ഗുജറാത്തിനെ ഭീതിയിലാഴ്ത്തി ‘വായു’ അതിതീവ്ര ചുഴലിക്കാറ്റാകുന്നു; 3 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു!!

ഗുജറാത്തിനെ ഭീതിയിലാഴ്ത്തി ‘വായു’ അതിതീവ്ര ചുഴലിക്കാറ്റാകുന്നു; 30 ലക്ഷം ആളുകളെ മാറ്റി പാർപ്പിച്ചു. അതിതീവ്രചുഴലിക്കാറ്റായി  മാറിയ വായു മണിക്കൂറില്‍ 155  മുതല്‍ 180 കിലോമീറ്റര്‍ വേഗത്തിലാകും കരയിലെത്തുക.

ഗുജറാത്തിന്റെ തെക്കുപടിഞ്ഞാറന്‍ തീരത്ത് ദ്വാരകയ്ക്കും  വെരാവലിനുമിടലിലാകും കൊടുങ്കാറ്റ് തീരമണയുക. സൗരാഷ്ട്ര, കച്ച് മേഖലകളില്‍ നിന്നായി മൂന്നുലക്ഷത്തിലധികം ആളുകളെ ഗുജറാത്ത് സർക്കാർ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി.

പോര്‍ബന്തര്‍, വരാവല്‍, മഹുവ, ദിയു എന്നിവിടങ്ങളില്‍ ശക്തമായ കാറ്റിന് സധ്യതയുണ്ട്. 70 ട്രെയിന്‍ സര്‍വീസുകളും, വ്യോമഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനത്തിനായി എന്‍ഡിആര്‍എഫിന്‍റെ 52 ടീമുകള്‍ ഗുജറാത്തിലെത്തിയിട്ടുണ്ട്.

  നഗരത്തിൽ കളിക്കളങ്ങൾ ഓർമ്മയാകുന്നു; മൊബൈൽ മാറ്റിവെച്ചാൽ മക്കൾ എങ്ങോട്ട് പോകണം? കോൺക്രീറ്റ് വഴികളിൽ കുട്ടികാലം തളയ്ക്കപ്പെടുന്നു

പ്രധാനമന്ത്രിയും, കേന്ദ്ര ആഭ്യന്തരമന്ത്രിയും സ്ഥിതിഗതികള്‍ വിലയിരുത്തി. അറബിക്കടലില്‍ രൂപംകൊണ്ട വായു ചുഴലിക്കാറ്റ് ഇന്ന് ഉച്ചയോടെ ഗുജറാത്തിലെ ദ്വാരകയ്ക്കും വരാവലിനുമിടയില്‍ കരയിലേക്കു കയറും. 180 കിലോമീറ്റര്‍ വേഗത്തില്‍ വീശാനിടയുള്ള കാറ്റ് വന്‍ നാശനഷ്ടമുണ്ടാക്കുമെന്നാണ് കണക്കാക്കുന്നത്.

ദ്വാരക, സോമനാഥ്, സാസന്‍, കച്ച് മേഖലയില്‍ വന്നിരിക്കുന്ന വിനോദസഞ്ചാരികളോട് ഉച്ചയ്ക്കകം സുരക്ഷിത സ്ഥങ്ങളിലേക്ക് മടങ്ങണമെന്ന്  സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

  പർപ്പിൾ ലൈനിൽ സർവീസ് തടസ്സപ്പെട്ടത് സാങ്കേതിക തകരാർ കൊണ്ടല്ല; കാരണം അറിയാൻ വായിക്കാം

കേരളം, കര്‍ണ്ണാടക, ലക്ഷദ്വീപ് തീരത്ത് ഇന്ന് 50 കിലോമീറ്റര്‍വരെ വേഗത്തില്‍ കറ്റടിക്കുമെന്നതിനാല്‍ മീന്‍ പിടിത്തം വിലക്കിയിട്ടുണ്ട്. കാറ്റ് കാരണം കേരളത്തില്‍ ഇന്നും ശക്തമായ മഴ നിലനില്‍ക്കും.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വേദനകൾ അതിജീവിച്ച് ശ്രുതി പുതിയ ജീവിതത്തിലേക്ക്; ആശംസകളുമായി കേരളക്കര
[masterslider id="10"]

Related posts