യാത്രക്കാർ ശ്രദ്ധിക്കുക! പ്രധാനമന്ത്രി ഇന്ന് ബെംഗളൂരുവിൽ; കനകപുര റോഡിൽ ഇന്ന് ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

ബെംഗളൂരു: ആർട്ട് ഓഫ് ലിവിംഗ് ആശ്രമ സ്ഥാപകൻ ശ്രീ ശ്രീ രവിശങ്കർ ഗുരുജിയുടെ എഴുപതാം ജന്മവാർഷികാഘോഷങ്ങളിലും ആശ്രമത്തിന്റെ നാൽപ്പത്തിയഞ്ചാം വാർഷികാഘോഷങ്ങളിലും പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ബെംഗളൂരുവിലെത്തും. പ്രധാനമന്ത്രിയുടെ സന്ദർശനം പ്രമാണിച്ച് നഗരത്തിലെ പ്രമുഖ പാതകളിൽ കടുത്ത സുരക്ഷാ ക്രമീകരണങ്ങളും ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

രാവിലെ 11 മണിയോടെ എച്ച്.എ.എൽ വിമാനത്താവളത്തിൽ നിന്ന് പ്രത്യേക ഹെലികോപ്റ്ററിൽ ഉദിപാളയ ഗ്രാമത്തിനടുത്തുള്ള ആശ്രമത്തിൽ അദ്ദേഹം എത്തും. ആശ്രമത്തിന്റെ വാർഷികത്തോടനുബന്ധിച്ച് നിർമ്മിച്ച പുതിയ ധ്യാന ഹാളിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവ്വഹിക്കും. ഉച്ചയ്ക്ക് 12:30 വരെ ആശ്രമത്തിൽ നടക്കുന്ന വിവിധ സാംസ്‌കാരിക, മതപരമായ ചടങ്ങുകളിൽ അദ്ദേഹം പങ്കുചേരും.

  നദീതീരത്ത് മലമൂത്രവിസർജ്ജനത്തിന് എത്തിയ ആൾക്ക് മുതലയുടെ ആക്രമണത്തിൽ ഗുരുതര പരിക്ക്

പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ബെംഗളൂരു-കനകപുര പ്രധാന റോഡിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2 വരെ വാഹന ഗതാഗതം നിയന്ത്രിച്ചിരിക്കുകയാണ്. ഈ സമയത്ത് യാത്രക്കാർ ബദൽ വഴികൾ സ്വീകരിക്കണമെന്ന് ട്രാഫിക് പോലീസ് അറിയിച്ചു. ബെംഗളൂരുവിൽ നിന്ന് കനകപുര ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ കെംഗേരി-ബിഡദി-രാമനഗര വഴി തിരിഞ്ഞു പോകണം. കനകപുരയിൽ നിന്ന് നഗരത്തിലേക്ക് വരുന്ന വാഹനങ്ങൾ ഹരോഹള്ളി-കഗ്ഗലിപൂർ-ബന്നർഘട്ട വഴി പ്രവേശിക്കേണ്ടതാണ്.

കൂടാതെ നൈസ് റോഡിൽ രാവിലെ 9 മുതൽ ഉച്ചതിരിഞ്ഞ് 3 വരെ നിയന്ത്രണമുണ്ടാകും. തുംകൂർ റോഡിൽ നിന്ന് കനകപുര ഭാഗത്തേക്ക് പോകുന്നവർ സി.എം.ടി.ഐ ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് ഡോ. രാജ്കുമാർ പുണ്യഭൂമി റോഡ് വഴി സഞ്ചരിക്കണം. അംബ്രല്ല ജംഗ്ഷൻ മുതൽ ഗേറ്റ് നമ്പർ 30 വരെയുള്ള റോഡിലും പഴയ എയർപോർട്ട് റോഡിലും ഗതാഗതവും പാർക്കിംഗും പൂർണ്ണമായും നിരോധിച്ചു. പൊതുജനങ്ങൾക്കായി എസ്.എം.വി കോളേജ് ഗ്രൗണ്ടിലും എച്ച്.എ.എൽ ബസ് യാർഡിലും പ്രത്യേക പാർക്കിംഗ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നേരിട്ടത് ക്രൂര പീഡനം; എല്ലാം കാണാനും മനസിലാക്കാനും സാധിച്ചു; പക്ഷേ അനങ്ങാൻ ആയില്ല; നാലുദിവസം ഹോംസ്റ്റേയിൽ തടവിലാക്കപ്പെട്ട വിദേശവനിതയുടെ ഞെട്ടിക്കുന്ന മൊഴി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എറണാകുളം - ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ് വഴിതിരിച്ചുവിടും; കെ.ആർ പുരത്ത് സ്റ്റോപ്പുണ്ടാകില്ല; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us