സീറ്റ് കിട്ടിയില്ല സീമ മസൂതി ബി ജെ പി വിട്ടു.

ബെംഗളൂരു : സീറ്റ് ലഭിക്കാത്തതിൽ പ്രതിഷേധിച്ച് മുൻ എംഎൽഎ സീമ മസൂതി ബിജെപിയിൽ നിന്നു രാജിവച്ചു. ധാർവാഡ് മണ്ഡലത്തിൽനിന്നു സ്വതന്ത്രയായി മൽസരിക്കുമെന്നും വ്യക്തമാക്കി. ബിജെപി കഴിഞ്ഞ ദിവസം പുറത്തിറക്കിയ ആദ്യ പട്ടികയിൽ ധാർവാഡിൽ സീമയ്ക്കു പകരം അമൃത് ദേശായിയാണ് ഇടംപിടിച്ചത്.

മന്ത്രി വിനയ് കുൽക്കർണി ആയിരിക്കും ഇവിടെ കോൺഗ്രസ് സ്ഥാനാർഥി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സീമയ്ക്കു 16,896 വോട്ടും ജനതാദൾ (എസ്) സ്ഥാനാർഥിയായി മൽസരിച്ച അമൃത് ദേശായിക്ക് 35,000 വോട്ടുമാണ് ലഭിച്ചത്. ലിംഗായത്തുകൾക്കു സ്വതന്ത്രമതപദവി ആവശ്യപ്പെട്ട് മുന്നിലുണ്ടായിരുന്ന വിനയ് കുൽക്കർണിക്കെതിരെ ശക്തമായ പോരാട്ടം ലക്ഷ്യമിട്ടാണ് ഇതേ സമുദായത്തിൽ നിന്നുള്ള ദേശായിക്കു ബിജെപി സീറ്റ് നൽകിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരു വീണ്ടും കടുത്ത കുടിവെള്ള പ്രതിസന്ധിയിലേക്ക്; വരാനിരിക്കുന്നത് റേഷനിംഗ് കാലം? അടിയന്തര മുന്നറിയിപ്പുമായി അധികൃതർ
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts