ബെംഗളൂരു മൈസൂരു എക്‌സ്പ്രസ് വേയിൽ ജിപിഎസ് അധിഷ്ഠിത ടോൾ ബൂത്ത്; ഏജൻസിയെ നിയോഗിച്ചു

ബെംഗളൂരു: രാജ്യത്ത് ആദ്യമായി ജിപിഎസ് ടോൾ 2 മാസത്തിനുള്ളിൽ ആരംഭിക്കും.

സഞ്ചരിക്കുന്ന ദൂരത്തിന് മാത്രം ടോൾ നൽകാൻ അവസരം ഒരുക്കുന്ന ജിപിഎസ് അധിഷ്ഠിത ടോൾ ബൂത്ത് ബെംഗളൂരു–മൈസൂരു എക്സ്പ്രസ്‌വേയിൽ നടപ്പിലാക്കുന്നതിന് ഏജൻസിയെ നിയോഗിച്ചതായി കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി.

വാഹനത്തിൽ ഘടിപ്പിച്ചിട്ടുള്ള ജിപിഎസ് സംവിധാനത്തിന്റെ സഹായത്തോടെ സഞ്ചരിച്ച ദൂരം കണക്കാക്കിയാണ് വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടിൽ നിന്ന് ടോളിനുള്ള പണം ഈടാക്കുക.

  ബെംഗളൂരുവിൽ വീണ്ടും ബൈക്ക് ആംബുലൻസുകൾ സർവീസ് ആരംഭിക്കുന്നു

നിർമിത ബുദ്ധി ക്യാമറകൾ (എഎൻപിആർ) ഉപയോഗിച്ച് വാഹനത്തിന്റെ നമ്പർ പ്ലേറ്റ് സ്കാൻ ചെയ്യാനും സാധിക്കും.

ദേശീയപാതകളിലെ ടോൾ ഗേറ്റുകൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പുതിയ സംവിധാനം.

118 കിലോമീറ്റർ ദൂരം വരുന്ന 10 വരി ബെംഗളൂരു–മൈസൂരു എക്സ്പ്രസ് വേയിൽ രാമനഗരിയിലും ശ്രീരംഗപട്ടണയിലുമാണ് ടോൾ ബൂത്തുകളുള്ളത്.

രാജ്യസഭയിൽ ലഹർ സിങ് സിറോയ എംപിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു മന്ത്രി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  രുചി അതേ പടി, പക്ഷേ ലുക്ക് മാറി! കവർ പൊട്ടിക്കും മുൻപ് ഇനി ഇത് നോക്കാം; പായ്ക്കറ്റ് മൊത്തമായി മാറ്റിപ്പിടിച്ച് ലെയ്‌സും കുർകുറെയും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മുൻ ജീവനക്കാരന് മുഴുവൻ ബോണസും നൽകണം: വിപ്രോയ്ക്ക് തിരിച്ചടി
[masterslider id="10"]

Related posts