അമിത് ഷായുടെ സന്ദർശനം, നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് സംസ്ഥാന സന്ദർശനം നടത്തും. ത്രിപുരയടക്കമുള്ള സംസ്ഥാനങ്ങളിൽ നേടിയ വൻവിജയത്തിന് പിന്നാലെ, തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കർണാടകയിൽ ആണ് ഇപ്പോൾ ബിജെപി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

തുടർഭരണമാണ് പാർട്ടിയുടെ ലക്ഷ്യം. ഇതടക്കമുള്ള കാര്യങ്ങൾ മുൻനിർത്തിയാണ് അമിത് ഷാ ബെംഗളൂരുവിലെത്തുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി സന്ദർശനത്തിനെത്തുന്ന പശ്ചാത്തലത്തിൽ നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്.

  മാസപ്പിറവി കണ്ടില്ല; ബെം​ഗളൂരുവിൽ പെരുന്നാൾ ശനിയാഴ്ച; റംസാൻ 30 പൂർത്തിയാക്കി വിശ്വാസികൾ ഈദിലേക്ക്

ബെള്ളാരി റോഡ്, ഹെബ്ബാല ജങ്ഷൻ, മേഖ്രി, കെആർ സർക്കിൾ, ദേവനഹള്ളി ഹൈവേ, കാവേരി തിയേറ്റർ ജംഘ്ഷൻ, രമണ മഹർഷി റോഡ്, രാജ്ഭവൻ റോഡ്, ഇൻഫെൻട്രി റോഡ്, കബോൺ സർക്കിൾ റോഡ്, നൃപതുംഗ റോഡ്, ക്യൂൻസ് റോഡ്, അംബേദ്കർ വീഥി റോഡ്, എൻ.ആർ. , ടൗൺ ഹാൾ ജങ്ഷൻ, ഗോപാല ഗൗഡ ജങ്ഷൻ, പോലീസ് തിമയ, ട്രിനിറ്റി ജങ്ഷൻ, ഓൾഡ്‌പോർട്ട് എയർ റോഡ്, എസ്‌എസ്‌സി സെന്റർ, ഐഎസ്ആർഒ ജങ്ഷൻ, എസ്ഡി റോഡ് തുടങ്ങിയ റൂട്ടുകൾ ഒഴിവാക്കണമെന്ന് ട്രാഫിക് പോലീസ് യാത്രക്കാരോട് ആവശ്യപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മുതൽ രാത്രി ഒമ്പത് വരെയാണ് നിയന്ത്രണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിധാൻ സൗധയ്ക്ക് മുന്നിൽ റോഡ് തകർന്ന് പോലീസ് വാഹനം കുഴിയിൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തോൽവിക്ക് കാരണം പിണറായിയുടെ ഏകാധിപത്യം; രൂക്ഷവിമർശനവുമായി സെബാസ്റ്റ്യൻ പോൾ
[masterslider id="10"]

Related posts

Click Here to Follow Us