക്കയെ കുളിമുറിയിൽ തെന്നിവീണതിനെത്തുടർന്ന് ഹാസനിലെ മണി ആശുപത്രിയിലെത്തിച്ചതിന് പ്രാഥമികചികിത്സ നൽകി. പിന്നീട് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇവിടെ കിടക്ക ലഭിക്കാത്തതിനെ തുടർന്ന് വീട്ടിൽ ചികിത്സിച്ചാൽ മതിയെന്ന് ഡോക്ടർമാർ നിർദേശിക്കുകയായിരുന്നു. കിടക്കകളിൽ കോവിഡ് രോഗികളേ കൊണ്ട് നിറഞ്ഞതാണ് കാരണം. നിലവിൽ ഹാസൻ ബേലൂരിലുള്ള വളർത്തുമകൻ ഉമേഷിന്റെ വീട്ടിലാണ് സാമുലമരഡ തിമ്മക്ക കഴിക്കുന്നത്. ദിവസവും ഡോക്ടർ ഫോണിൽ വിളിച്ച്…

Read More

തമിഴ്‌നാട്ടിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗൻ; അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും

ചെന്നൈ: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ലോക്ക്ഡൗണിലേക്ക് നീങ്ങി തമിഴ്‌നാടും. അടിയന്തര ആവശ്യങ്ങള്‍ക്ക് അല്ലാത്ത സംസ്ഥാനാന്തര യാത്രകള്‍ക്ക് തമിഴ്നാട്ടില്‍ വിലക്ക് ഏര്‍പ്പെടുത്തി. തിങ്കളാഴ്ച്ച മുതല്‍ രണ്ടാഴ്ച്ചത്തേക്കാണ് ലോക്ക്ഡൗണ്‍.മെയ്​ 10 മുതല്‍ മെയ്​ 24 വരെയായിരിക്കും ലോക്​ഡൗണ്‍. തിങ്കളാഴ്​ച പുലര്‍ച്ചെ നാല്​ മണിക്ക്​ തുടങ്ങുന്ന ലോക്​ഡൗണ്‍ മെയ്​ 24ന്​ നാല്​ മണി വരെ നീളും. അവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് അനുമതി. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 6 മുതല്‍ 10 വരെ പ്രവര്‍ത്തിക്കും. തമിഴ്‌നാട് അതിര്‍ത്തി കടന്നെത്തുന്ന സ്വകാര്യ വാഹനങ്ങള്‍ തടയും. അടിയന്തര ആവശ്യമുള്ള യാത്രകള്‍…

Read More

കേരളത്തിൽ നിന്ന് വരുന്ന വിമാനയാത്രക്കാർക്ക് ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമല്ല.

ബെംഗളൂരു :കേരളം, പഞ്ചാബ്, മഹാരാഷട്ര, ചണ്ഡിഗഡ് തുടങ്ങിയ സ്ഥലങ്ങളിൽ നിന്ന് നഗരത്തിലെത്തുന്നവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ് എന്ന ഏതാനും മാസം മുൻപ് പുറത്തിറക്കിയ കർണാടക സർക്കാറിൻ്റെ ഉത്തരവിൽ മാറ്റം. ഈ സ്ഥലങ്ങളിൽ നിന്ന് വിമാനമാർഗ്ഗം എത്തുന്നവർ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതില്ല, കർണാടകയിലെ വിമാനത്താവളങ്ങളിൽ പരിശോധനയും ഉണ്ടാവില്ല. അതേ സമയം കോവിഡിന് സ്ഥാനമായ ലക്ഷണങ്ങളുമായി യാത്ര ചെയ്യുന്നവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമായും കയ്യിൽ കരുതണമെന്ന് ഉത്തരവിൽ പറയുന്നു.

Read More

എക്സ്റേ, സി.ടി.സ്കാൻ നിരക്കുകൾ ഏകീകരിച്ചു കൊണ്ട് സർക്കാർ ഉത്തരവ്.

ബെംഗളൂരു: സംസ്ഥാനത്ത് എക്സ്റേ, സി.ടി.സ്കാൻ എന്നിവക്ക് ഓരോ ആശുപത്രികളും ലാബുകളും വ്യത്യസ്ഥ നിരക്കുകളും അധിക നിരക്കുകളും ഈടാക്കുന്ന സാഹചര്യത്തിൽ നിരക്കുകൾ ക്രമീകരിച്ചു കൊണ്ട് സർക്കാർ ഉത്തരവ്. ഡിജിറ്റർ ചെസ്റ്റ് എക്സ്റേ, സാധാരണ എക്സ്റേ എന്നിവക്ക് എല്ലാ ചെലവുകളും ചേർത്ത് 250 രൂപയേ ഈടാക്കാൻ പാടുള്ളൂ. സി.ടി.സ്കാൻ എല്ലാ ചെലവുകളും ഉൾപ്പെടെ 1500 രൂപ മാത്രം. ഉത്തരവ് അനുസരിക്കാത്ത സ്ഥാപനങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നും കർണാടക സർക്കാർ പുറത്ത് വിട്ട ഉത്തരവിൽ പറയുന്നു.

Read More
Click Here to Follow Us