ബെംഗളൂരു: ബ്രിട്ടനിൽനിന്നും സംസ്ഥാനത്തെത്തിയ 11 പേർക്ക് കുടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിൽനിന്നും തിരിച്ചെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 45 ആയി.
11 UK returnees have tested positive for new coronavirus strain in the state: Karnataka Health Minister K Sudhakar pic.twitter.com/SYW1HJ02X6
— ANI (@ANI) January 5, 2021
അതേസമയം ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപന ഭീഷണിനിലനിൽക്കെ ബ്രിട്ടനിൽനിന്നും അടുത്തിടെ കർണാടകത്തിൽ മടങ്ങിയെത്തിയ 75 പേരെ ഇനിയും ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല.
ഇവരെ കണ്ടെത്താൻ സർക്കാർ എമിഗ്രേഷൻ വകുപ്പിന്റെ സഹായം തേടി. ബ്രിട്ടനിൽ പുതിയതരം കോവിഡ് പടർന്നതിന്റെ പശ്ചാത്തലത്തിലാണ് അടുത്തിടെ മടങ്ങിയെത്തിയ യാത്രക്കാരുടെ വിവരങ്ങൾ ശേഖരിക്കുന്നത് മടങ്ങിയെത്തിയവർ സ്വമേധയാ ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട് പരിശോധനയ്ക്ക് വിധേയരാകണമെന്ന് പലതവണ നിർദേശവും നൽകിയിരുന്നു. എന്നാൽ കുറേപേർ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാതെ നടക്കുന്നതാണ് പ്രശ്നമായത്.
ഇവരെ എത്രയുംപെട്ടെന്ന് കണ്ടെത്താനാകുമെന്ന് ആരോഗ്യവകുപ്പും ബി.ബി.എം.പി.യും ഉറപ്പുനൽകിയതായി ആരോഗ്യവകപ്പുമന്ത്രി ഡോ.കെ. സുധാകർ വ്യക്തമാക്കി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.