മലയാളിയെ നഗരത്തില്‍ വച്ച് കാണാതായതായി പരാതി.

ബെംഗളൂരു:ഇതോടൊപ്പമുള്ള ഫോട്ടോയിൽ കാണുന്ന നാദാപുരം സ്വദേശി രാജേഷ് ( 42 വയസ്സ് ) എന്നയാളെ ബാംഗ്ലൂരിൽ വെച്ച് കാണാതായതായി ബന്ധുക്കൾ അറിയിക്കുന്നു .ബെന്നാർഘട്ട റോഡിൽ ടി .ജോൺ കോളജിന്‌ സമീപമുളള ഒരു ബേക്കറിയെ പറ്റി അന്വേഷിക്കാൻ ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് (9.6.19  ) രാജേഷ് ബാംഗ്ലൂരിൽ എത്തിയത് .

അരീക്കരയിൽ മുറിയെടുത്തിരുന്നതായി സൂചനയുണ്ട് .തിങ്കളാഴ്ച ( 10.6.19  ) രാത്രി ഏഴരയോടെ സിറ്റിയിലേക്കുള്ള ബസ് പിടിക്കാനായി ഇയാളെ ഹുളിമാവ് ബസ് സ്റ്റോപ്പിൽ ഇറക്കിയതായി ഓട്ടോഡ്രൈവർ രവികുമാർ പറയുന്നു .അന്നുരാത്രി പത്തുമണിയ്‌ക്ക് നാട്ടിലെ സുഹൃത്തിനെ ഫോണിൽ വിളിച്ച് ,”ബസ്സിലാണ് ,നാളെ രാവിലെ എത്തും ,റെയിഞ്ചില്ല ” എന്ന്‌ രാജേഷ് പറഞ്ഞിരുന്നു .എന്നാൽ ഇതുവരെയും നാട്ടിലെത്തിയിട്ടില്ല .ഫോൺ  (8286723810)  സ്വിച്ച്ഡ് ഒഫ് ആണ് രാജേഷ്ന് ബാംഗ്ലൂരിൽ ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല .

  ജൂലൈയിലെ വൈദ്യുതി ബില്ലിൽ സാധാരണ മീറ്റർ റീഡിങ് മാത്രമല്ല, ഉപഭോക്താക്കൾ അറിയേണ്ട പുതിയ മാറ്റം!

നാദാപുരം പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് .സൈബർ സെല്ലിന്റെ അന്വേഷണത്തിൽ രാജേഷ് അവസാനമായി വിളിച്ചത് തിങ്കളാഴ്ച (10.6.19 ) രാത്രി പത്തുമണിക്കാണെന്നും ടവർ ലൊക്കേഷൻ ബന്നാർഘട്ട റോഡ് ആണെന്നും കണ്ടെത്തിയിട്ടുണ്ട് .വിവരം ലഭിക്കുന്നവർ 9645011008 ൽ വിളിച്ചറിയിക്കാൻ താത്പര്യപ്പെടുന്നു .

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ടിക്കറ്റില്ലാ യാത്രക്കാർക്ക് പണി കിട്ടി; കെ.എസ്.ആർ.ടി.സി പിഴയായി ഈടാക്കിയത് ലക്ഷങ്ങൾ, ക്രമക്കേട് കാട്ടിയ ജീവനക്കാർക്കെതിരെയും നടപടി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഈജിപുര ഫ്ലൈഓവർ നിർമാണം വീണ്ടും വൈകുന്നു; ഒടുവിൽ '40 അലിബാബമാരെ' തിരഞ്ഞ് അധികൃതർ!
[masterslider id="10"]

Related posts