ബിഗ് ബോസ് അടുത്ത സീസൺ ഉടൻ ; കൂടുതൽ വിവരങ്ങൾ പുറത്ത്

ബിഗ് ബോസ് ഷോയ്ക്ക് മലയാളികൾ ഉൾപ്പെടെ വലിയൊരു കൂട്ടം ആരാധകരാണുള്ളത്.

ആറാം തവണയും മലയാളത്തിലേക്ക് ഷോ എത്തുന്നതിന്റെ ആവേശത്തിലാണ് ഇപ്പോൾ ആരാധകർ.

ഷോ യുടെ പുതിയ പ്രൊമോ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട്.

സാധാരണ രണ്ട് ബെഡ്‌റൂമുകളാണ് മലയാളത്തില്‍ ഉണ്ടായിരുന്നത്.

കഴിഞ്ഞ സീസണില്‍ അത് ഒരെണ്ണമായി മാറിയിരുന്നു.

എന്നാല്‍ ഇനി വരാന്‍ പോകുന്ന സീസണില്‍ നാല് ബെഡ് റൂമുകള്‍ ഉണ്ടാവുമെന്ന വിവരമാണ് വന്നിരിക്കുന്നത്.

പ്രൊമോയിലൂടെ മോഹന്‍ലാല്‍ ഇക്കാര്യം സൂചിപ്പിച്ചതോടെ ഇത്തവണ കളികള്‍ മാറി മറിയുമെന്നാണ് ആരാധകരും പറയുന്നത്.

  ബെംഗളൂരു വിമാനത്താവളത്തിൽ നിന്ന് കോഴിക്കോട്ടേക്ക് ഫ്ലൈബസ് സർവീസ് 15 മുതൽ; ടിക്കറ്റ് നിരക്കും മറ്റ് വിശദാംശങ്ങളും

പ്രൊമോ വീഡിയോയുടെ താഴെ മത്സരത്തെ പറ്റിയുള്ള മുന്‍വിധിയോട് കൂടിയുള്ള കമന്റുകളാണ് വന്ന് കൊണ്ടിരിക്കുന്നത്.

നാലു റൂമുകള്‍ ആയിട്ട് മത്സരാര്‍ഥികള്‍ വേര്‍തിരിയുമ്പോൾ ഓട്ടോമാറ്റിക്കലി അവിടെ ഒരു ഗ്രൂപ്പ് ഫോം ചെയ്യാനും ചേരിതിരിവ് ഉണ്ടാവാനും ചാന്‍സ് ഏറെയാണ്.

ഗ്രൂപ്പിസവും ഫ്രണ്ട്ഷിപ്പ് ഗ്യാങ്ങും ചേരിതിരിവും ഇല്ലാതെ പരസ്പരം ഒറ്റയാള്‍ പോരാട്ട വീര്യത്തോടെ അവസാനം വരെ പോരുതുന്ന നല്ല കരുത്തുറ്റ മത്സരാര്‍ത്ഥികള്‍ വരും.

എത്ര റൂം ഉണ്ടായാലും അതിലുള്ള എല്ലാവരെയും എലിമിനേഷനില്‍ കൊണ്ടു വരണം.

ഇല്ലെങ്കില്‍ കുറച്ചുപേര്‍ രക്ഷപ്പെട്ടു പോവും.

രണ്ട് വീട് ആക്കിയ തമിഴിലെ ബിഗ് ബോസ് പരാജയമായിരുന്നു.

  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി

മാത്രമല്ല കഴിഞ്ഞ വര്‍ഷം ടാസ്‌ക് കുറവായിരുന്നു ഇത്തവണ അങ്ങനെയാവരുത്.

ടാസ്‌കുകള്‍ കഠിനമാകുമ്പോഴാണ് മത്സരാര്‍ഥികളും സമ്മര്‍ദ്ദത്തിലാവുന്നത്.

പുതിയ പ്രൊമോ വീഡിയോയുമായി ലാലേട്ടന്‍ എത്തിയതോടെ അടുത്ത സീസണ്‍ ഉടന്‍ തുടങ്ങുമെന്ന കാര്യം എന്തായാലും ഉറപ്പായി.

ഫെബ്രുവരി അവസാനത്തോട് കൂടിയോ മാര്‍ച്ച്‌ ആദ്യത്തെ ആഴ്ചയിലോ ബിഗ് ബോസ് തുടങ്ങിയേക്കുമെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരങ്ങള്‍.

എന്നാല്‍ അതിനെ പറ്റിയുള്ള ഔദ്യോഗിക വിവരങ്ങള്‍ ഇനിയും വന്നിട്ടില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഓഗസ്റ്റ് 1 മുതൽ ബെംഗളൂരു മാറും! വീട്ടുപടിക്കൽ ഇനി വൻ മാറ്റങ്ങൾ; പദ്ധതി ഇങ്ങനെ...
[masterslider id="10"]

Related posts