ദളപതിയുടെ ദാമ്പത്യം; 250 കോടി നൽകി ഒത്തുതീർപ്പിന് വിജയ്? സിനിമാലോകം ഞെട്ടലിൽ!

vijay

ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ്‌യും ഭാര്യ സംഗീത സ്വർണലിംഗവും വിവാഹമോചനത്തിലേക്ക് നീങ്ങുന്നതായി റിപ്പോർട്ടുകൾ. 27 വർഷം നീണ്ട ദാമ്പത്യ ജീവിതം അവസാനിപ്പിക്കാൻ സംഗീത കോടതിയെ സമീപിച്ചതായാണ് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഒരു നടിയുമായുള്ള വിജയ്‌യുടെ ബന്ധമാണ് തർക്കങ്ങൾക്ക് കാരണമായതെന്ന് സംഗീത ഹർജിയിൽ ആരോപിക്കുന്നതായാണ് വിവരം.

2021-ന്റെ ആദ്യ മാസങ്ങൾ മുതൽ തന്നെ ഇവരുടെ ദാമ്പത്യ ജീവിതത്തിൽ പ്രശ്നങ്ങൾ തുടങ്ങിയിരുന്നുവെന്നാണ് വിവരം. സംഗീത പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനത്തിന് ആഗ്രഹിച്ചെങ്കിലും വിജയ് ആദ്യം അതിന് തയ്യാറായിരുന്നില്ല. തന്റെ രാഷ്ട്രീയ ഭാവി തകരുമെന്ന ഭയം കാരണമാണ് വിജയ് വിവാഹബന്ധം വേർപെടുത്താൻ വിസമ്മതിച്ചതെന്ന് റിപ്പോർട്ടുകൾ പറയുന്നു. അനുരഞ്ജന ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് സംഗീത കോടതിയെ സമീപിച്ചത്.

  ലാൽബാഗിൽ വാണിജ്യ സമുച്ചയമോ? സർക്കാരിനെതിരെ തേജസ്വി സൂര്യ!

നിലവിലെ സാഹചര്യത്തിൽ സംഗീതയ്ക്കും മക്കളായ ജെയ്‌സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി വിജയ് 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായാണ് വിവിധ തമിഴ്മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമായ എക്സിലും ചില വാർത്തകൾ പ്രചരിക്കുന്നുണ്ട്. കോടതി നടപടികളിലേക്ക് പോകാതെ പ്രശ്നം പരിഹരിക്കാൻ വിജയ് ഇതിനോടകം പലതവണ സംഗീതയുമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.

  വിസ്ഡം സ്റ്റുഡൻസ് ബെംഗളൂരു കമ്മിറ്റി നിലവിൽ വന്നു; പുതിയ ഭാരവാഹികളെ അറിയാം

ഈ തുക എപ്രകാരമാണ് വിഭജിച്ചു നൽകുക എന്ന കാര്യത്തിൽ ഇതുവരെ അന്തിമ തീരുമാനം വന്നിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തന്റെ അവസാന ചിത്രമായ ‘ജന നായകൻ’ റിലീസിന് തയ്യാറെടുക്കുന്ന വേളയിലാണ് വിജയിയുടെ ജീവിതത്തിലെ ഈ നിർണ്ണായക സംഭവങ്ങൾ നടക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്നിലൊന്ന് ഇന്ത്യക്കാരെ ബാധിക്കുന്ന കരൾ രോഗത്തിന് വെയ്റ്റ് ലോസ് മരുന്നിന് അനുമതി
[masterslider id="10"]

Related posts