കത്തുന്ന വെയിലിലും തല തണുക്കും; ട്രാഫിക് പൊലീസിനായി ഇതാ ‘എസി ഹെൽമെറ്റ്’!

ബംഗളൂരു: നഗരത്തിൽ വർദ്ധിച്ചുവരുന്ന കടുത്ത ചൂടിനെ പ്രതിരോധിക്കുന്നതിനായുള്ള ‘ഹീറ്റ്-ഹെൽത്ത് പ്രോട്ടോക്കോൾ’ പൈലറ്റ് പദ്ധതിയുടെ ഭാഗമായി ട്രാഫിക് പൊലീസുകാർക്ക് എയർ കണ്ടീഷൻഡ് (കൂളിംഗ്) ഹെൽമെറ്റുകൾ വിതരണം ചെയ്തു. ബംഗളൂരു നോർത്ത് സിറ്റി കോർപ്പറേഷൻ (ബി.എൻ.സി.സി), സി40 സിറ്റീസ്, സെൻസിംഗ് ലോക്കൽ, ഹസിരു ദള എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച പരിപാടിയിലാണ് ഇരുപതോളം കൂളിംഗ് ഹെൽമെറ്റുകൾ വിതരണം ചെയ്തത്. കാലാവസ്ഥാ വ്യതിയാനവും താപനില ഉയരുന്നതും കണക്കിലെടുത്ത്, പുറംജോലികളിൽ ഏർപ്പെടുന്ന ജീവനക്കാരുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് അത്യന്തം അനിവാര്യമാണെന്ന് ചടങ്ങിൽ സംസാരിച്ച കോർപ്പറേഷൻ കമ്മീഷണർ പൊമ്മല സുനിൽ കുമാർ വ്യക്തമാക്കി.

  ഡി.കെ. ശിവകുമാർ മുഖ്യമന്ത്രിയാകുന്നതിന്റെ ആഹ്ലാദം; തയ്യാറാക്കുന്നത് 10 ലക്ഷം ലഡുകൾ

പദ്ധതിയുടെ ഭാഗമായി ട്രാഫിക് പൊലീസുകാർക്കായി പ്രത്യേക ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. കടുത്ത ചൂട് മൂലമുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകൾ, ആരോഗ്യപ്രശ്നങ്ങൾ, ഹീറ്റ് സ്ട്രെസ്സിന്റെ ലക്ഷണങ്ങൾ, മുൻകരുതൽ നടപടികൾ, അടിയന്തര സുരക്ഷാ പ്രോട്ടോക്കോളുകൾ എന്നിവയെക്കുറിച്ച് ട്രാഫിക് പൊലീസിനെ വിദഗ്ദ്ധർ ബോധവൽക്കരിച്ചു.

മുൻപ് ബി.എൻ.സി.സിയിലെ പൗരകാർമികർ (ശുചീകരണ തൊഴിലാളികൾ), ആശാ പ്രവർത്തകർ, അജൈവ മാലിന്യ ശേഖരണ കേന്ദ്രങ്ങളിലെ ജീവനക്കാർ എന്നിവർക്കും സമാനമായ കൂളിംഗ് കിറ്റുകൾ വിതരണം ചെയ്തിരുന്നതായും, അതിന്റെ തുടർച്ചയായാണ് ഇപ്പോൾ ട്രാഫിക് പൊലീസുകാർക്കും ഇത് ലഭ്യമാക്കിയതെന്നും കമ്മീഷണർ അറിയിച്ചു. വരും ദിവസങ്ങളിൽ ഇന്ദിരാ കാന്റീനുകളിലേക്കും സർക്കാർ ഓഫീസുകളിലേക്കും ഈ പദ്ധതി വ്യാപിപ്പിക്കുന്നതിനുള്ള നിർദ്ദേശങ്ങൾ പരിഗണനയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചടങ്ങിൽ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർ, സി40 സിറ്റീസ്, സെൻസിംഗ് ലോക്കൽ, ഹസിരു ദള എന്നിവയുടെ പ്രതിനിധികളും മറ്റ് മുതിർന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിന്റെ കാൽപന്ത് ചരിത്രം: സ്റ്റാർട്ടപ്പുകൾക്കും ഐടി പാർക്കുകൾക്കും മുന്നേ പിറന്ന ഫുട്ബോൾ നഴ്സറി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലാംബോർഗിനി കാറിലെ അഭ്യാസപ്രകടനം: മുത്തപ്പ റായിയുടെ മകൻ റിക്കി റായിക്ക് ബംഗളൂരു പോലീസിന്റെ സമൻസ്
[masterslider id="10"]

Related posts