അധ്യാപകൻ വിദ്യാർത്ഥിനിയെക്കുറിച്ച് അപകീർത്തികരമായ സന്ദേശം അയച്ചു; 15 കാരി ജീവനൊടുക്കി 

ബെംഗളൂരു: അധ്യാപികൻ തന്നെക്കുറിച്ച് അപകീർത്തികരമായ സന്ദേശം അയച്ചതിൽ മനംനൊന്ത് വിദ്യാർഥിനി എലി വിഷം കഴിച്ച് ആത്മഹത്യ ചെയ്തു.

ധർമ്മസ്ഥലയിലെ ഒരു സ്വകാര്യ സ്‌കൂളിൽ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്.

ചിത്രരചനാ അധ്യാപകനായ രൂപേഷ് പൂജാരിയാണ് അപകീർത്തികരമായ സന്ദേശം അയച്ചത്.

മരിച്ച വിദ്യാർത്ഥിയെ കുറിച്ച് മറ്റൊരു വിദ്യാർത്ഥിക്ക് മോശം സന്ദേശങ്ങൾ അയച്ചുവെന്നാണ് ആരോപണം.

  അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാം; തെരുവുകളിൽനിന്ന് നീക്കണമെന്ന് സുപ്രീം കോടതി

ഇതറിഞ്ഞ് മനംനൊന്ത് മരിച്ച വിദ്യാർത്ഥി എലിവിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

തുടർന്ന് അവശനിലയിലായ വിദ്യാർഥിയെ മംഗളൂരുവിലും പിന്നീട് ബെംഗളൂരുവിലും ചികിത്സിച്ചു.

എന്നാൽ ചികിത്സ ഫലിക്കാതെ വിദ്യാർത്ഥിനി ഇന്ന് മരിച്ചു.

കുറ്റാരോപിതനായ അധ്യാപകനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും മരിച്ച വിദ്യാർഥിക്ക് നീതി ലഭ്യമാക്കണമെന്നും രക്ഷിതാക്കളും പൊതുജനങ്ങളും ആവശ്യപ്പെട്ടു.

നിലവിൽ, സംഭവവുമായി ബന്ധപ്പെട്ട് പ്രതി രൂപേഷിനെതിരെ ധർമ്മസ്ഥല പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടരുകയാണ്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്രധാനമന്ത്രി നരേന്ദ്ര മോദി മെയ് 10-ന് ബെംഗളൂരുവിൽ; വിവിധ പദ്ധതികൾ ഉദ്ഘാടനം ചെയ്യും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പാചക വാതകവില വര്‍ധനവിൽ പ്രതിഷേധം; കേരളത്തിൽ ഹോട്ടലുകളും റസ്റ്റോറന്റുകളും ഇന്ന് അടച്ചിടും
[masterslider id="10"]

Related posts