അധ്യാപകൻ വിദ്യാർത്ഥിനിയെക്കുറിച്ച് അപകീർത്തികരമായ സന്ദേശം അയച്ചു; 15 കാരി ജീവനൊടുക്കി 

ബെംഗളൂരു: അധ്യാപികൻ തന്നെക്കുറിച്ച് അപകീർത്തികരമായ സന്ദേശം അയച്ചതിൽ മനംനൊന്ത് വിദ്യാർഥിനി എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. ധർമ്മസ്ഥലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. ചിത്രരചനാ അധ്യാപകനായ രൂപേഷ് പൂജാരിയാണ് അപകീർത്തികരമായ സന്ദേശം അയച്ചത്. മരിച്ച വിദ്യാർത്ഥിയെ കുറിച്ച് മറ്റൊരു വിദ്യാർത്ഥിക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നാണ് ആരോപണം. ഇതറിഞ്ഞ് മനംനൊന്ത് മരിച്ച വിദ്യാർത്ഥി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തുടർന്ന് അവശനിലയിലായ വിദ്യാർഥിയെ മംഗളൂരുവിലും പിന്നീട് ബെംഗളൂരുവിലും ചികിത്സിച്ചു. എന്നാൽ ചികിത്സ ഫലിക്കാതെ വിദ്യാർത്ഥിനി ഇന്ന് മരിച്ചു. കുറ്റാരോപിതനായ…

Read More

ബിഗ് ബോസ് അടുത്ത സീസൺ ഉടൻ ; കൂടുതൽ വിവരങ്ങൾ പുറത്ത്

ബിഗ് ബോസ് ഷോയ്ക്ക് മലയാളികൾ ഉൾപ്പെടെ വലിയൊരു കൂട്ടം ആരാധകരാണുള്ളത്. ആറാം തവണയും മലയാളത്തിലേക്ക് ഷോ എത്തുന്നതിന്റെ ആവേശത്തിലാണ് ഇപ്പോൾ ആരാധകർ. ഷോ യുടെ പുതിയ പ്രൊമോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്. സാധാരണ രണ്ട് ബെഡ്‌റൂമുകളാണ് മലയാളത്തില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ സീസണില്‍ അത് ഒരെണ്ണമായി മാറിയിരുന്നു. എന്നാല്‍ ഇനി വരാന്‍ പോകുന്ന സീസണില്‍ നാല് ബെഡ് റൂമുകള്‍ ഉണ്ടാവുമെന്ന വിവരമാണ് വന്നിരിക്കുന്നത്. പ്രൊമോയിലൂടെ മോഹന്‍ലാല്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ ഇത്തവണ കളികള്‍ മാറി മറിയുമെന്നാണ് ആരാധകരും പറയുന്നത്. പ്രൊമോ വീഡിയോയുടെ താഴെ മത്സരത്തെ പറ്റിയുള്ള മുന്‍വിധിയോട്…

Read More

കോടതിയിൽ മോശമായി പെരുമാറി; അഭിഭാഷകനെതിരെ നടപടി 

ബെംഗളൂരു: കേസ് ഫയലുകള്‍ വലിച്ചെറിഞ്ഞ് കോടതിയില്‍ മോശമായി പെരുമാറിയതിനും ഉച്ചത്തില്‍ സംസാരിച്ചതിനും അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കര്‍ണാടക ഹൈക്കോടതി. അഡ്വക്കേറ്റ് എം വീരഭദ്രയ്യക്കെതിരെയാണ് കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് കെ എസ് ഹേമലേഖ ഉത്തരവിട്ടത്. പെരുമാറ്റം സൂക്ഷിക്കണമെന്ന് ഒരു തവണ കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും അഭിഭാഷകന്‍ ഫയലുകള്‍ വലിച്ചെറിയുകയായിരുന്നു. ഉച്ചത്തില്‍ സംസാരിക്കുന്നതിന് ആവര്‍ത്തിച്ച്‌ വിലക്കിയിട്ടും അഭിഭാഷകന്‍ ശബ്ദം കുറക്കാന്‍ തയ്യാറായില്ല. വാദിക്കാന്‍ സമയം അനുവദിച്ചിട്ടും വാദിക്കാന്‍ തയ്യാറാകാതെയിരിക്കുകയും തുടര്‍ന്ന് മോശമായി പെരുമാറുകയും ചെയ്തു. അഭിഭാഷകന്‍ ഹാജരായ കേസില്‍ കോടതി പിഴ ചുമത്തിയതില്‍ പ്രകോപിച്ചാണ്…

Read More

വീട്ടുകാർ സ്ത്രീധനം ആവശ്യപ്പെട്ടു; വിവാഹം മുടങ്ങുമെന്നായപ്പോൾ വധുവിനെയും കൊണ്ട് വരൻ ഒളിച്ചോടി 

സ്ത്രീധനത്തിന്റെ പേരില്‍ വിവാഹം മുടങ്ങുന്നതും തുടർന്ന് വധുവോ വരനോ ആത്മഹത്യ ചെയ്യുന്നതും പലയിടങ്ങളിലും കേട്ടിട്ടുണ്ട്. എന്നാല്‍ അതില്‍ നിന്നെല്ലാം വിപരീതമായ ഒരു കാഴ്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. രാത്രി സ്‌കൂട്ടറില്‍ വിവാഹ വേഷത്തില്‍ യുവാവും യുവതിയും സഞ്ചരിക്കുന്ന ഒരു വിഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ വീട്ടുകാര്‍ വിവാഹം ഒഴിവാക്കിയപ്പോള്‍ വിവാഹ വേഷത്തില്‍ തന്നെ വധുവിനെയും കൊണ്ട് വരന്‍ ഒളിച്ചോടുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വീഡിയോ വൈറലായതിനു ശേഷം നിരവധിപേരാണ് യുവാവിനെ പ്രശംസിച്ച്‌ രംഗത്തെത്തിയത്.

Read More

പരാതി നൽകാൻ എത്തിയ സ്ത്രീയോട് മോശം പെരുമാറ്റം; കോണ്‍സ്റ്റബിളിന് സസ്പെൻഷൻ 

ബെംഗളൂരു: സ്റ്റേഷനില്‍ പരാതി നല്‍കാൻ എത്തിയ സ്ത്രീയോട് മോശമായി പെരുമാറിയ ഹെഡ് കോണ്‍സ്റ്റബിളിന് സസ്പെൻഷൻ. മംഗളൂരു കാവൂർ സ്റ്റേഷനിലെ കെ. സന്തോഷിനാണ് സസ്‌പെൻഷൻ. സിറ്റി പോലീസ് കമീഷണർ അനുപം അഗർവാളിന്റേതാണ് നടപടി. പരാതി സ്വീകരിക്കാതെ പുലഭ്യംപറഞ്ഞ് തിരിച്ചയച്ച പോലീസുകാരൻ സ്ത്രീയുടെ മൊബൈല്‍ ഫോണ്‍ നമ്പർ വാങ്ങിയിരുന്നു. ഫോണിലേക്ക് സഭ്യമല്ലാത്ത സന്ദേശങ്ങള്‍ അയക്കുകയും പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായി പറയുന്നു.

Read More

അനുശ്രീയുമായുള്ള വിവാഹ വാർത്തയിൽ പ്രതികരിച്ച് നടൻ ഉണ്ണി മുകുന്ദൻ

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയരാണ് അനുശ്രീയും ഉണ്ണി മുകുന്ദനും. ഇരുവരെയും ചുറ്റിപ്പറ്റി നാളുകൾ കുറെയായി ഗോസിപ്പുകൾ പ്രചരിക്കുന്നു. അനുശ്രീയേയും ഉണ്ണി മുകുന്ദനെയും കെട്ടിക്കാൻ നടക്കുന്ന ഒരു വിഭാഗം ആരാധകരുമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്കു താഴെ, നിങ്ങള്‍ക്ക് തമ്മില്‍ വിവാഹം കഴിച്ചുകൂടെ എന്ന കമന്റുകള്‍ സ്ഥിരമാണ്. ഇപ്പോഴിതാ, അത്തരം കമന്റുകളോട് പ്രതികരിക്കുകയാണ് ഉണ്ണി മുകുന്ദൻ. “ഈ ടൈപ്പ് ന്യൂസ് നിർത്താൻ ഞാൻ എത്ര പേമെന്റ് ചെയ്യണം?” എന്നാണ് ഉണ്ണി മുകുന്ദൻ ചോദിക്കുന്നത്.

Read More

സർക്കാരിന്റെ വാഗ്ദാന പദ്ധതികളെ കുറിച്ച് സംവാദം; അമിത് ഷായെ വെല്ലുവിളിച്ച് സിദ്ധരാമയ്യ 

ബെംഗളൂരു : കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതികളെപ്പറ്റി പൊതുവേദിയിൽ സംവാദം നടത്താൻ അമിത് ഷായെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വാഗ്ദാനപദ്ധതികൾ സംസ്ഥാനത്തെ ഖജനാവ് കാലിയാക്കിയെന്ന അമിത് ഷായുടെ ആരോപണത്തോട് പ്രതികരിച്ചാണ് വെല്ലുവിളി നടത്തിയത്. വാഗ്ദാന പദ്ധതികൾക്കൊണ്ടല്ല, കേന്ദ്ര സർക്കാർ നികുതിവിഹിതത്തിൽ സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നതുകൊണ്ടാണ് ഖജനാവ് കാലിയായതെന്ന് തെളിയിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ വാഗ്ദാന പദ്ധതികൾ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി. നേതാക്കൾ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.

Read More

യുവാവ് ട്രെയിൻ തട്ടി മരിച്ചു

ബെംഗളൂരു: യുവാവ് ട്രെയിൻ തട്ടി മരിച്ചു. സൗദി അറേബ്യയിലേക്ക് പോകാൻ ഇരിക്കയായിരുന്നു ഇയാൾ. ഉള്ളാള്‍ ഉച്ചില റെയില്‍വേ ഗേറ്റിന് സമീപത്തെ ഹസൈനാറിൻ്റെ മകൻ ജഅ്ഫർ (23) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി ഉള്ളാളിലെ സങ്കോലിഗെ റെയില്‍ പാളത്തിലാണ് അപകടം സംഭവിച്ചത്. വീട്ടിലേക്ക് പോകാനായി റെയില്‍ പാളം മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നു. സൗദി അറേബ്യയില്‍ ജോലി ലഭിച്ചതിനെ തുടർന്ന്, മുംബൈയില്‍ ജോലി ചെയ്തിരുന്ന ജഅ്ഫർ അടുത്തിടെയാണ് നാട്ടിലേക്ക് വന്നത്. ഇതിനിടയിലാണ് ദാരുണ അപകടം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസ് കേസെടുത്തു.

Read More

വ്യാജ ഐഫോൺ: മലയാളി എൻജിനീയറിങ് വിദ്യാർഥിക്ക് നഷ്ടമായത് 60,000 രൂപ

ബെംഗളൂരു:  ബെംഗളൂരു സന്ദർശനത്തിനിടെ തമിഴ്‌നാട്ടിൽ നിന്നുള്ള എഞ്ചിനീയറിംഗ് വിദ്യാർത്ഥിക്ക് ഐഫോൺ 15 പ്രോ മാക്‌സ് എന്ന വ്യാജേന 60,000 രൂപ നഷ്‌ടപ്പെട്ടു. ജനുവരി 28 ന് ചർച്ച് സ്ട്രീറ്റ് സന്ദർശിച്ച യുവാവ് എംജി റോഡ് മെട്രോ സ്റ്റേഷന് സമീപം മുഹമ്മദ് അഫ്താബ് (20) എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാളെ കണ്ടുമുട്ടി. യഥാർത്ഥത്തിൽ മലയാളിയായ റഷീദ് , പക്ഷേ തമിഴ്‌നാട്ടിലാണ് പഠിച്ചിരുന്നത്. വാരാന്ത്യത്തിൽ സുഹൃത്തുക്കളെ കാണാനാണ് റഷീദ് ബെംഗളൂരുവിലേക്ക് എത്തിയത്. ഒരു സെക്കൻഡ് ഹാൻഡ് ഐഫോൺ 15 പ്രോ മാക്‌സിന്റെ കച്ചവട ഇടപാടിലൂടെ അഫ്താബ് റഷീദിനെയും…

Read More

ബെംഗളൂരു മൈസൂരു എക്‌സ്പ്രസ് വേയിൽ ജിപിഎസ് അധിഷ്ഠിത ടോൾ ബൂത്ത്; ഏജൻസിയെ നിയോഗിച്ചു

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ജിപിഎസ് ടോൾ 2 മാസത്തിനുള്ളിൽ ആരംഭിക്കും. സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകാൻ അവസരം ഒരുക്കുന്ന ജിപിഎസ് അധിഷ്ഠിത ടോൾ ബൂത്ത് ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ നടപ്പിലാക്കുന്നതിന് ഏജൻസിയെ നിയോഗിച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി. വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കിയാണ് വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ടോളിനുള്ള പണം ഈടാക്കുക. നിർമിത ബുദ്ധി ക്യാമറകൾ (എഎൻപിആർ) ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യാനും സാധിക്കും. ദേശീയപാതകളിലെ ടോൾ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ്…

Read More
Click Here to Follow Us