ബെംഗളൂരു: ഇന്ദിരാനഗറിലെ കടയിൽ ജോലിക്കാരിയായ യുവതിയെ കത്തിമുനയിൽ നിർത്തി സ്വർണ്ണമാല കവരാൻ ശ്രമിച്ച യുവാവ് പിടിയിൽ. യുവതിയുടെ കൈകൾ മേശയിൽ ഫെവിക്വിക് ഒഴിച്ച് ഒട്ടിച്ചു വെച്ച ശേഷമായിരുന്നു കവർച്ചാശ്രമം. സംഭവത്തിൽ ഡെലിവറി ഏജൻറ്റായി ജോലി ചെയ്യുന്ന പ്രഭുരാജ് (രാജ്) എന്നയാളെ ഇന്ദിരാനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 31-ന് രാവിലെ 11.45-ഓടെയാണ് കേസിനാസ്പദമായ സംഭവം. ആരെങ്കിലും പിന്തുടർന്ന് കൊല്ലാൻ വരുന്നെന്ന് തെറ്റിദ്ധരിപ്പിച്ച് കടയ്ക്കുള്ളിലേക്ക് കയറിയ പ്രതി, പെട്ടെന്ന് യുവതിക്ക് നേരെ തിരിയുകയായിരുന്നു.തുടർന്ന് യുവതിയുടെ കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി നാലര ലക്ഷത്തോളം രൂപ വിലമതിക്കുന്ന 35…
Read MoreDay: 3 November 2026
നൂറ് വിദ്യാർഥികൾക്ക് രോഗബാധ; സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചു
നൂറോളം വിദ്യാർഥികൾക്ക് രോഗബാധ സ്ഥിരീകരിക്കപ്പെട്ടതിനെ തുടർന്ന് ഒരു സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിട്ടു. പനി, ഛർദി എന്നിവയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയാണ് വിദ്യാർഥികൾ. വയനാട് കൽപ്പറ്റയിലെ സെന്‍റ് ജോസഫ് ഹയർ സെക്കണ്ടറി സ്കൂളാണ് അടച്ചത്. പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് അധികൃതർ സ്കൂളിൽ പരിശോധന നടത്തിയിരുന്നു. സ്കൂളിലെ വാട്ടർ ടാങ്കും കിണറും അണുവിമുക്തമാക്കിയിട്ടില്ലെന്നാണ് പരിശോധനയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് സ്കൂൾ ഒരാഴ്ചത്തേക്ക് അടച്ചിടാനും അണുവിമുക്തമാക്കൽ നടപടികൾ സ്വീകരിക്കാനും ആരോഗ്യവകുപ്പ് സ്കൂൾ അധികൃതർക്ക് നിർദേശം നൽകുകയായിരുന്നു. കൽപ്പറ്റ ജനറൽ ആശുപത്രിയിലെ റെസിഡന്‍റ് മെഡിക്കൽ ഓഫീസർ ഡോ.…
Read Moreവിമാനങ്ങളും ട്രെയിനുകളും റദ്ദാക്കി; മുറസു ചുഴലിക്കാറ്റ് ആന്ധ്രാ തീരത്ത് കരതൊട്ടു; കനത്ത മഴയ്ക്കും കാറ്റിനും സാധ്യത, അതീവ ജാഗ്രതാ നിർദ്ദേശം
ഹൈദരാബാദ്: ശക്തമായ ‘മുറസു’ ചുഴലിക്കാറ്റ് തെക്കൻ ആന്ധ്രാപ്രദേശിലെ ഒംഗോളിന് സമീപം കരതൊട്ടു. ചൊവ്വാഴ്ച പുലർച്ചെയോടെ നെല്ലൂരിനും നരസാപുരത്തിനും ഇടയിലൂടെയാണ് ചുഴലിക്കാറ്റ് കടന്നുപോയത്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രാപ്രദേശിലും അയൽ സംസ്ഥാനങ്ങളിലും അധികൃതർ അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ആന്ധ്രാപ്രദേശിലെ വിവിധ വിമാനത്താവളങ്ങളിൽ നിന്നുള്ള 19 വിമാന സർവീസുകളും നിരവധി ട്രെയിൻ സർവീസുകളും റദ്ദാക്കിയിട്ടുണ്ട്. മണിക്കൂറിൽ 120 കി.മീ വേഗതയിൽ കാറ്റ്; കനത്ത മഴ മുന്നറിയിപ്പ് കരതൊട്ട സമയത്ത് മണിക്കൂറിൽ 100 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് പ്രദേശത്ത് കാറ്റ് വീശിയടിച്ചത്.…
Read Moreനമ്മ മെട്രോ പിങ്ക് ലൈൻ ഉദ്ഘാടന തീയതി മാറ്റി:
ബെംഗളൂരു: സിലിക്കൺ സിറ്റിയുടെ ഗതാഗത മേഖലയിൽ വൻ കുതിച്ചുചാട്ടത്തിനൊരുങ്ങി ബെംഗളൂരു മെട്രോയുടെ നിർദ്ദിഷ്ട പിങ്ക് ലൈൻ പാത ഉടൻ പ്രവർത്തനസജ്ജമാകും. പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം നിശ്ചയിച്ച തീയതിക്ക് മുന്നേ നടത്താൻ തീരുമാനിച്ചതായി ബി.ജെ.പി എം.പി തേജസ്വി സൂര്യ ഔദ്യോഗികമായി അറിയിച്ചു. മുൻപ് പ്രഖ്യാപിച്ചിരുന്ന നവംബർ 15-ന് പകരം നവംബർ 13-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ബെംഗളൂരുവിൽ എത്തി പുതിയ മെട്രോ പാത നാടിന് സമർപ്പിക്കും. നവംബർ 15-ന് ഉദ്ഘാടനം നടക്കുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ നേരത്തെ വ്യക്തമാക്കിയിരുന്നെങ്കിലും പുതുക്കിയ തീയതി പ്രകാരം പരിപാടി രണ്ടു…
Read Moreബെംഗളൂരു വഴിയുള്ള തീവണ്ടി സർവീസുകളിൽ മാറ്റം; ദീപാവലി പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ
ബെംഗളൂരു: പാത നവീകരണ പ്രവർത്തനങ്ങളെ തുടർന്ന് ബെംഗളൂരു മേഖലയിലെ ചില തീവണ്ടി സർവീസുകളിൽ മാറ്റം വരുത്തിയതായി റെയിൽവേ അറിയിച്ചു. കൂടാതെ വരാനിരിക്കുന്ന ദീപാവലി തിരക്ക് പരിഗണിച്ച് ബെംഗളൂരുവിനും കേരളത്തിനുമിടയിൽ പ്രത്യേക ട്രെയിൻ സർവീസ് നടത്താനും തീരുമാനിച്ചിട്ടുണ്ട്. ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി പെനുക്കൊണ്ടയ്ക്കും രംഗേപല്ലിക്കും ഇടയിൽ നടക്കുന്ന ട്രാക്ക് നവീകരണ പ്രവർത്തനങ്ങൾ കാരണമാണ് ചില ട്രെയിൻ സർവീസുകൾ ഭാഗികമായി റദ്ദാക്കിയത്. ചൊവ്വാഴ്ച സർവീസ് നടത്തേണ്ട ട്രെയിൻ നമ്പർ 66559 കെ.എസ്.ആർ ബെംഗളൂരു – അനന്തപൂർ മെമു (MEMU) ഹിന്ദുപ്പൂരിനും അനന്തപൂരിനും ഇടയിൽ സർവീസ് നടത്തില്ല. ഇതേ…
Read Moreഡേറ്റിംഗ് ആപ്പിൽ ‘സർപ്രൈസ് ഓഫർ’; വീട്ടിലേക്ക് വിളിച്ചുവരുത്തിയ പെൺകുട്ടി യുവാവിൽ നിന്ന് കവർന്നത് 20 ലക്ഷത്തിന്റെ സ്വർണം; സംഘം അറസ്റ്റിൽ
ബെംഗളൂരു: സ്വകാര്യ സമയം ചെലവഴിക്കാൻ ഡേറ്റിംഗ് ആപ്പ് ഉപയോഗിച്ച യുവാവിനെ കത്തികാട്ടി ഭീഷണിപ്പെടുത്തി 20 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്ന സംഭവത്തിൽ രണ്ടുപേർ പിടിയിൽ. നാഗരഭാവിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പ്രതികളായ നാസിയ, സയ്യിദ് മൗഷീൻ എന്നിവരെ ചന്ദ്ര ലേഔട്ട് പോലീസ് അറസ്റ്റ് ചെയ്തു. സുഹൃത്തിന്റെ വീട്ടിൽ വെച്ച് കവർച്ച നാഗരഭാവിയിലെ വാടകവീട്ടിൽ താമസിക്കുന്ന സ്വകാര്യ കമ്പനി ജീവനക്കാരനായ യുവാവിന്റെ കുടുംബാംഗങ്ങൾ പുറത്തുപോയ സമയത്താണ് സംഭവം. വീടിന്റെ താക്കോൽ വാങ്ങി തങ്ങിയിരുന്ന സുഹൃത്ത്, ഗ്രൈൻഡർ (Grindr) ആപ്പ് വഴിയാണ് അപരിചിതയായ…
Read More