ഐപിസി വാർഷിക കൺവൻഷൻ നടത്തി

ബെംഗളൂരു : ദൈവിക കൽപനയനുസരിച്ച് ആത്മീയ ജീവിതം നയിക്കുന്നവർക്കു ദൈവരാജ്യം ലഭിക്കുമെന്ന് ഇന്ത്യാ പെന്തെക്കോസ്ത് ദൈവസഭ (ഐപിസി) കർണാടക പ്രസിഡന്റ് പാസ്റ്റർ ടി.ഡി. തോമസ്. ഐപിസി ബാംഗ്ലൂർ സൗത്ത് സെന്റർ വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സൗത്ത് സെന്റർ പ്രസിഡന്റ് പാസ്റ്റർ വി.ടി. ജോൺ അധ്യക്ഷനായിരുന്നു.

പാസ്റ്റർ ബാബു ചെറിയാൻ (പിറവം) വചനപ്രഘോഷണം നടത്തി. പിവൈപിഎ ക്വയർ ഗാനങ്ങൾ ആലപിച്ചു. മഡിവാള മാരുതി നഗർ ഹോളിക്രോസ് ഹാളിൽ നടക്കുന്ന കൺവൻഷൻ ഇന്നു സമാപിക്കും. ഉച്ചകഴിഞ്ഞു മൂന്നിനു പിവൈപിഎ വാർഷിക സമ്മേളനം, 5.45 മുതൽ സുവിശേഷ യോഗം. പാസ്റ്റർമാരായ ജിജോയ് മാത്യു, സാംകുട്ടി മാത്യു, ഐസക് വർഗീസ് എന്നിവർ നേതൃത്വം നൽകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

നിങ്ങളുടെ അഭിപ്രായം എഴുതൂ..