നഗരത്തിലെ മോദിയുടെ റോഡ്‌ഷോ; ബാരിക്കേഡ് നിര്‍മിക്കാന്‍ ചെലവാക്കിയത് 52 ലക്ഷം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി ബാരിക്കേഡ് നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവാക്കിയത് 52 ലക്ഷം രൂപ.കഴിഞ്ഞ ജനുവരി 12നാണ് ദേശീയ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഹുബ്ബാളിയില്‍ മോദിയുടെ റോഡ് ഷോ നടന്നത്. റോഡ്‌ഷോയ്ക്കായി സംസ്ഥാന സര്‍ക്കാരായിരുന്നു ബാരിക്കേഡ് നിര്‍മിച്ചതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍നിന്ന് ഫെസ്റ്റിവല്‍ വേദിയായ റെയില്‍വേ ഗ്രൗണ്ട് വരെ ഏഴു കിലോമീറ്ററാണ് റോഡ്‌ഷോയില്‍ മോദിയുടെ സുരക്ഷയെന്ന പേരില്‍ ബാരിക്കേഡ് വച്ചിരുന്നത്.

  സംസ്ഥാനത്ത് പരക്കെ മഴയ്ക്ക് സാധ്യത; ബെംഗളൂരു ഉൾപ്പെടെ വിവിധ ജില്ലകളിൽ മുന്നറിയിപ്പ്, തീരദേശത്ത് യെല്ലോ അലേർട്ട്

പൊതുമരാമത്ത് വകുപ്പിനായിരുന്നു ഇതിന്റെ ചുമതല. നേരത്തെ, ഫെസ്റ്റിവല്‍ വേദിയിലേക്കുള്ള പാതയില്‍ ചിലയിടങ്ങളില്‍ സ്വീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതു പിന്നീട് റോഡ്‌ഷോയാക്കി മാറ്റുകയായിരുന്നു.2,500 പൊലീസുകാരെ റോഡ്‌ഷോയില്‍ സുരക്ഷാചുമതലയ്ക്കായി വിന്യസിച്ചിരുന്നു. എന്നാല്‍, വന്‍ സുരക്ഷയ്ക്കിടയിലും റോഡ്‌ഷോയ്ക്കിടയില്‍ സുരക്ഷാവീഴ്ചയുണ്ടായത് വലിയ വിവാദമായിരുന്നു. സുരക്ഷാസന്നാഹങ്ങള്‍ മറികടന്ന് ഒരു യുവാവ് മോദിക്ക് ഹാരാര്‍പ്പണം നടത്താന്‍ ശ്രമിക്കുകയായിരുന്നു.

അതേസമയം, തെരഞ്ഞെടുപ്പ് മുന്നിലുള്ള കര്‍ണാടകയില്‍ നരേന്ദ്ര മോദി വീണ്ടും റോഡ്‌ഷോയ്ക്ക് എത്തും. മാര്‍ച്ച്‌ 12ന് മാണ്ഡ്യയിലാണ് പരിപാടി. കര്‍ണാടകയിലെ വിവിധ വികസനപദ്ധതികളുടെ ഉദ്ഘാടനത്തിനായാണ് പ്രധാനമന്ത്രി എത്തുന്നത്. മോദിയുമായി എത്തുന്ന ഹെലികോപ്ടര്‍ ബംഗളൂരു-മൈസൂരു എക്‌സ്പ്രസ്‌വേയില്‍ ഇറങ്ങുമെന്നും റിപ്പോര്‍ട്ടുണ്ട്

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹിജാബിന് പിന്നാലെ ഗോവധ നിരോധന നിയമംറദ്ധാക്കുന്നു? സംസ്ഥാനത്തെ നിയമങ്ങൾ തിരുത്തിയെഴുതാൻ പുതിയ ബില്ലുകളുമായി കോൺഗ്രസ്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹരിതാഭമാകാൻ ബെംഗളൂരു; ഒറ്റദിവസം കൊണ്ട് 15 ലക്ഷം തൈകൾ നട്ടുപിടിപ്പിച്ച് ബിഡിഎയുടെ റെക്കോർഡ് യജ്ഞം
[masterslider id="10"]

Related posts