പോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്

ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്സോ കേസിൽ മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പയ്ക്ക് കർണാടക ഹൈക്കോടതിയുടെ വലിയ ആശ്വാസം. ജാമ്യം അനുവദിച്ച വേളയിൽ കോടതി മുൻപോട്ടു വെച്ചിരുന്ന ‘അനുമതിയില്ലാതെ കോടതിയുടെ അധികാരപരിധി വിട്ടുപോകരുത്’ എന്ന കടുത്ത വ്യവസ്ഥയിലാണ് ഹൈക്കോടതി ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ ഉത്തരവോടെ, മുൻകൂർ അനുമതി വാങ്ങേണ്ട തടസ്സങ്ങളില്ലാതെ യെദ്യൂരപ്പയ്ക്ക് രാജ്യത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കും.

തനിക്കെതിരെയുള്ള പോക്സോ കേസിൽ ജാമ്യം ലഭിച്ചപ്പോൾ കോടതി ഏർപ്പെടുത്തിയ യാത്രാ വിലക്കുകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ തന്നെയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹർജി വിശദമായി പരിഗണിച്ച ശേഷമാണ് കോടതിയുടെ അധികാരപരിധി വിട്ടുപോകരുതെന്ന വ്യവസ്ഥ ഭേദഗതി ചെയ്യാൻ കോടതി ഉത്തരവിട്ടത്.

  ട്രെയിനുകളിൽ അധിക ലഗേജ് കൈവശമുണ്ടോ? ട്രെയിൻ യാത്രക്കാർക്ക് വലിയ ആശ്വാസവുമായി റെയിൽവേയുടെ പുതിയ പ്രഖ്യാപനം

കേസിനാസ്പദമായ സംഭവം നടക്കുന്നത് 2024 ഫെബ്രുവരി 2-നാണ്. ബെംഗളൂരുവിലെ യെദ്യൂരപ്പയുടെ വസതിയിൽ വെച്ച് തന്റെ പ്രായപൂർത്തിയാകാത്ത മകളെ അദ്ദേഹം ലൈംഗികമായി പീഡിപ്പിച്ചു എന്ന് കാണിച്ച് പെൺകുട്ടിയുടെ അമ്മ 2024 മാർച്ച് 14-ന് ബെംഗളൂരു സദാശിവനഗർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. മുൻപ് നടന്ന മറ്റൊരു ലൈംഗികാതിക്രമ കേസിൽ നീതി തേടിയാണ് പെൺകുട്ടിയും അമ്മയും യെദ്യൂരപ്പയെ കാണാൻ അദ്ദേഹത്തിന്റെ വസതിയിലെത്തിയത് എന്നും, ആ സമയത്താണ് ഈ അതിക്രമം ഉണ്ടായതെന്നുമാണ് പരാതിയിൽ ഉന്നയിച്ചിരുന്ന ആരോപണം.

  'വേണമെങ്കിൽ പോവാം, രാജി സമർപ്പിച്ചാൽ മിനിറ്റുകൾക്കകം സ്വീകരിക്കും'; മുഖ്യമന്ത്രി ഡി.കെ. ശിവകുമാർ

പരാതി രജിസ്റ്റർ ചെയ്തതിനെ തുടർന്ന് കേസ് തുടർനടപടികൾക്കായി സിഐഡിക്ക് (CID) കൈമാറുകയായിരുന്നു. കേസ് അന്വേഷിച്ച സിഐഡി സംഘം യെദ്യൂരപ്പ ഉൾപ്പെടെ നാല് പേർക്കെതിരെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിന്റെ മുൻപത്തെ ഘട്ടത്തിൽ കോടതി ഇവർക്ക് ജാമ്യം അനുവദിച്ചിരുന്നെങ്കിലും കടുത്ത യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. എന്നാൽ പുതിയ കോടതി ഉത്തരവോടെ ഈ നിയന്ത്രണങ്ങളിലാണ് ഇപ്പോൾ ഇളവ് ലഭിച്ചിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടെറസിൽ വിളമ്പിയ ചിരട്ടപ്പായസവും സുന്ദരിക്ക് പൊട്ടുതൊടലും: നഗരത്തിൽ ബെംഗളൂരു മലയാളികൾക്ക് വേറിട്ടൊരു ഓണം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts