ഇന്ത്യൻ ഫുട്ബോളിൻ്റെ ഏറ്റവും വികൃതമുഖം!

ബെംഗളൂരു: 2022 ഒക്ടോബർ മാസം ആദ്യമാണ് ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആരാധകർ തമ്മിലുള്ള കയ്യാങ്കളിയിൽ 130 ഓളം പേർ മരിച്ചത്. ഇൻഡോനേഷ്യൻ ലീഗിൽ മലങ്ക് എന്ന സ്ഥലത്താണ് ഇങ്ങനെ ഒരു അനിഷ്ട സംഭവം അരങ്ങേറിയതി, ആതിഥേയ ടീമിൻ്റെ തോൽവിയെ തുടർന്ന് കാണികൾ മൽസര ശേഷം ഗ്രൗണ്ട് കയ്യേറുകയും പോലീസ് ഇവരെ നേരിടുകയും ചെയ്തതോടെയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്. എന്നാൽ കഴിഞ്ഞ ലീഗ് മൽസരത്തിൽ ചെറിയ രീതിയിൽ ആരാധകർക്കിടയിൽ ഉണ്ടായ കശപിശയെ തുടർന്ന് ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ എടുത്ത മുൻ കരുതലുകൾ കണ്ടാൽ…

Read More

ഫൈനൽ വിസിൽ മുഴങ്ങി; നാടകീയ രംഗങ്ങൾക്കൊടുവിൽ ബ്ലാസ്റ്റേഴ്സ് പുറത്ത്!

ബെംഗളൂരു : ഇതു വരെ കാണാത്ത നാടകീയ രംഗങ്ങൾക്കൊടുവിൽ ബെംഗളൂരു എഫ് സി വിജയിച്ചതായി പ്രഖ്യാപിച്ച് കൊണ്ട്, റഫറിയുടെ ഫൈനൽ വിസിൽ മുഴങ്ങി. ഗോൾ പോസ്റ്റിന് സമീപത്ത് വച്ച്  ഒരു ഫൗൾ കിക്ക് ബെംഗളൂരുവിന് ലഭിച്ചു. അത് നേരിട്ട് ബെംഗളൂരു പോസ്റ്റിലേക്കടിച്ച് ഗോളാക്കി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ കോച്ച് ഇവാൻ വുക്കമനോവിച്ച് കളിക്കാരെ തിരിച്ച് വിളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിക്കിന് തയ്യാറാകുന്നതിന് മുൻപാണ് സുനിൽ ഛേത്രി കിക്കെടുത്തത് എന്നാണ് ആരോപണം.

Read More

പ്രധാന മന്ത്രിയുടെ ദീർഘായുസിനായി പ്രാർത്ഥിക്കുന്നു ; അമിത് ഷാ

ബെംഗളൂരു: ജനങ്ങള്‍ പ്രധാനമന്ത്രിയുടെ ദീര്‍ഘായുസിനായി പ്രാര്‍ഥിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മോദിയുടെ നാശത്തിനായി ആര് മുദ്രാവാക്യം ഉയര്‍ത്തിയാലും ദൈവം കേള്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന കര്‍ണാടകയിലെ ബിദറില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന് ഒരു വിജയ സ്രോതസും അവശേഷിക്കുന്നില്ല. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് അനുദിനം താഴേക്ക് വീണുകൊണ്ടിരിക്കുകയാണ്. ചിലർ മോദിയുടെ നാശത്തിനായി മുദ്രാവാക്യം ഉയര്‍ത്തുന്നു. എന്നാല്‍ ദൈവം നിങ്ങളെ കേള്‍ക്കില്ല. കാരണം 130 കോടി ജനങ്ങള്‍ പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘായുസിനായി പ്രാര്‍ഥിക്കുന്നുണ്ട്- അമിത് ഷാ അവകാശപ്പെട്ടു.

Read More

എക്സ്ട്രാ ടൈമിൽ ഒരു ഗോൾ വീണു; കളി നിർത്തി ബ്ലാസ്റ്റേഴ്സ്.

എക്സ്ട്രാ ടൈമിൽ ഒരു ഗോൾ വീണു; കളി നിർത്തി ബ്ലാസ്റ്റേഴ്സ്. ഗോൾ പോസ്റ്റിന് സമീപത്ത് വച്ച് ലഭിച്ച ഒരു ഫൗൾ കിക്ക് ബെംഗളൂരുവിന് ലഭിച്ചു. അത് നേരിട്ട് ബെംഗളൂരു പോസ്റ്റിലേക്കടിച്ച് ഗോളാക്കി. തുടർന്ന് കേരള ബ്ലാസ്റ്റേഴ്സിൻ്റെ കോച്ച് ഇവാൻ വുക്കമനോവിച്ച് കളിക്കാരെ തിരിച്ച് വിളിക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സ് താരങ്ങൾ കിക്കിന് തയ്യാറാകുന്നതിന് മുൻപാണ് സുനിൽ ഛേത്രി കിക്കെടുത്തത് എന്നാണ് ആരോപണം.

Read More

90 മിനിറ്റും ഗോൾ രഹിതം;കളി അധിക സമയത്തേക്ക്.

ബെംഗളൂരു : ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യ നോക്കൗട്ട് മൽസരത്തിൽ മുഴുവൻ സമയം കഴിയുമ്പോൾ പരസ്പരം ഗോളടിക്കാൻ കഴിയാതെ രണ്ട് ടീമുകളും സമനിലയിൽ ആണ്. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് മഞ്ഞപ്പട പ്ലേഓഫിനെത്തുന്നത്. അതേസമയം തുടർച്ചയായ എട്ട് മത്സരങ്ങളിലെ വിജയത്തിൻറെ മുൻതൂക്കത്തോടെയാണ് ബെംഗളൂരു എത്തുന്നത്. നോക്കൗട്ട് ഘട്ടമായതിനാൽ തന്നെ എന്ത് വിലകൊടുത്തും മത്സരത്തിൽ വിജയിക്കാനാകും ഇരു ടീമുകളുടേയും ശ്രമം.

Read More

ഐ ഫോൺ നിർമ്മാണ പ്ലാന്റ് ബെംഗളൂരുവിൽ

ബെംഗളൂരു: സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ ഫോക്സ്‌കോണ്‍ കര്‍ണാടകയില്‍ പുതിയ പ്ലാന്റ് സ്ഥാപിക്കാന്‍ ഒരുങ്ങുന്നു. ബെംഗളൂരുവിലെ വിമാനത്താവളത്തിന് സമീപം 300 ഏക്കറില്‍ കമ്പനിയുടെ പുതിയ പ്ലാന്റ് നിര്‍മിക്കുമെന്നും ഇതിനായി കമ്പനി 700 മില്യണ്‍ ഡോളറിന്റെ വന്‍ നിക്ഷേപം നടത്തുമെന്നുമാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. ആപ്പിളിനായി ഐഫോണുകള്‍ നിര്‍മിക്കുന്ന തായ് വാന്‍ കമ്പനിയായ ഫോക്സ്‌കോണിന്റെ ഈ നീക്കം ചൈനയും യുഎസും തമ്മിലുള്ള വര്‍ധിച്ചുവരുന്ന തര്‍ക്കങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Read More

മംഗളൂരുവിൽ അമ്മയും മകളും തൂങ്ങി മരിച്ചനിലയിൽ

ബെംഗളൂരു:മംഗളൂരുവില്‍ വീട്ടമ്മയെയും നാലുവയസ്സുകാരിയായ മകളെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബാര്‍കെ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ കൊടിയല്‍ബെയില്‍ ആറാം ക്രോസിലെ വിജയ (33), മകളായ ഷോബിക (4) എന്നിവരാണ് മരിച്ചത്. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് മൂന്ന് പേര്‍ക്കെതിരെ മംഗളൂരു സിറ്റി പോലീസ് കേസെടുത്തു. വിജയ ആത്മഹത്യാക്കുറിപ്പ് എഴുതിവെച്ച ശേഷം മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി കെട്ടി തൂക്കിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നു. 12 വയസ്സുള്ള മകനെയും കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും കുട്ടി രക്ഷപ്പെട്ടു. ബന്ധുക്കള്‍ എത്തിയപ്പോള്‍ വിജയയെയും മകളെയും വീട്ടിനകത്ത് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ജെപ്പിനമൊഗരു സ്വദേശിയായ…

Read More

അടിപൊട്ടിയ മൽസരം; അണ പൊട്ടിയ ആവേശം;ആദ്യ പകുതി സമനിലയിൽ !

ബെംഗളൂരു : ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ വച്ച് നടന്ന ആദ്യ നോക്കൗട്ട് മൽസരത്തിൽ പകുതി സമയം കഴിയുമ്പോൾ പരസ്പരം ഗോളടിക്കാൻ കഴിയാതെ രണ്ട് ടീമുകളും സമനിലയിൽ പിരിഞ്ഞു. കേരള ബ്ലാസ്റ്റേഴ്സിൻ്റെ ഹാഫിൽ ആണ് കൂടുതൽ നേരം കളി നടന്നതെങ്കിലും, മികച്ച ഗോളവസരങ്ങൾക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് പിടിച്ചു നിന്നു. അതിനിടക്ക് കളിക്കാർക്കിടയിൽ ചെറിയ കശപിശയും നടന്നു, റഫറി ഇടപെട്ട് രംഗം ശാന്തമാക്കി. തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷമാണ് മഞ്ഞപ്പട പ്ലേഓഫിനെത്തുന്നത്. അതേസമയം തുടർച്ചയായ എട്ട് മത്സരങ്ങളിലെ വിജയത്തിൻറെ മുൻതൂക്കത്തോടെയാണ് ബെംഗളൂരു എത്തുന്നത്. നോക്കൗട്ട് ഘട്ടമായതിനാൽ തന്നെ…

Read More

നിറത്തിന്റെ പേരിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി 

ബെംഗളൂരു: കറുപ്പ് നിറത്തിന്റെ പേരില്‍ ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്. കലബുറഗി ജെവാര്‍ഗി കൊല്ലൂര്‍ ഗ്രാമത്തിലാണ് സംഭവം. ഷഹപൂര്‍ സ്വദേശിനിയായ ഫര്‍സാന ബീഗമാണ് ഭര്‍ത്താവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഖാജ പട്ടേല്‍ യുവതിയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു. ദമ്പതികള്‍ക്ക് നാലു വയസ്സും രണ്ടു വയസ്സുമുള്ള രണ്ട് കുട്ടികളാണുള്ളത്. ഏഴ് വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരാവുന്നത്. ഫര്‍സാനയുടെ മരണവിവരം പ്രദേശത്തെ പാല്‍ക്കാരനാണ് മാതാപിതാക്കളെ അറിയിച്ചത്. ഫര്‍സാനയുടെ മാതാപിതാക്കള്‍ എത്തുമ്പോള്‍ മൃതദേഹത്തിനരികില്‍ ഇരുന്നു കരയുന്ന കുട്ടികളെയാണ് കണ്ടത്. സംഭവത്തെ തുടര്‍ന്ന് ഇവര്‍ ഖാജ പട്ടേലിനെതിരെ പരാതി നല്‍കി. ഖാജയും…

Read More

ലോകായുക്ത റെയ്ഡ്: എംഎൽഎ കെഎസ്ഡിഎൽ ചെയർമാൻ സ്ഥാനം രാജിവച്ചു

ബെംഗളൂരു: ലോകായുക്ത റെയ്ഡില്‍ വന്‍ തുക വീട്ടില്‍നിന്ന് പിടിച്ചെടുത്തതിന് പിന്നാലെ കര്‍ണാടക എംഎല്‍എ മദല്‍ വിരുപാക്ഷപ്പ രാജിവച്ചു. കര്‍ണാടക സോപ്‌സ് ആന്‍ഡ് ഡിറ്റര്‍ജന്‍റ്സ് ലിമിറ്റഡ്( കെഎസ്ഡിഎല്‍) ചെയര്‍മാന്‍ സ്ഥാനമാണ് രാജിവച്ചത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെയുടെ നിര്‍ദേശപ്രകാരമാണ് രാജി. ലോകായുക്ത ഉടന്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചേക്കും. ഇന്ന് രാവിലെ ബിജെപി എംഎല്‍എയുടെ വസതിയില്‍ നടന്ന ലോകായുക്ത റെയ്ഡില്‍ ആറ് കോടി രൂപ കണ്ടെടുത്തിരുന്നു. 40 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എംഎല്‍എയുടെ മകന്‍ പ്രശാന്ത് നെ ലോകായുക്ത ഇന്നലെ അര്‍ധരാത്രിയോടെ കസ്റ്റഡിയില്‍ എടുത്തിരുന്നു.

Read More
Click Here to Follow Us