സേവ് ദ ഡേറ്റ് ചിത്രീകരണം സർക്കാർ ആശുപത്രി ഓപ്പറേഷൻ തിയേറ്ററിൽ; യുവ ഡോക്ടറുടെ ജോലി തെറിച്ചു

ബെംഗളൂരു : വിവാഹത്തിനുമുമ്പുള്ള ഫോട്ടോ ഷൂട്ട് സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിലും. ഫോട്ടോ ഷൂട്ട് നടത്തിയ നവവരനായ ഡോക്ടറുടെ ജോലി തെറിച്ചു.

ചിത്രദുർഗയിലെ ഭരമസാഗര സർക്കാർ ആശുപത്രിയിലെ ഓപ്പറേഷൻ തിയേറ്ററിലാണ് സേവ് ദ ഡേറ്റ് ചിത്രീകരിച്ചത്.

ആശുപത്രിയിൽ ദേശീയ ആരോഗ്യ മിഷൻവഴി കരാർ അടിസ്ഥാനത്തിൽ നിയമനംനേടിയ ഡോ. അഭിഷേകിനാണ് ജോലി നഷ്ടമായത്.

അഭിഷേക് വധുവിനൊപ്പം ഫോട്ടോഗ്രാഫറെയുംകൂട്ടി സുഹൃത്തുക്കൾക്കൊപ്പം ഓപ്പറേഷൻ തിയേറ്ററിലെത്തി ഫോട്ടോഷൂട്ട് നടത്തുകയായിരുന്നു.

  അടുത്ത പണി വാഹനം വഴിയിലുപേക്ഷിച്ച് പോയവർക്ക്; ജൂലൈ 10 മുതൽ മാറ്റും; ബെംഗളൂരുവിൽ നടപടി കടുപ്പിച്ച് അധികൃതർ

മോക് ശസ്ത്രക്രിയയായിരുന്നു ഫോട്ടോ ഷൂട്ടിലെ ഇനം. സുഹൃത്ത് രോഗിയായി അഭിനയിച്ച് ശസ്ത്രക്രിയാമേശമേൽ കിടന്നു.

ശസ്ത്രക്രിയ നടത്തുന്ന ഡോക്ടറുടെ വേഷത്തിൽ അഭിഷേകും. ഡോക്ടറെ സഹായിക്കുന്നയാളുടെ വേഷമായിരുന്നു പ്രതിശ്രുത വധുവിന്.

വീഡിയോദൃശ്യം സാമൂഹികമാധ്യമങ്ങളിൽ പ്രചരിച്ചതോടെ കളി കാര്യമായി. സംഭവം ശ്രദ്ധയിൽപ്പെട്ട ആരോഗ്യവകുപ്പ് അഭിഷേകിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

ഫോട്ടോ ഷൂട്ട് നടന്ന ഓപ്പറേഷൻ തിയേറ്റർ പ്രവർത്തിക്കാതെ കിടക്കുകയായിരുന്നെന്ന് ജില്ലാ ആരോഗ്യ ഓഫീസർ രേണു പ്രസാദ് പറഞ്ഞു.

  കാത്തിരിപ്പ് 36 വർഷം; ബത്തേരി - ബെംഗളൂരു യാത്രാദൂരം 40 കിലോമീറ്റർ കുറയും; പാലത്തിന് കർണാടകത്തിന്റെ പച്ചക്കൊടി

തിയേറ്ററിൽ അറ്റകുറ്റപ്പണി നടന്നുവരുകയായിരുന്നു.

അതേസമയം, ആശുപത്രികളിൽ ജീവനക്കാരിൽനിന്ന് ഇത്തരം പ്രവൃത്തികൾ അനുവദിക്കാനാവില്ലെന്ന് ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവു പറഞ്ഞു.

ഇക്കാര്യത്തിൽ ഡോക്ടർമാർക്കും ജീവനക്കാർക്കും മുന്നറിയിപ്പുനൽകിയതായും അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  റൈഡ് ട്രാജഡി: റാപ്പിഡോ മറിഞ്ഞ് മലയാളി യുവതിയുടെ മേൽ ട്രാക്ടർ കയറിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത് കമ്പനിക്കെതിരെ കുടുംബം
[masterslider id="10"]

Related posts