ചാൾസ് മൂന്നാമന്റെ കിരീടധാരണം ഇന്ന്

ലണ്ടൻ: ബ്രിട്ടനിലെ രാജാവായി ചാള്‍സ് മൂന്നാമന്റെ കീരിടധാരണം ഇന്ന്. ആംഗ്ലിക്കന്‍ സഭയുടെ ആസ്ഥാനമായ വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ പകല്‍ 11 മുതലാണ് (ഇന്ത്യൻ സമയം പകല്‍ 3.30) ലോക നേതാക്കളടക്കം 2800 പേരെ സാക്ഷയാക്കിയാണ് ചടങ്ങുകള്‍.

കാന്റര്‍ബറി ആര്‍ച്ച്‌ ബിഷപ്പാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. നിയമത്തെയും ആംഗ്ലിക്കന്‍ ചര്‍ച്ചിനെയും ഉയര്‍ത്തി പിടിക്കുമെന്ന പ്രതിജ്ഞയാണ് ചാള്‍സ് ചൊല്ലുന്നത്. ചടങ്ങുകള്‍ക്കുശേഷം ബക്കിങ്ഹാം കൊട്ടാരത്തില്‍ ഉദ്യാന വിരുന്നുണ്ടാകും. ഇന്ത്യയില്‍ നിന്ന് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ പങ്കെടുക്കും.

  രണ്ടു പതിറ്റാണ്ടിന്റെ ചരിത്രം തീർന്നു! കോഗ്നിസന്റിനെ വെട്ടിമാറ്റി നാസ്ഡാക്-100; ഐടി ഭീമന് സംഭവിച്ചതെന്ത്?

മലയാളികളായ ഡോക്ടര്‍ ദമ്പതികള്‍ ഡോ. ഐസക് മത്തായി നൂറനാല്‍, ഡോ. സുജ, ഇന്ത്യന്‍ വംശജയും ബ്രിട്ടീഷ് എംപയര്‍ മെഡല്‍ ജേതാവുമായ ഷെഫ് മഞ്ജു മല്‍ഹി തുടങ്ങിയവരും ക്ഷണിക്കപ്പെട്ടവരിലുമുണ്ട്. രാവിലെ ബക്കിങ്ഹാം കൊട്ടാരത്തില്‍ നിന്നുള്ള ഘോഷയാത്രയ്ക്ക് പ്രധാന മന്ത്രി ഋഷി സുനകും ഭാര്യ അക്ഷിത മൂര്‍ത്തിയും നേതൃത്വം നല്‍കും. രാജ്ഞിയായിരുന്ന് എലിസബത്ത് 2022 സെപ്റ്റംബറില്‍ മരിച്ചതോടെയാണ് മകന്‍ ചാള്‍സിന് രാജ പദവി ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പുതിയ കുഞ്ഞിനായി ഐ.വി.എഫ് ചികിത്സ; മകൾക്ക് കറുത്ത നിറമെന്നും ആക്ഷേപം! ആറുവയസ്സുകാരിയുടെ കൊലപാതകത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിലെ തെരുവ് കച്ചവടക്കാർ ഇന്ന് സമ്പൂർണ്ണ പണിമുടക്കിലേക്ക്; ഫ്രീഡം പാർക്കിൽ വൻ റാലി
[masterslider id="10"]

Related posts