ബെംഗളൂരു: സുഹൃത്തുക്കൾക്കൊപ്പം കൊടഗിലേക്ക് വിനോദയാത്രയ്ക്കെത്തിയ ഇരുപത്തേഴുകാരിയെ ഹോംസ്റ്റേയിലെ ബാത്ത്റൂമിൽ ശ്വാസംമുട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബംഗളൂരുവിലെ സ്വകാര്യ കമ്പനി ജീവനക്കാരിയായ വിനുതയാണ് മരിച്ചത്. ഞായറാഴ്ച രാവിലെ കൽക്കണ്ടൂർ ഗ്രാമത്തിലെ ഹോംസ്റ്റേയിലാണ് ദാരുണമായ സംഭവം നടന്നത്. ബംഗളൂരുവിൽ നിന്നുള്ള 14 സഹപ്രവർത്തകർക്കൊപ്പമാണ് വിനുത രണ്ടുദിവസത്തെ സന്ദർശനത്തിനായി കൊടഗിലെത്തിയത്. കൽക്കണ്ടൂരിലെ ഹോംസ്റ്റേയിലായിരുന്നു ഇവർ താമസിച്ചിരുന്നത്. ഞായറാഴ്ച രാവിലെ കേരളത്തിലെ ഒരു ക്ഷേത്രം സന്ദർശിക്കാനായി പോകുന്നതിന് മുന്നോടിയായി കുളിക്കാൻ കയറിയതായിരുന്നു വിനുത. എന്നാൽ ഏറെക്കഴിഞ്ഞിട്ടും പുറത്തുവരാത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാത്ത്റൂമിനുള്ളിൽ ഇവരെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ബാത്ത്റൂമിൽ സ്ഥാപിച്ചിരുന്ന ഗ്യാസ്…
Read MoreDay: 8 June 2026
സംസ്ഥാനത്ത് കാലവർഷം കനക്കുന്നു: അടുത്ത 6 ദിവസം വൻ മഴയ്ക്ക് സാധ്യത, തീരദേശത്ത് റെഡ് അലേർട്ട്
ബെംഗളൂരു: കർണാടകയിൽ കാലവർഷം അതിശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ ഇന്ന് മുതൽ ജൂൺ 13 വരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രളയസമാനമായ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം (IMD) മുന്നറിയിപ്പ് നൽകി. ജൂൺ 8, 9 തീയതികളിൽ ദക്ഷിണ കന്നഡ, ഉഡുപ്പി, ഉത്തര കന്നഡ എന്നീ തീരദേശ ജില്ലകളിൽ അതിശക്തമായ മഴ പെയ്യാൻ സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജൂൺ 10, 11 തീയതികളിലും ഇതേ രീതിയിൽ കനത്ത മഴ തുടരാനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ…
Read Moreപോക്സോ കേസ്: മുൻ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പയ്ക്ക് നിർണായക ഹൈക്കോടതി ഉത്തരവ്
ബെംഗളൂരു: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പോക്സോ കേസിൽ മുൻ കർണാടക മുഖ്യമന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ ബി.എസ്. യെദ്യൂരപ്പയ്ക്ക് കർണാടക ഹൈക്കോടതിയുടെ വലിയ ആശ്വാസം. ജാമ്യം അനുവദിച്ച വേളയിൽ കോടതി മുൻപോട്ടു വെച്ചിരുന്ന ‘അനുമതിയില്ലാതെ കോടതിയുടെ അധികാരപരിധി വിട്ടുപോകരുത്’ എന്ന കടുത്ത വ്യവസ്ഥയിലാണ് ഹൈക്കോടതി ഇപ്പോൾ ഇളവ് അനുവദിച്ചിരിക്കുന്നത്. ഈ ഉത്തരവോടെ, മുൻകൂർ അനുമതി വാങ്ങേണ്ട തടസ്സങ്ങളില്ലാതെ യെദ്യൂരപ്പയ്ക്ക് രാജ്യത്തുടനീളം സ്വതന്ത്രമായി സഞ്ചരിക്കാൻ സാധിക്കും. തനിക്കെതിരെയുള്ള പോക്സോ കേസിൽ ജാമ്യം ലഭിച്ചപ്പോൾ കോടതി ഏർപ്പെടുത്തിയ യാത്രാ വിലക്കുകളിൽ ഇളവ് വേണമെന്ന് ആവശ്യപ്പെട്ട് യെദ്യൂരപ്പ…
Read Moreകൊട്ടിയൂർ ക്ഷേത്രത്തിൽ കന്നഡ ഭക്തർക്ക് നേരെ അതിക്രമമെന്ന് ആക്ഷേപം: സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വൈറലാകുന്നു
ബെംഗളൂരു: കേരളത്തിലെ പ്രശസ്തമായ കൊട്ടിയൂർ ശിവക്ഷേത്രത്തിലെ വൈശാഖ മഹോത്സവത്തിനിടെ കർണാടകയിൽ നിന്നുള്ള ഭക്തർക്ക് നേരെ ക്ഷേത്ര ജീവനക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും ഗുരുതരമായ അതിക്രമങ്ങൾ നടത്തുന്നതായി പരക്കെ ആക്ഷേപം. ദർശനത്തിനെത്തിയ സ്ത്രീകളെ ഉൾപ്പെടെയുള്ള ഭക്തരെ ജീവനക്കാർ മോശമായി കൈകാര്യം ചെയ്യുന്നതായും, സ്ത്രീകളുടെ മേൽ കാലുകൊണ്ട് വെള്ളം കോരി ഒഴിക്കുന്നതായും കാണിക്കുന്ന വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇത് കന്നഡ ഭക്തർക്കിടയിൽ കടുത്ത രോഷത്തിന് കാരണമായിരിക്കുകയാണ്. വർഷത്തിലൊരിക്കൽ മാത്രം ദർശന സൗകര്യമുള്ള കൊട്ടിയൂർ ക്ഷേത്രത്തിൽ മെയ്, ജൂൺ മാസങ്ങളിലായി ഒരു മാസം നീണ്ടുനിൽക്കുന്ന വൈശാഖ…
Read Moreആദ്യം ബിരിയാണി, പിന്നെ കാറിലെ എസി; ഒടുവിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ അമ്മയുടെ കള്ളക്കഥകൾ പൊളിഞ്ഞു!
ബെംഗളൂരു : ലിവിങ് ടുഗെദർ പങ്കാളിയായ വനിതാ അഭിഭാഷകയുടെ അഞ്ചുവയസ്സുകാരിയായ മകളെ കൊലപ്പെടുത്തിയ കേസിൽ റിയൽ എസ്റ്റേറ്റ് വ്യാപാരിയായ നാൽപ്പതുകാരൻ അറസ്റ്റിൽ. സംഭവത്തിന് ശേഷം ഒളിവിൽപോയ കുട്ടിയുടെ അമ്മയ്ക്കായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി. സീഗേഹള്ളി സ്വദേശിയായ മോഹൻ ജി.എം ആണ് കാടുഗോഡി പോലീസിന്റെ പിടിയിലായത്. കുട്ടിയുടെ അമ്മയും അഭിഭാഷകയുമായ പ്രിയങ്കയുമായി ഇയാൾ ലിവിങ് ടുഗെദർ പങ്കാളിത്തത്തിലായിരുന്നു. കുട്ടിയുടെ കറുത്ത ചർമ്മനിറത്തിൽ അമ്മ പ്രിയങ്കയ്ക്ക് അതൃപ്തിയുണ്ടായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമാകുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മാർച്ച് 25-നാണ് പ്രിയങ്കയുടെ മകൾ വെന്നില ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നത്. ആദ്യം…
Read Moreബെംഗളൂരുവിൽ വീണ്ടും മഴ; നഗരത്തിൽ പരക്കെ ഗതാഗതക്കുരുക്ക്
ബെംഗളൂരു : കനത്ത വേനലിന് ആശ്വാസമേകി ബംഗളൂരു നഗരത്തിൽ വീണ്ടും മഴയെത്തി. ഞായറാഴ്ച വൈകുന്നേരത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നേരിയ രീതിയിൽ മഴ പെയ്തു. കുറച്ചുദിവസങ്ങളായി തുടർന്ന ചൂടിന് ശമനം വരുത്തി കാലാവസ്ഥയിൽ പെട്ടെന്ന് മാറ്റമുണ്ടായെങ്കിലും, അപ്രതീക്ഷിതമായി എത്തിയ മഴ നഗരജീവിതത്തെയും കാൽനട-വാഹന യാത്രക്കാരെയും ചെറിയ രീതിയിൽ ബാധിച്ചു. നഗരത്തിലെ പ്രധാന കേന്ദ്രങ്ങളായ ജെ.സി റോഡ്, സിറ്റി മാർക്കറ്റ് പരിസരങ്ങളിലാണ് ആദ്യം മഴ റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെ രാജാജിനഗർ, മല്ലേശ്വരം, വിജയനഗർ, യശ്വന്ത്പൂർ, ശിവാജിനഗർ, ശേഷാദ്രിപുരം, ഗാന്ധിനഗർ, മജസ്റ്റിക്, ചാമരാജ്പേട്ട് തുടങ്ങിയ പ്രമുഖ…
Read Moreകത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ ‘എസി ഹെൽമെറ്റ്’!
ബംഗളൂരു: നഗരത്തിൽ വർദ്ധിച്ചുവരുന്ന കടുത്ത ചൂടിനെ പ്രതിരോധിക്കുന്നതിനായുള്ള ‘ഹീറ്റ്-ഹെൽത്ത് പ്രോട്ടോക്കോൾ’ പൈലറ്റ് പദ്ധതിയുടെ ഭാഗമായി ട്രാഫിക് പൊലീസുകാർക്ക് എയർ കണ്ടീഷൻഡ് (കൂളിംഗ്) ഹെൽമെറ്റുകൾ വിതരണം ചെയ്തു. ബംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ (ബി.എൻ.സി.സി), സി40 സിറ്റീസ്, സെൻസിംഗ് ലോക്കൽ, ഹസിരു ദള എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുപതോളം കൂളിംഗ് ഹെൽമെറ്റുകൾ വിതരണം ചെയ്തത്. കാലാവസ്ഥാ വ്യതിയാനവും താപനില ഉയരുന്നതും കണക്കിലെടുത്ത്, പുറംജോലികളിൽ ഏർപ്പെടുന്ന ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്തം അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ വ്യക്തമാക്കി.…
Read Moreപശ്ചിമേഷ്യ വീണ്ടും യുദ്ധമുനമ്പിലേക്ക്; ഇസ്രയേലിന് നേരെ ഇറാന്റെ മിസൈൽ വർഷം, തിരിച്ചടിച്ച് അയൺ ഡോം!
ടെഹ്‌റാൻ: പശ്ചിമേഷ്യയെ വീണ്ടും യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലിന് നേരെ ഇറാന്റെ കനത്ത മിസൈലാക്രമണം. കഴിഞ്ഞ ഏപ്രിൽ മാസത്തിലുണ്ടായ വെടിനിർത്തലിന് ശേഷം ആദ്യമായാണ് ഇറാൻ ഇസ്രയേലിനെ നേരിട്ട് ലക്ഷ്യമിട്ട് ഇത്തരമൊരു വ്യോമാക്രമണം നടത്തുന്നത്. ലെബനൻ തലസ്ഥാനമായ ബെയ്‌റൂട്ട് കേന്ദ്രീകരിച്ച് ഇസ്രയേൽ നടത്തിയ സൈനിക ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്ന് ഇറാൻ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് അന്താരാഷ്ട്ര സമൂഹത്തെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ഇറാന്റെ ഭാഗത്തുനിന്നും പെട്ടെന്നുള്ള സൈനിക നീക്കമുണ്ടായത്. ആക്രമണത്തിന്റെ ഭാഗമായി ഇറാൻ പത്തോളം ബാലിസ്റ്റിക് മിസൈലുകൾ ഇസ്രയേലിലേക്ക് വിക്ഷേപിച്ചതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ ഈ ആക്രമണം ഇസ്രയേലിൽ…
Read Moreബെംഗളൂരുവിലെ ഈ ഓട്ടോ ഡ്രൈവർക്ക്, ഓട്ടോയാണ് വീട്, മെട്രോ സ്റ്റേഷനാണ് അഭയം: ഇത് ‘നിശബ്ദ പോരാളിയുടെ’ കഥ; വീഡിയോ കാണാം
ബെംഗളൂരു: അവസരങ്ങളുടെ നഗരമായ ബെംഗളൂരുവിൽ ഓരോ ദിവസവും അതിജീവനത്തിനായി പൊരുതുന്ന ആയിരക്കണക്കിന് മനുഷ്യരുണ്ട്. ആഡംബര കെട്ടിടങ്ങൾക്കും തിരക്കുപിടിച്ച റോഡുകൾക്കുമിടയിൽ, സ്വന്തമായി ഒരു വീടെന്ന സ്വപ്നം പോലുമില്ലാതെ ഓട്ടോറിക്ഷയെ അഭയസ്ഥാനമാക്കി മാറ്റിയ ഒരു ഡ്രൈവറുടെ കഥയാണ് ഇപ്പോൾ നഗരത്തിന്റെ നൊമ്പരമാകുന്നത്. ഈ ഓട്ടോ ഡ്രൈവർക്ക് തന്റെ വാഹനം വെറുമൊരു ഉപജീവനമാർഗ്ഗം മാത്രമല്ല, രാത്രികാലങ്ങളിൽ തലചായ്ക്കാനുള്ള ഏക ഇടം കൂടിയാണ്. സ്വന്തമായി വീടില്ലാത്തതിനാൽ രാത്രി മുഴുവൻ അദ്ദേഹം തന്റെ ഓട്ടോയിലാണ് ഉറങ്ങുന്നത്. കഴിഞ്ഞ ദിവസം ഒരു യാത്രക്കാരി ഡ്രൈവറുടെ ഈ അവസ്ഥ ശ്രദ്ധിച്ചതോടെയാണ് പുറംലോകം ഈ വിവരം…
Read Moreകലബുറഗി ഖഡക് റൊട്ടി ഇനി വിദേശങ്ങളിലേക്ക്; ലോകവിപണി കീഴടക്കാൻ ‘നാടൻ രുചി’ ഒരുങ്ങുന്നു
ബെംഗളൂരു: വടക്കൻ കർണാടകയുടെ തനത് രുചിയായ ‘കലബുറഗി ഖഡക് റൊട്ടി’ ഇനി അന്താരാഷ്ട്ര തീൻമേശകളിലേക്ക്. ഗ്രാമീണ സ്ത്രീകളുടെ കൈപ്പുണ്യത്തിൽ വിരിയുന്ന ഈ ഖഡക് ജോലാഡ റൊട്ടി (ചോള റൊട്ടി), അമേരിക്ക, യുകെ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ വിപണികളിലേക്ക് കയറ്റുമതി ചെയ്യാനൊരുങ്ങുകയാണ്. ഇതോടെ കല്യാണ കർണാടകയുടെ സാംസ്കാരിക അടയാളമായ ഈ വിഭവം ഒരു ആഗോള ബ്രാൻഡായി മാറാനുള്ള ചരിത്രപരമായ ചുവടുവെപ്പിലാണ്. അസ്താം എക്സ്‌പോർട്ട് ആൻഡ് ഇംപോർട്ട് കമ്പനി വഴിയാണ് റൊട്ടിയുടെ വിദേശയാത്ര സുഗമമാകുന്നത്. ഇതിന്റെ ഭാഗമായി ആദ്യഘട്ട ഗുണനിലവാര പരിശോധനയ്ക്കായി യുഎഇ, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ…
Read More