100 കോടിക്ക് വാക്സിൻ വാങ്ങാൻ മുൻകൈയെടുത്ത് കർണാടക കോൺഗ്രസ്

ബെംഗളൂരു: കർണാടക കോൺഗ്രസ് നിർമാതാക്കളിൽ നിന്ന് നേരിട്ട് കോവിഡ് വാക്സിനുകൾ വാങ്ങാൻ 100 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി.

പാർട്ടി സംസ്ഥാന അധ്യക്ഷൻ ഡി.കെ.ശിവകുമാർ വെളിപ്പെടുത്തിയത് പ്രകാരം 10 കോടി പാർട്ടി ഫണ്ടിൽ നിന്നും ബാക്കി 90 കോടി തങ്ങളുടെ എംഎൽഎ, എംഎൽസി ഫണ്ടുകളിൽ നിന്നും ലഭ്യമാക്കാനാണ് ഉദ്ദേശിക്കുന്നത്.

മാസങ്ങളായി മോദി, യെദ്യൂരപ്പ സർക്കാരുകൾ വാക്സിൻ ലഭ്യമാക്കാൻ പരാജയപ്പെട്ട സാഹചര്യത്തിൽ ഇവ സുതാര്യമായ രീതിയിൽ നേരിട്ട് വാങ്ങാൻ എംഎൽഎ, എംഎൽസി ഫണ്ട് ഉപയോഗിക്കാൻ ഞങ്ങളെ അനുവദിക്കണമെന്ന് സർക്കാരിനോട് അഭ്യർത്ഥിക്കുന്നുവെന്ന് ഡി.കെ. ശിവകുമാർ പ്രസ്താവനയിൽ പറയുന്നു.

ഞങ്ങൾക്ക് രണ്ട് അനുമതികൾ ആവശ്യമാണ്, ഒന്ന് കേന്ദ്രത്തിൽ നിന്നും മറ്റൊന്ന് സംസ്ഥാന സർക്കാരിൽ നിന്നും. വാക്സിനുകൾ നേരിട്ട് ശേഖരിക്കാനും നൽകാനും കോൺഗ്രസിനെ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാളെ ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നടും; ഗിന്നസ് റെക്കോർഡ് ലക്ഷ്യമിട്ട് ബെംഗളൂരു വികസന അതോറിറ്റി
  ബെംഗളൂരുവിലെ തടാകത്തിലേക്ക് മെഡിക്കൽ മാലിന്യം തള്ളി; ഡോക്ടർക്കെതിരെ കേസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുത്തശ്ശിയുടെ അന്ത്യകർമ്മങ്ങൾ നേരിൽ കാണാനായില്ല; പ്രജ്വൽ രേവണ്ണയ്ക്ക് ജയിലിൽ ലൈവ് സംപ്രേഷണം
[masterslider id="10"]

Related posts