റോഡ് ഷോയ്ക്കിടെ ഗതാഗത കുരുക്കിൽ കുടുങ്ങി ആംബുലൻസ്

ബെംഗളൂരു: പ്രധാനമന്ത്രി മോദിയുടെ റോഡ് ഷോക്കിടെ ഗതാഗത കുരുക്കിൽ കുടുങ്ങി ആംബുലൻസ്. റോഡുകള്‍ തടഞ്ഞത് ആംബുലന്‍സ് ഉള്‍പ്പെടെ നിരവധി വാഹനങ്ങളെ കുടുക്കിലാക്കി.ദൃശ്യങ്ങള്‍ പങ്കുവച്ച്‌ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ. ആംബുലന്‍സുകള്‍ കുടുങ്ങി, വിദ്യാര്‍ത്ഥികള്‍ കുടുങ്ങി. നഗരത്തിന്റെ മിക്ക ഭാഗങ്ങളിലും ബാരിക്കേഡുകള്‍ ഉപയോഗിച്ച്‌ പ്രധാന റോഡുകള്‍ തടഞ്ഞു. പ്രധാനമന്ത്രിയുടെ 40 കി.മീ റോഡ് ഷോ ബംഗളൂരുവിലെ സാധാരണക്കാരെ ബുദ്ധിമുട്ടിക്കുന്നു. അദ്ദേഹത്തിന് നേരെ ജമന്തിപൂക്കള്‍ എറിയാനും ആള്‍ക്കൂട്ടം ഉണ്ടെന്ന് കാണിക്കാനും ബിജെപി പ്രവര്‍ത്തകര്‍ തടിച്ചുകൂടി. ഇതൊന്നും മോദിജിയെ സഹായിക്കാന്‍ പോകുന്നില്ല. 40 ശതമാനം കമ്മീഷനെ കുറിച്ച്‌ ആളുകള്‍…

Read More

മെഗാ റോഡ് ഷോയ്ക്ക് തുടക്കം 

ബെംഗളൂരു: തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നഗരത്തിൽ 26 കിലോമീറ്റർ ദൂരം നീണ്ട പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മെഗാറോഡ് ഷോ ആരംഭിച്ചു. നഗരത്തിൻറെ തെക്കേ ഭാഗത്തുള്ള 17 പ്രധാനമണ്ഡലങ്ങൾ വഴിയാണ് മോദിയുടെ റോഡ് ഷോ നടക്കുന്നത്. ജെ പി നഗറിൽ നിന്ന് തുടങ്ങി, ജയനഗർ വഴി ഗോവിന്ദരാജനഗർ പിന്നിട്ട് മല്ലേശ്വരം മോദി റോഡ് ഷോ നടത്തുന്നത്. ഇവയിൽ പല മണ്ഡലങ്ങളും കഴിഞ്ഞ തവണ ബിജെപി മികച്ച ഭൂരിപക്ഷത്തിൽ വിജയിച്ചവയാണ്. രാവിലെ 10 മണിക്ക് തുടങ്ങി 12.30 മണിക്ക് റോഡ് ഷോ. റോഡ് ഷോയുടെ ഭാഗമായി നഗരത്തിന്റെ പല മേഖലകളിലും…

Read More

ഗതാഗത നിയന്ത്രണം എവിടെയെല്ലാം അറിയാം…

ബെംഗളൂരു: പ്രധാനമന്ത്രിയുടെ റോഡ് ഷോ കടന്നു പോകുന്ന ഭാഗങ്ങളിൽ ഇന്ന് രാവിലെ 8 മണി മുതൽ ഉച്ചക്ക് 1 മണി വരെ ഗതാഗത, പാർക്കിംഗ് നിയന്ത്രണം ഏർപ്പെടുത്തിയാതായി ട്രാഫിക് പോലീസ് അറിയിച്ചു. രാജ്ഭവൻ റോഡ്, രമണ മഹർഷി റോഡ്, മേക്കറി സർക്കിൾ, ജെപി നഗർ, ആർബിഐ ലേഔട്ട്‌, റോസ് ഗാർഡൻ, സിർസി സർക്കിൾ, ജെജെ നഗർ, ബിന്നി മിൽ റോഡ്, ഷാലിനി ഗ്രൗണ്ട്, ബുൾ ടെമ്പിൾ റോഡ്, ഉമ തിയേറ്റർ, കെപി അഗ്രഹാര,ടിആർ മിൽ, എംസി ലെഔട്ട്‌, ബിജിഎസ് ഗ്രൗണ്ട്, ബസവേശ്വര നഗർ, എംകെകെ…

Read More

റോഡ് ഷോയുടെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ വിമർശിച്ച് യൂത്ത് കോൺഗ്രസ്‌ നേതാവ് 

ബെംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന റോഡ് ഷോയുടെ ഭാഗമായി നഗരത്തിൽ ഇന്നും നാളെയും ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ശ്രീവത്സ. 40 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡ്‌ഷോയുമായി ബന്ധപ്പെട്ട് ബെംഗളൂരു വിലെ പൗരന്മാര്‍ക്ക് ഞെട്ടിക്കുന്ന നിയന്ത്രണങ്ങളാണ് പോലീസ് ഏർപ്പെടുത്തിയിട്ടുള്ളതെന്ന് ശ്രീവത്സ കുറ്റപ്പെടുത്തി. പൊതുജനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പ്രധാന നിയന്ത്രണങ്ങള്‍ എണ്ണിപ്പറഞ്ഞ അദ്ദേഹം, ഇത് ഏകാധിപത്യമല്ലേ എന്നും ചോദിക്കുന്നു. റോഡരികിലെ കെട്ടിടങ്ങളുടെ ടെറസിലും ബാല്‍ക്കണിയിലും ആളുകള്‍ നില്‍ക്കുന്നതും കൂട്ടംചേര്‍ന്ന് നിന്ന് റാലി കാണുന്നതും നിരോധിച്ചു. രാവിലെ ആറുമണി മുതല്‍ റാലി…

Read More

പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന് , കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും 

ബെംഗളൂരു: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ ഏറ്റവും വലിയ റോഡ് ഷോയ്ക്ക് തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബി.ജെ.പി പ്രചാരണത്തിനെത്തുന്ന മോദി 36.6 കി.മീറ്റര്‍ റോഡ് ഷോ നടത്തും. ‘നമ്മ കര്‍ണാടക’ എന്ന പേരില്‍ നടത്തുന്ന റോഡ് ഷോ ബെംഗളൂരുവിലെ 17 നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. രാവിലെ 10ന് ന്യൂ തിപ്പസാന്ദ്രയിലെ കെംപഗൗഡ പ്രതിമക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഉച്ചക്ക് 1.30ന് ബ്രിഗേഡ് റോഡിലെ ന്യൂ വാര്‍ മെമോറിയലില്‍ സമാപിക്കും. ഞായറാഴ്ച ഇവിടെ നിന്ന് പുനരാരംഭിച്ച്‌ വൈകീട്ടോടെ മല്ലേശ്വരത്തെ…

Read More

പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ 10 ലക്ഷത്തിൽ പരം ആളുകൾ പങ്കെടുക്കുമെന്ന് റിപ്പോർട്ട്‌

ബംഗളൂരു: പ്രധാനമന്ത്രിയുടെ റോഡ്‌ഷോയിൽ 10 ലക്ഷം പേർ പങ്കെടുക്കും. രണ്ട് ദിവസത്തെ പ്രചാരണത്തിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കർണാടകയിലെത്തിയത്. ഹനുമാൻ ചാലീസ ചൊല്ലിയാണ് പ്രധാനമന്ത്രി നാളെ 36 കിലോ മീറ്റർ റോഡ് ഷോ തുടങ്ങുന്നത്. മൂന്ന് റാലികളിൽ പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഈ മാസം 10-നാണ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. 8 ന് പരസ്യ പ്രചരണം അവസാനിക്കും. അതേസമയം കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ദക്ഷിണ കന്നഡ ജില്ലയിലെ മുഡ്ബിദ്രിയിൽ നടന്ന പ്രചാരണ റാലിയിൽ സംസാരിക്കവേ ‘ഭീകരതയുടെ സൂത്രധാരന്മാരെ’ സംരക്ഷിക്കുകയാണ്  കോൺഗ്രസ്‌ പാർട്ടി എന്ന് പ്രധാനമന്ത്രി അതിരൂക്ഷമായി വിമർശിച്ചു.

Read More

പ്രധാനമന്ത്രിയുടെ റോഡ് ഷോയിൽ മാറ്റം

ബെംഗളൂരു: തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം ബി.ജെ.പി സംഘടിപ്പിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ് ഷോയില്‍ മാറ്റം. ശനിയാഴ്ച രാവിലെ മുതല്‍ രാത്രി വരെ ബെംഗളൂരു നഗരത്തിലെ 17 നിയമസഭ മണ്ഡലങ്ങളില്‍ നടത്താനിരുന്ന 36.6 കിലോമീറ്റര്‍ റോഡ് ഷോ ജനങ്ങളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് രണ്ടു ദിവസത്തേക്ക് മാറ്റി. പുതിയ ഷെഡ്യുള്‍ പ്രകാരം ശനി, ഞായര്‍ ദിവസങ്ങളിലായാണ് റോഡ് ഷോ നടക്കുക. ‘നമ്മുടെ ബെംഗളൂരു, നമ്മുടെ അഭിമാനം’ എന്ന തലക്കെട്ടിലാണ് മെഗാ റോഡ് ഷോ സംഘടിപ്പിക്കുന്നതെന്ന് ബി.ജെ.പി കര്‍ണാടക തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കണ്‍വീനര്‍ ശോഭ കരന്ദ്‍ലാജെ പറഞ്ഞു.…

Read More

നഗരത്തിൽ ശനിയാഴ്ച പ്രധാനമന്ത്രിയുടെ റോഡ് ഷോ, ഗതാഗത നിയന്ത്രണം ഉണ്ടാകും 

ബെംഗളൂരു:നഗരത്തിൽ ശനിയാഴ്ച ബി.ജെ.പി പ്രചാരണത്തിനെത്തുന്ന മോദി 36.6 കി.മീറ്റർ റോഡ് ഷോ നടത്തും. ‘നമ്മ കർണാടക’ എന്ന പേരിൽ നടത്തുന്ന റോഡ് ഷോ ബെംഗളൂരുവിലെ 17 നിയമസഭാ മണ്ഡലങ്ങൾ ഉൾപ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. ശനിയാഴ്ച രാവിലെ 11 മുതൽ ഉച്ചക്ക് ഒന്നുവരെ 10.1 കി.മീറ്റർ ആദ്യഘട്ടത്തിലും പിന്നീട് നാലുമുതൽ രാത്രി 10 വരെ 26.5 കിലോമീറ്റർ രണ്ടാം ഘട്ടമായുമാണ് റോഡ്ഷോ അരങ്ങേറുക. 10 ലക്ഷം പേർ പങ്കാളികളാവുമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. രാവിലെ 11ന് മഹാദേവപുരയിലെ സുരഞ്ജൻ ദാസ് റോഡിൽനിന്ന് ആരംഭിക്കുന്ന യാത്ര കെ.ആർ.പുരം, സി.വി.രാമൻ…

Read More

നഗരത്തിലെ മോദിയുടെ റോഡ്‌ഷോ; ബാരിക്കേഡ് നിര്‍മിക്കാന്‍ ചെലവാക്കിയത് 52 ലക്ഷം

ബെംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റോഡ്‌ഷോയ്ക്കായി ബാരിക്കേഡ് നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ചെലവാക്കിയത് 52 ലക്ഷം രൂപ.കഴിഞ്ഞ ജനുവരി 12നാണ് ദേശീയ യൂത്ത് ഫെസ്റ്റിവലിന്റെ ഭാഗമായി ഹുബ്ബാളിയില്‍ മോദിയുടെ റോഡ് ഷോ നടന്നത്. റോഡ്‌ഷോയ്ക്കായി സംസ്ഥാന സര്‍ക്കാരായിരുന്നു ബാരിക്കേഡ് നിര്‍മിച്ചതെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. വിമാനത്താവളത്തില്‍നിന്ന് ഫെസ്റ്റിവല്‍ വേദിയായ റെയില്‍വേ ഗ്രൗണ്ട് വരെ ഏഴു കിലോമീറ്ററാണ് റോഡ്‌ഷോയില്‍ മോദിയുടെ സുരക്ഷയെന്ന പേരില്‍ ബാരിക്കേഡ് വച്ചിരുന്നത്. പൊതുമരാമത്ത് വകുപ്പിനായിരുന്നു ഇതിന്റെ ചുമതല. നേരത്തെ, ഫെസ്റ്റിവല്‍ വേദിയിലേക്കുള്ള പാതയില്‍ ചിലയിടങ്ങളില്‍ സ്വീകരണമൊരുക്കാനാണ് തീരുമാനിച്ചിരുന്നത്. ഇതു പിന്നീട്…

Read More

അമിത് ഷായുടെ റോഡ് ഷോ ഇന്ന് 

ബെംഗളൂരു: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ റോഡ് ഷോ ഇന്ന് ധാർവാഡിലെ കുണ്ട് ഗോലിൽ നടക്കും. ഇന്ന് രാവിലെ 10.30ന് ഹുബ്ബള്ളി കെഎൽഐ ബിവിബി കോളേജിലെ 75-ാം വാർഷികാഘോഷത്തിൽ പങ്കെടുത്ത ശേഷം ഇൻഡോർ സ്റ്റേഡിയം  ഉദ്ഘാടനം ചെയ്യാനായി എത്തും. ഉച്ചക്ക് 2.30 ന് പോലീസ് സ്റ്റേഷൻ റോഡ് മുതൽ ബ്രഹ്മദേവര ക്ഷേത്രം വരെയാണ് റോഡ് ഷോ. ഇന്നലെ രാത്രി 10 മണിയോടെയാണ് അമിത് ഷാ ഹുബ്ബള്ളിയിൽ എത്തിയത്. വൈകുന്നേരം 6 മണിക്ക് ബെളഗാവിയിലേക്ക് പോകുന്ന അമിത് ഷാ ബിജെപി നേതാക്കളുമായി ചർച്ച നടത്തും.…

Read More
Click Here to Follow Us