രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ്; ഡോളറിനെതിരെ 70.07 എന്ന നിലയില്‍

മുംബൈ: രൂപയുടെ മൂല്യത്തകര്‍ച്ച റെക്കോര്‍ഡിലെത്തി നില്‍ക്കുന്നു. ഓണക്കാലം പ്രവാസികള്‍ക്ക് നല്ല കാലം.

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലാണ്. ഇന്ന് വ്യാപാരം ആരംഭിക്കുമ്പോള്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 70.07 എന്ന നിലയിലാണ്. ഇതാദ്യമായാണ് രൂപയുടെ മൂല്യം ഇത്രയും താഴുന്നത്.

ഡോളറിന് 69.91 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇതോടെ ദിര്‍ഹവുമായുള്ള വിനിമയ നിരക്കിലും വന്‍മാറ്റം ഉണ്ടായി. ഒരു ദിര്‍ഹത്തിന് പത്തൊന്‍പത് രൂപയ്ക്കു മുകളിലേക്ക് മൂല്യം ഇടിഞ്ഞു. സമീപ കാലത്ത് ഇതാദ്യമായാണ് പ്രവാസികള്‍ക്ക് ഇത്ര മികച്ച വിനിമയനിരക്ക് കിട്ടുന്നത്.

  ബിരിയാണിയ്ക്ക് ശേഷം പ്രണിത് മോറിൻ്റെ ഷോ വീണ്ടും കുരുക്കിൽ; മെഡിക്കൽ പഠനത്തിന് ദാനം ചെയ്ത പുരുഷ മൃതദേഹങ്ങളുടെ സ്വകാര്യ ഭാഗങ്ങളെ കുറിച്ച് വനിതാ ഡോക്ടറുടെ 'തമാശ' വിവാദം 

അതേസമയം, ഇന്ത്യന്‍ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവു വന്നതോടെ നാട്ടിലേക്ക് പണമയയ്ക്കുന്നവരുടെ എണ്ണവും കൂടി. യു.എ.ഇ.യിലെ ഒട്ടുമിക്ക മണി എക്‌സ്‌ചേഞ്ചുകളിലും തിങ്കളാഴ്ച തിരക്ക് കൂടുതലായിരുന്നു. ഞായറാഴ്ച രാവിലെ ഒരു ദിര്‍ഹത്തിന് 18.83 രൂപ എന്നതായിരുന്നു നിരക്ക്. അവിടെ നിന്നാണ് 19.01ന് മുകളിലേക്ക് രൂപയുടെ മൂല്യം ഇടിഞ്ഞത്.

വരും ദിവസങ്ങളില്‍ മൂല്യം ഇനിയും താഴാനാണ് സാധ്യതയുള്ളത്. തുര്‍ക്കി അമേരിക്ക നയതന്ത്രബന്ധം വഷളായത് അമേരിക്കന്‍ ഡോളര്‍ ശക്തിപ്പെടാന്‍ കാരണമായി. ഇതാണ് ഇന്ത്യന്‍ രൂപയ്ക്ക് തിരിച്ചടിയായത് എന്ന് ധനകാര്യ വിദഗ്ധര്‍ വിലയിരുത്തുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിജെപിയെ തോല്‍പ്പിക്കാന്‍ ബുദ്ധിമുട്ടില്ല,; ആഭ്യന്തര കലഹം അവസാനിപ്പിച്ച് ഒന്നിച്ച് പോരാടണം; ഇന്ത്യ മുന്നണി യോഗത്തിൽ രാഹുൽ ഗാന്ധിയുടെ 15 മിനിറ്റ് പ്രസംഗം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഒന്നാം തിയതി തന്നെ ഉപഭോക്താക്കൾക്ക് പ്രഹരം; പാചക വാതക വില വീണ്ടും വര്‍ധിപ്പിച്ചു
[masterslider id="10"]

Related posts