ബെംഗളൂരു: 2022 ഒക്ടോബർ മാസം ആദ്യമാണ് ഒരു ഫുട്ബോൾ സ്റ്റേഡിയത്തിൽ നടന്ന ആരാധകർ തമ്മിലുള്ള കയ്യാങ്കളിയിൽ 130 ഓളം പേർ മരിച്ചത്.
ഇൻഡോനേഷ്യൻ ലീഗിൽ മലങ്ക് എന്ന സ്ഥലത്താണ് ഇങ്ങനെ ഒരു അനിഷ്ട സംഭവം അരങ്ങേറിയതി, ആതിഥേയ ടീമിൻ്റെ തോൽവിയെ തുടർന്ന് കാണികൾ മൽസര ശേഷം ഗ്രൗണ്ട് കയ്യേറുകയും പോലീസ് ഇവരെ നേരിടുകയും ചെയ്തതോടെയാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടായത്.
എന്നാൽ കഴിഞ്ഞ ലീഗ് മൽസരത്തിൽ ചെറിയ രീതിയിൽ ആരാധകർക്കിടയിൽ ഉണ്ടായ കശപിശയെ തുടർന്ന് ശ്രീ കണ്ഠിരവ സ്റ്റേഡിയത്തിൽ എടുത്ത മുൻ കരുതലുകൾ കണ്ടാൽ മൂക്കത്ത് വിരൽ വച്ച് പോകും.
ആകെയുള്ള സ്റ്റേഡിയത്തിലെ സ്റ്റാൻ്റുകൾ കളിക്കുന്ന രണ്ട് ടീമുകൾക്കുമായി ആദ്യം തന്നെ രണ്ടായി ഭാഗം വച്ചു,
അതിൽ ബെംഗളൂരു എഫ് സി ക്ക് അനുവദിച്ച സ്ഥലത്ത് മറ്റുള്ളവർ ബുക്ക് ചെയ്യാൻ പാടില്ല എന്ന് നിബന്ധന വച്ചു,
പുറത്തു നിന്നുള്ള ആരാധകർക്ക് ടിക്കറ്റ് വില ഇരട്ടിയാക്കി കൂട്ടി, കളി കൃത്യമായി കാണാൻ കഴിയാത്ത സിമൻ്റ് പടിയിൽ ഇരിക്കുന്നവർക്ക് കഴിഞ്ഞ പ്രാവശ്യം 150 രൂപയായിരുന്നെങ്കിൽ ഇത്തവണ 300 രൂപ, എന്നാൽ ബി.എഫ്.സി.ആരാധകർക്ക് ഈസ്റ്റ് ലോവർ എ.യിൽ സീറ്റിൽ ഇരിക്കാൻ 150 മാത്രം!
തീർന്നില്ല, സ്റ്റേഡിയത്തിലേക്ക് കയറുമ്പോൾ പോലീസുകാർ നമ്മളോട് ചോദിക്കും നിങ്ങൾ ഏത് ടീമിൻ്റെ ആരാധകനാണ് എന്ന്, സഹായത്തിന് ബൗൺസർമാരും.
ഫലമോ കഴിഞ്ഞ മൽസരത്തിൽ 28001 കാണികൾ ഉണ്ടായിരുന്നിടത്ത് അത് 23000 ആയി ചുരുങ്ങി. ഗാലറിയുടെ പല ഭാഗങ്ങളും ഒഴിഞ്ഞ് കിടന്നു.
കാണികളെ വേർ തിരിച്ചു കൊണ്ടും മാറ്റി നിർത്തിക്കൊണ്ടും ഇന്ത്യൻ ഫുട്ബോൾ നേരെയാക്കാൻ ഇറങ്ങിയ ഐ.എസ്.എൽ അധികാരികളോട് നമോവാകം.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.