ബെംഗളൂരു : കോൺഗ്രസ് സർക്കാരിന്റെ വാഗ്ദാന പദ്ധതികളെപ്പറ്റി പൊതുവേദിയിൽ സംവാദം നടത്താൻ അമിത് ഷായെ വെല്ലുവിളിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. വാഗ്ദാനപദ്ധതികൾ സംസ്ഥാനത്തെ ഖജനാവ് കാലിയാക്കിയെന്ന അമിത് ഷായുടെ ആരോപണത്തോട് പ്രതികരിച്ചാണ് വെല്ലുവിളി നടത്തിയത്. വാഗ്ദാന പദ്ധതികൾക്കൊണ്ടല്ല, കേന്ദ്ര സർക്കാർ നികുതിവിഹിതത്തിൽ സംസ്ഥാനത്തോട് വിവേചനം കാണിക്കുന്നതുകൊണ്ടാണ് ഖജനാവ് കാലിയായതെന്ന് തെളിയിക്കാമെന്നും സിദ്ധരാമയ്യ പറഞ്ഞു. സംസ്ഥാനത്തെ വാഗ്ദാന പദ്ധതികൾ അസ്ഥിരപ്പെടുത്താൻ ബി.ജെ.പി. നേതാക്കൾ ശ്രമിക്കുകയാണെന്ന് സിദ്ധരാമയ്യ കുറ്റപ്പെടുത്തി.
Read MoreTag: amit shah
തെരഞ്ഞെടുപ്പ് പ്രചാരണം റദ്ദാക്കി അമിത് ഷാ
ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ നടത്താനിരുന്ന എല്ലാ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മണിപ്പൂരിലെ സംഭവ വികാസങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ് അമിത് ഷായെന്നും റിപ്പോര്‍ട്ടുണ്ട്. മണിപ്പൂരിലെ ഉന്നത അധികൃതരുമായി യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി. സംസ്ഥാനത്ത് എത്രയും പെട്ടെന്ന് സമാധാനം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യം. വ്യാഴാഴ്ചയാണ് കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പരിപാടികള്‍ റദ്ദാക്കിയതായി ഷാ അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രി വിഡിയോ കോണ്‍ഫറന്‍സ് വഴി മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ്ങുമായും മറ്റ് ഉന്നത ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തി. അയല്‍ സംസ്ഥാനങ്ങളായ…
Read Moreഇതാണ് ഞങ്ങളുടെ കരുത്ത്, പ്രധാനമന്ത്രി കുടുംബാംഗത്തെപ്പോലെ, വീഡിയോ പങ്കുവച്ച് അമിത് ഷാ
ബെംഗളൂരു: തിരഞ്ഞെടുപ്പ് സംബന്ധിച്ച വാർത്തകൾ തരംഗം സൃഷ്ടിക്കുന്ന ഈ സമയത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കട്ടൗട്ട് തുടയ്ക്കുന്ന പ്രായംചെന്ന വ്യക്തിയുടെ വീഡിയോ പങ്കുവച്ച് അമിത് ഷാ. മോദിയിലുള്ള വിശ്വാസവും അദ്ദേഹത്തോടുള്ള സ്നേഹവുമാണ് കർണാടകയിൽ ബിജെപി നേടിയിട്ടുള്ളതെന്ന അവകാശവുമായി ബിജെപി കർണാടക യൂണിറ്റ് വീഡിയോ പുറത്തുവിട്ടത് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കുവെച്ചത്. പ്രധാനമന്ത്രിയെ തങ്ങളുടെ കുടുംബാംഗങ്ങളെപ്പോലെയാണ് രാജ്യത്തെ ജനങ്ങൾ കാണുന്നതെന്ന കുറിപ്പോടെയാണ് കർണാടക ബിജെപി എന്ന ട്വിറ്റർ പേജിലൂടെ വീഡിയോ പങ്കുവെച്ചത്.
Read Moreഅമിത് ഷാ നാളെ കർണാടകയിൽ
ബെംഗളൂരു: ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാളെ സംസ്ഥാനത്ത് എത്തും. ദേവനഹള്ളിയിലും ബംഗളൂരുവിലും ദാവന്‍ഗെരെയിലും നടക്കുന്ന പ്രചാരണ റാലികളില്‍ പങ്കെടുക്കും. സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് മുതിര്‍ന്ന നേതാക്കളില്‍ പലരും പാര്‍ട്ടി വിടുകയും മറ്റു ചിലര്‍ ഇടഞ്ഞുനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നിര്‍ണായക പാര്‍ട്ടി യോഗങ്ങളില്‍ അദ്ദേഹം പങ്കാളിയാവും.
Read Moreകേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശ്ശൂരിൽ
തൃശൂർ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് തൃശ്ശൂരിലെത്തും. നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്ന അമിത് ഷാ ഹെലികോപ്റ്ററിലാണ് തൃശൂരിലേക്ക് തിരിക്കുക. തൃശ്ശൂര്‍ കുട്ടനെല്ലൂര്‍ ഹെലിപാഡിൽ ബിജെപി നേതാക്കൾ അദ്ദേഹത്തെ സ്വീകരിക്കും. രണ്ട് മണിക്ക് ശക്തൻ തമ്പുരാൻ സമാധിയിൽ പുഷ്പാർച്ചനയാണ് അമിത് ഷായുടെ തൃശ്ശൂരിലെ ആദ്യ പരിപാടി. തുടര്‍ന്ന് മൂന്ന് മണിക്ക് ജോയ്സ് പാലസ് ഹോട്ടലില്‍ നടക്കുന്ന തൃശൂർ പാർലമെൻ്റ് മണ്ഡലം ബി ജെ പി ഭാരവാഹിയോഗത്തിൽ അദ്ദേഹം പങ്കെടുക്കും. യോഗശേഷം വടക്കുന്നാഥ ക്ഷേത്രത്തിൽ ദർശനം നടത്തും. തുടര്‍ന്ന് വൈകിട്ട് അഞ്ച് മണിയോടെ തെക്കേ ഗോപുരനടയിൽ…
Read Moreനഗരം സ്ത്രീകൾക്ക് സുരക്ഷിതമാക്കുന്നതിന് നിരവധി നടപടികൾ;സേഫ് സിറ്റി പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്‌ത് അമിത് ഷാ
ബെംഗളൂരു: 2024-ൽ ഇന്ത്യയുടെ പോലീസ് സംവിധാനം ലോകത്തിലെ ഏറ്റവും വലുതായി മാറുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അതിന് ആവശ്യമായ എല്ലാ സാങ്കേതിക കഴിവുകളും നേടണമെന്ന് ഊന്നിപ്പറഞ്ഞു. സേഫ് സിറ്റി ബെംഗളൂരു പദ്ധതിയുടെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യാൻ കർണാടക ആഭ്യന്തര വകുപ്പ് വെള്ളിയാഴ്ച സംഘടിപ്പിച്ച ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 632 കോടി രൂപയുടെ പദ്ധതിക്ക് കീഴിൽ, നഗരം സ്ത്രീകൾക്ക് സുരക്ഷിതമാക്കുന്നതിന് നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്. തന്ത്രപ്രധാനമായ സ്ഥലങ്ങളിൽ ആയിരക്കണക്കിന് സിസിടിവി ക്യാമറകൾ സ്ഥാപിക്കൽ, മൊബൈൽ കമാൻഡ് ആൻഡ് കൺട്രോൾ സെന്റർ സ്ഥാപിക്കൽ,…
Read Moreഅമിത് ഷായുടെ സന്ദർശനം, നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാന സന്ദർശനം നടത്തും. ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിൽ നേടിയ വൻവിജയത്തിന് പിന്നാലെ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ആണ് ഇപ്പോൾ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. തുടർഭരണമാണ് പാർട്ടിയുടെ ലക്ഷ്യം. ഇതടക്കമുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് അമിത് ഷാ ബെംഗളൂരുവിലെത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദർശനത്തിനെത്തുന്ന പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ബെള്ളാരി റോഡ്, ഹെബ്ബാല ജങ്ഷൻ, മേഖ്രി, കെആർ സർക്കിൾ, ദേവനഹള്ളി ഹൈവേ, കാവേരി തിയേറ്റർ ജംഘ്ഷൻ, രമണ മഹർഷി റോഡ്, രാജ്ഭവൻ റോഡ്, ഇൻഫെൻട്രി റോഡ്,…
Read Moreഅമിത് ഷായുമായി കൂടിക്കാഴ്ച നടത്താതെ മടങ്ങിയെത്തി മുഖ്യമന്ത്രി
ബെംഗളൂരു: ബിജെപി ഹൈക്കമാൻഡ് ഡൽഹിയിലേക്ക് അടിയന്തരമായി വിളിപ്പിച്ച മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ കാണാതെ മടങ്ങി. ഇത് വിവിധ ഊഹാപോഹങ്ങൾക്ക് വഴി വെച്ചിട്ടുണ്ട്. പകരം ബിജെപി കർണാടക ചുമതലയുള്ള അരുൺ സിങ്ങുമായി സംസാരിക്കാനാണ് അമിത് ഷാ മുഖ്യമന്ത്രിയോട് നിർദേശിച്ചതെന്ന് റിപ്പോർട്ട്. ബി.ജെ.പി ദേശീയ ഭാരവാഹി യോഗത്തിൽ ഷാ പങ്കെടുത്തതും അരുണാചൽ പ്രദേശിലേക്ക് പോയതുമാണ് ബൊമ്മായിയെ കാണാൻ കഴിയാതെ പോയതിന് കാരണമെന്ന് പാർട്ടി ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും ആഭ്യന്തരമന്ത്രി അമിത്ഷാ ഡൽഹിയിൽ തന്നെയാണെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ബൊമ്മൈയുടെ രണ്ടാമത്തെ ഡൽഹി സന്ദർശനമാണിത്.…
Read More