അതീവ ജാഗ്രതയില്‍ മുല്ലപ്പെരിയാറും ….ആശങ്കകള്‍ നിറഞ്ഞു ഓറഞ്ചു അലേര്‍ട്ട് പ്രഖ്യാപിച്ചു ….തമിഴ് നാടിന്‍റെ വിവരം ലഭിക്കുന്നത് അവസാന നിമിഷം …ഇന്നലെ രാത്രി മുതല്‍ ആയിരത്തോളം കുടുംബങ്ങളെ തീരത്തു നിന്നും ഒഴിപ്പിക്കാന്‍ പോലീസ് ശ്രമം ….!

കുമളി : മഴ കനത്തതോട് കൂടി നീരൊഴുക്ക് ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് ഉടന്‍ തുറന്നെക്കുമെന്നു സൂചന …കണക്കനുസരിച്ച് ഏകദേശം അയ്യായിരത്തോളം ആളുകളെ മാറ്റി പര്‍പ്പികേണ്ടി വരുമെന്നു തന്നെയാണ് ഒടുവില്‍ ലഭിക്കുന്ന വിവരങ്ങള്‍ …അണക്കെട്ടിലെ ജലം ഉയരുന്നതിനാള്‍ ജലം പെരിയാറ്റിലേക്ക് ഒഴുക്കി വിടാന്‍ ആണ് സാധ്യത കാണുന്നതെന്ന് തമിഴ്നാടിന്റെ അറിയിപ്പ് …ആയതിനാല്‍ ചെറുതോണിയില്‍ നിന്നും വര്‍ദ്ധിച്ച ജലം ഒഴുക്കിവിടാന്‍ ആണ് അധികൃതരുടെ കണക്കു കൂട്ടല്‍ … പെരിയാറിന്റെ തീരത്ത് ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ കമ്മിറ്റി നിര്‍ദ്ദേശം നല്‍കി ..
 
 
വെള്ളം തുറന്നു വിടുന്ന അവസ്ഥ സംജാതമായാല്‍ ആലുവ വരെ നീളുന്ന പെരിയാര്‍ തീരത്ത് വീണ്ടും കനത്ത വെള്ളപോക്കത്തിനു സാധ്യതയാണ് കാണുന്നത് ….പൊതുജനങ്ങള്‍ സര്‍ക്കാര്‍ സംവിധാനവുമായി സഹകരിക്കണമെന്നും ഇത്തരം സാഹചര്യത്തെ ഒറ്റക്കെട്ടായി നേരിടണമെന്നും ഇടുക്കി ജില്ലാ കലക്ടര്‍ മാധ്യമങ്ങളോട് പറഞ്ഞു …..
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓണത്തിന് മലയാളികൾക്ക് ആശ്വാസമായി കണ്ണൂരിലേക്കും കോട്ടയിലേക്കും പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ
  തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കൊല്ലൂർ മൂകാംബിക ക്ഷേത്ര ദർശനം നടത്തും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജാക്കൂർ ഫ്ലയിങ് സ്കൂൾ വീണ്ടും തുറക്കുന്നു
[masterslider id="10"]

Related posts