കിവിസിനെതിരെ സന്നാഹമത്സരത്തിലേറ്റ തോൽവിക്ക് തിരിച്ചടി നൽകാൻ ഇന്ത്യ ഇന്നിറങ്ങുന്നു; മഴ പെയ്തില്ലെങ്കിൽ തീപാറുമെന്നുറപ്പ്!

കിവിസിനെതിരെ സന്നാഹമത്സരത്തിലേറ്റ തോൽവിക്ക് തിരിച്ചടി നൽകാൻ ഇന്ത്യ ഇന്നിറങ്ങുന്നു; മഴ പെയ്തില്ലെങ്കിൽ തീപാറുമെന്നുറപ്പ്.

മുന്‍ചാംപ്യന്‍മാരെ മുട്ടുകുത്തിച്ച ആത്മവിശ്വാസത്തിന്‍റെ കരുത്തിലാണ് ടീം ഇന്ത്യ വീണ്ടുമിറങ്ങുന്നത്. സന്നാഹമല്‍സരത്തില്‍ കിവികളോടേറ്റ തോല്‍വി മുന്നിലുണ്ട്. ഇതുവരെ കളിച്ച ഒരുകളിയിലും പരാജയമറിഞ്ഞിട്ടില്ല ന്യൂസീലന്‍ഡ്. പക്ഷെ, സ്പിന്നിനുമുന്നില്‍ വട്ടംകറങ്ങുന്ന ബാറ്റിങ് നിരയില്‍ കിവികള്‍ക്ക് ഇപ്പോഴും അത്രവിശ്വാസമില്ല.

അതിനാല്‍, യുസ്‍വേന്ദ്ര ചഹലിന്‍റെ നേത‍ൃത്വത്തലുള്ള ഇന്ത്യന്‍ സ്പിന്നേഴ്സിന് കാര്യമായ അവസരമുണ്ട്. ഇന്ത്യന്‍നിരയില്‍ ഓപ്പണര്‍ ശിഖര്‍ധവാന്‍റെ അഭാവം പ്രകടമാകും. പകരം കെ.എല്‍ രാഹുലാകും രോഹിത് ശര്‍മയ്ക്കൊപ്പം ഓപ്പണ്‍ചെയ്യുകയെന്നാണ് സൂചന. നിര്‍ണായകമായ നാലാംനമ്പറില്‍ ആരെന്ന ചോദ്യം അവശേഷിക്കുകയാണ്.

  ആട്ടിറച്ചിയെന്ന് തെറ്റിദ്ധരിപ്പിച്ച് ബീഫ് വിളമ്പി: ബെംഗളൂരുവിൽ രണ്ട് മലയാളി ഹോട്ടൽ ഉടമകൾ അറസ്റ്റിൽ

നോട്ടിങ്ഹാമില്‍ ഇന്ത്യയും ന്യൂസിലന്‍ഡ് തമ്മില്‍ കളി നടക്കേണ്ട മൈതാനത്തും മഴ സാധ്യതയുണ്ട്. മഴമൂലം കളി വൈകിയേ തുടങ്ങൂ എന്നാണ് റിപ്പോര്‍ട്ടുകള്‍. ബുധനാഴ്ച രാത്രിമുതല്‍ നഗരത്തില്‍ മഴ പെയ്യുകയാണ്. പല പരിപാടികളും ഇതിനകം തന്നെ റദ്ദ് ചെയ്തിട്ടുമുണ്ട്. അതുകൊണ്ടുതന്നെ ഇന്ത്യ ന്യൂസിലന്‍ഡ് മത്സരം നടക്കാനുള്ള സാധ്യതതന്നെ സംശയത്തിലാണ്.

മുഴുവന്‍ ഓവറുകളില്‍ നടന്നില്ലെങ്കിലും മത്സരഫലം ഉണ്ടാകുന്ന രീതിയില്‍ കളി നടത്താന്‍ കഴിയുമെന്നാണ് സംഘാടകരുടെ പ്രതീക്ഷ. രാവിലെ മഴയില്ലെങ്കിലും വൈകിട്ട് മഴയുണ്ടായേക്കും. അതുകൊണ്ടുതന്നെ ടോസ് നിര്‍ണായകവുമാകും.

  ബെംഗളൂരു നഗര വികസന പദ്ധതികൾ ഇനി വിരൽത്തുമ്പിൽ; പദ്ധതി പുരോഗതി അറിയാൻ 'സിറ്റി ലാറ്റെ' പ്ലാറ്റ്‌ഫോം

മഴ കളിയുടെ ഫലം നിശ്ചയിക്കുന്നത് ടീമുകളുടെ സെമി സാധ്യതകളെ തന്നെ കാര്യമായി ബാധിക്കുമെന്നതിനാല്‍ മഴമാറുമെന്നാണ് ഇന്ത്യന്‍ ആരാധകരുടെയും പ്രതീക്ഷ. മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ബാറ്റ് ചെയ്യേണ്ടിവരുന്ന ടീമിന് തോല്‍വിയായിരിക്കും ഫലം.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ക്ലാസ് മുറികളിൽ കാവി ഷാളിനും പുതിയ ആചാരങ്ങൾക്കും അനുമതിയില്ല; ഹിജാബ് ഉത്തരവിന് പിന്നാലെ മുഖ്യമന്ത്രി സിദ്ധരാമയ്യ
[masterslider id="10"]

Related posts