തൊഴിലില്ലായ്മ നിരക്ക് കുറഞ്ഞു;മറ്റ് സംസ്ഥാനങ്ങളെ പിന്നിലാക്കി കര്‍ണാടക.

ബെംഗളൂരു: കൊറോണ രോഗവും തുടര്‍ന്ന് രാജ്യമൊട്ടാകെ പ്രഖ്യാപിച്ച ലോക്ക് ഡൌണ്‍ എന്നിവ വ്യവസായങ്ങളും നിര്‍മാണ പ്രവൃത്തികളും നിര്‍ത്തിവക്കുന്നതിനും തൊഴിലില്ലായ്മ കൂടുന്നതിനും കാരണമായിരുന്നു.

എന്നാല്‍ ഇത്തരം പ്രശ്നങ്ങളില്‍ നിന്ന് രാജ്യം കരകയരുമ്പോള്‍ കര്‍ണാടകയും ഉയര്‍ന്നു വരികയാണ്‌.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കർണാടകത്തിൽ തൊഴിലില്ലായ്മനിരക്ക് കുറഞ്ഞുവരുകയാണ് എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

  ഇഡി വാഹനം ആക്രമിച്ച സംഭവം: മുഖ്യമന്ത്രി വി ഡി സതീശന് അതൃപ്തി; മ്യൂസിയം എസ്.എച്ച്.ഒയ്‌ക്കെതിരെ നടപടിക്ക് സാധ്യത

സെപ്റ്റംബറിൽ സംസ്ഥാനത്തെ തൊഴിലില്ലായ്മ നിരക്ക് 2.4 ശതമാനമാണ്.

ലോക് ഡൗൺ കൂടുതല്‍ ബാധിച്ച ഏപ്രിലിൽ കർണാടകത്തിലെ തൊഴിലില്ലായ്മ നിരക്ക് 29.8 ശതമാനമായിരുന്നു.

ദേശീയ ശരാശരി ഈ സമയത്ത് 23.5 % ആയിരുന്നു.

ഓഗസ്റ്റിലാണ് ഏറ്റവും കുറവ് നിരക്ക് വന്നത് അത് 0.5 % ആയിരുന്നു.

സെപ്റ്റംബറിൽ തമിഴ്‌നാട് അഞ്ചു ശതമാനം,മഹാരാഷ്ട്രയിൽ 4.55 %, ഗുജറാത്ത് 3.4 % എന്നിങ്ങനെയായിരുന്നു തൊഴിലില്ലായ്മ നിരക്ക്.

കർണാടകത്തേക്കാൾ തൊഴിലില്ലായ്മനിരക്ക് കുറഞ്ഞ സംസ്ഥാനങ്ങൾ അസം (1.2 %), ചത്തീസ്ഗഢ്‌ (2 ശതമാനം) എന്നിവയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മൊബൈൽ നമ്പർ പോർട്ട് ചെയ്യാൻ സമ്മതിച്ചില്ല; മാതാപിതാക്കളെ കൊലപ്പെടുത്തിയ ബെംഗളൂരു ടെക്കിക്ക് മാനസിക രോഗമില്ലെന്ന് റിപ്പോർട്ട്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒരു ദിവസം കൂടി മാത്രം! ഒഴിഞ്ഞില്ലെങ്കിൽ വൻ പിഴ; ലൈസൻസ് റദ്ദാക്കും, വണ്ടി കെട്ടിവലിക്കും; ബുധനാഴ്ച മുതൽ ബെംഗളൂരുവിൽ വൻ ഒഴിപ്പിക്കൽ
[masterslider id="10"]

Related posts