കോടതിയിൽ മോശമായി പെരുമാറി; അഭിഭാഷകനെതിരെ നടപടി 

ബെംഗളൂരു: കേസ് ഫയലുകള്‍ വലിച്ചെറിഞ്ഞ് കോടതിയില്‍ മോശമായി പെരുമാറിയതിനും ഉച്ചത്തില്‍ സംസാരിച്ചതിനും അഭിഭാഷകനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാന്‍ കര്‍ണാടക ഹൈക്കോടതി.

അഡ്വക്കേറ്റ് എം വീരഭദ്രയ്യക്കെതിരെയാണ് കോടതിയലക്ഷ്യ നടപടികള്‍ സ്വീകരിക്കാന്‍ ജസ്റ്റിസ് കെ എസ് ഹേമലേഖ ഉത്തരവിട്ടത്.

പെരുമാറ്റം സൂക്ഷിക്കണമെന്ന് ഒരു തവണ കോടതി മുന്നറിയിപ്പ് നല്‍കിയിട്ടും അഭിഭാഷകന്‍ ഫയലുകള്‍ വലിച്ചെറിയുകയായിരുന്നു.

ഉച്ചത്തില്‍ സംസാരിക്കുന്നതിന് ആവര്‍ത്തിച്ച്‌ വിലക്കിയിട്ടും അഭിഭാഷകന്‍ ശബ്ദം കുറക്കാന്‍ തയ്യാറായില്ല.

വാദിക്കാന്‍ സമയം അനുവദിച്ചിട്ടും വാദിക്കാന്‍ തയ്യാറാകാതെയിരിക്കുകയും തുടര്‍ന്ന് മോശമായി പെരുമാറുകയും ചെയ്തു.

അഭിഭാഷകന്‍ ഹാജരായ കേസില്‍ കോടതി പിഴ ചുമത്തിയതില്‍ പ്രകോപിച്ചാണ് ഇയാള്‍ മോശമായി പെരുമാറിയത്.

കോടതി നടപടികള്‍ നിരന്തരം തടസ്സപ്പെടുത്തുന്നു, കോടതിയുടെ അന്തസ്സിനെ ദുര്‍ബലപ്പെടുത്തുകയും ജുഡീഷ്യല്‍ നടപടികളുടെയോ നീതിനിര്‍വഹണത്തിന്റെയോ സമയത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു തുടങ്ങിയവയാണ് അഭിഭാഷകനെതിരെയുള്ള കുറ്റം.

ഉത്തരവിന്റെ പകര്‍പ്പ് സംസ്ഥാന ബാര്‍ കൗണ്‍സില്‍ പ്രസിഡന്റിന് കൈമാറാനും കോടതി നിര്‍ദേശിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us