കോഴിക്കോട്: മണാലി യാത്രാനുഭവം പങ്കുവച്ച് വൈറലായ നാദാപുരം സ്വദേശിനിയായ നബീസുമ്മയ്ക്കെതിരെ വീണ്ടും വിമര്‍ശനം.
മത പണ്ഡിതനും കാന്തപുരം വിഭാഗം നേതാവുമായ ഇബ്രാഹിം സഖാഫിയ്ക്ക് പിന്നാലെയാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ രംഗത്തെത്തിയത്.
“സ്ത്രീകൾക്ക് യാത്ര പോകാൻ ഭർത്താവ് അല്ലെങ്കിൽ പിതാവോ മകനോ കൂടെ വേണം എന്ന് ഹജ്ജിന്റെ നിയമത്തിൽ വരെയുണ്ടല്ലോ.
അന്യസ്ഥലത്തേക്ക് സ്ത്രീകൾ യാത്ര പോകുമ്പോൾ അവർക്ക് വിശ്വസ്തത കൈവരിക്കാനുള്ള പുരുഷൻമാർ കൂടെ വേണം.
ഭർത്താവ് അല്ലെങ്കിൽ മകൻ, സഹോദരൻ, പിതാവ് തുടങ്ങിയ ആളുകൾ വേണമെന്ന് ഇസ്ലാമിൽ നിയമമുണ്ട്. ആവശ്യമുണ്ടെങ്കിലേ സ്ത്രീ യാത്ര പോകേണ്ടതുള്ളൂവെന്നും” കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു.
“സ്ത്രീകൾ യാത്ര പോകുമ്പോൾ പുരുഷൻമാർ കൂടെ ഉണ്ടാകണ്ടേ?. ഭർത്താവോ സഹോദരനോ കൂടെയുണ്ടാകുന്നതാണ് നല്ലത്.
നിങ്ങൾ ഭാര്യയെ ഒറ്റയ്ക്ക് വിടുമോയെന്നും” എ പി അബൂബക്കർ മുസ്ലിയാർ വാർത്താ സമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് ചോദിച്ചു.