പ്രധാനമന്ത്രിയുടെ റോഡ് ഷോ ഇന്ന് , കനത്ത സുരക്ഷയും ഗതാഗത നിയന്ത്രണവും 

ബെംഗളൂരു: സംസ്ഥാനം തെരഞ്ഞെടുപ്പ് ചൂടിന്റെ ഉച്ചിയിൽ നിൽക്കുമ്പോൾ ഏറ്റവും വലിയ റോഡ് ഷോയ്ക്ക് തയ്യാറെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ബി.ജെ.പി പ്രചാരണത്തിനെത്തുന്ന മോദി 36.6 കി.മീറ്റര്‍ റോഡ് ഷോ നടത്തും. ‘നമ്മ കര്‍ണാടക’ എന്ന പേരില്‍ നടത്തുന്ന റോഡ് ഷോ ബെംഗളൂരുവിലെ 17 നിയമസഭ മണ്ഡലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് ആസൂത്രണം ചെയ്തിരിക്കുന്നത്.

രാവിലെ 10ന് ന്യൂ തിപ്പസാന്ദ്രയിലെ കെംപഗൗഡ പ്രതിമക്ക് സമീപത്തുനിന്ന് ആരംഭിക്കുന്ന റോഡ് ഷോ ഉച്ചക്ക് 1.30ന് ബ്രിഗേഡ് റോഡിലെ ന്യൂ വാര്‍ മെമോറിയലില്‍ സമാപിക്കും. ഞായറാഴ്ച ഇവിടെ നിന്ന് പുനരാരംഭിച്ച്‌ വൈകീട്ടോടെ മല്ലേശ്വരത്തെ സാങ്കി റോഡില്‍ സമാപിക്കും. റോഡ് ഷോ നഗരത്തിന്റെ പ്രധാന പാതകളിലൂടെ കടന്നുപോകുന്നതിനാല്‍ ഈ മേഖലകളില്‍ ഗതാഗത നിയന്ത്രണമുണ്ടാകും

  എന്താടോ ഒഡീസിയസ്, ഞാൻ വീട്ടിലാക്കാം!'; ഹോളിവുഡ് നായകനെ ഞെട്ടിച്ച് ബെംഗളൂരു ഓട്ടോക്കാരന്റെ വൈറൽ വീഡിയോ

ഞായറാഴ്ച രാവിലെ ബംഗളൂരുവില്‍ തിരിച്ചെത്തുന്ന മോദി വൈകീട്ട് ശിവമൊഗ്ഗ റൂറല്‍, നഞ്ചന്‍ഗുഡ് എന്നിവിടങ്ങളില്‍ റാലി നയിക്കും. നഞ്ചന്‍ഗുഡിലെ ശ്രീകണ്ഠേശ്വര ക്ഷേത്രത്തില്‍ പൂജയോടെ പ്രചാരണ പരിപാടികള്‍ അവസാനിപ്പിക്കും.

  ബെംഗളൂരുവിലെ പകുതിയോളം വോട്ടർമാർ പട്ടികയ്ക്ക് പുറത്താകാൻ സാധ്യത;

മോദിയുടെ റോഡ് ഷോ അരങ്ങേറുന്നതിനാല്‍ ഇന്ന് നഗരത്തില്‍ ഗതാഗത നിയന്ത്രണമുണ്ടാകും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  മദ്യപിച്ച് ബാൽക്കണിയിൽ നിന്ന് വെടിവെപ്പ്: ബെംഗളൂരുവിൽ ഐടി ജീവനക്കാരൻ അറസ്റ്റിൽ
[masterslider id="10"]

Related posts