ബെംഗളൂരുവിലേക്കു യാത്രക്കാരുമായി പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി. ബസിനുനേരെ തോക്കുചൂണ്ടി കാർ യാത്രക്കാരന്റെ പരാക്രമം

ബെംഗളൂരു: വയനാട്ടിൽ നിന്നു ബെംഗളൂരുവിലേക്കു വരികയായിരുന്ന കെഎസ്ആർടിസി ബസിനു നേരെ കാർ യാത്രക്കാരൻ തോക്കുചൂണ്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.

ഇരുമ്പു കമ്പി എറിഞ്ഞു ബസിന്റെ ഹെഡ് ലൈറ്റ് പൊട്ടിക്കുകയും ചെയ്തു. ഇന്നലെ പുലർച്ചെ ഗോണിക്കൊപ്പയ്ക്കു സമീപം പൊന്നമ്പേട്ടിലായിരുന്നു സംഭവം. ബസ് കാറിൽ തട്ടിയെന്നാരോപിച്ചായിരുന്നു ആക്രമണം.

ബസിനെ പിന്തുടർന്നെത്തിയ ഇയാൾ ഏറെ നേരം തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തിയെന്നു യാത്രക്കാരനായിരുന്ന നീലസന്ദ്ര കെഎംസിസി ജനറൽ സെക്രട്ടറി ബഷീർ പറഞ്ഞു. കെഎംസിസി അറിയിച്ചതിനെ തുടർന്നു ഗോണിക്കൊപ്പ എസ്ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ഇയാൾ കടന്നുകളഞ്ഞു.

  ഇങ്ങനെയുമുണ്ടോ ഒരു പൊതുമരാമത്ത് പണി! ഈ  വൈദ്യുതി പോസ്റ്റ് കണ്ട് മൂക്കത്ത് വിരൽവെച്ച് നാട്ടുകാർ

യാത്രക്കാരെ പിന്നാലെ വന്ന മറ്റു ബസുകളിൽ കയറ്റി ബെംഗളൂരുവിലേക്കു വിട്ടു. ഗോണിക്കൊപ്പ, ഹുൻസൂർ ഭാഗങ്ങളിലെ വിജനമായ സ്ഥലങ്ങളിൽ രാത്രികാലങ്ങളിൽ വാഹനങ്ങൾ തടഞ്ഞു നിർത്തി കൊള്ളയടിച്ച സംഭവങ്ങൾ ഒട്ടേറെയുണ്ടായിട്ടുണ്ട്.

  12 കോടി ലഹരിഗുളികൾ പിടികൂടി; മലയാളി സൂത്രധാരന്മാർ അറസ്റ്റിൽ

കെഎസ്ആർടിസി ബസുകൾക്കു നേരെ ഇത്തരത്തിലുള്ള ആക്രമണങ്ങൾ മുൻപും ഉണ്ടായിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നാല് ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
[masterslider id="10"]

Related posts