ആക്റ്റീവ് കോവിഡ് രോഗികളുടെ എണ്ണം 10000 ന് താഴെ.

ബെംഗളൂരു: ഇന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം സംസ്ഥാനത്ത് ഇന്ന് 815 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു.1877 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ടെസ്റ്റ്‌ പോസിറ്റീവിറ്റി 0.66 %. കൂടുതൽ വിവരങ്ങള്‍ താഴെ. കര്‍ണാടക : ഇന്ന് ഡിസ്ചാര്‍ജ് : 1877 ആകെ ഡിസ്ചാര്‍ജ് : 901579 ഇന്നത്തെ കേസുകള്‍ : 815 ആകെ ആക്റ്റീവ് കേസുകള്‍ : 9637 ഇന്ന് കോവിഡ് മരണം : 8 ആകെ കോവിഡ് മരണം : 12118 ആകെ പോസിറ്റീവ് കേസുകള്‍ : 923353 തീവ്ര പരിചരണ…

Read More

ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി നീട്ടി.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ ജുഡീഷ്യൽ കസ്റ്റഡി കോടതി 14 ദിവസത്തേക്ക് നീട്ടി. വീഡിയോ കോൺഫറൻസിങ് വഴി ബിനീഷിനെ ഇന്ന് ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കി. കേസിൽ ഇഡി സമർപ്പിച്ച കുറ്റപത്രം കോടതി ഇന്ന് ഫയലിൽ സ്വീകരിച്ചു. ബെംഗളൂരു മയക്കുമരുന്ന് കേസ് രണ്ടാം പ്രതി മുഹമ്മദ് അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളില്‍ അന്വേഷണം തുടങ്ങിയ എന്‍ഫോഴ്സമെന്‍റ് ഡയറക്‌ടറേറ്റ് ഒക്ടോബർ 29 നാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്യുന്നത്. വീഡിയോ കോൺഫറൻസിങ് വഴി ബിനീഷിനെ ഇന്ന് ബെംഗളൂരു സെഷൻസ് കോടതിയിൽ ഹാജരാക്കി. കേസിൽ…

Read More

ബ്രിട്ടനിൽനിന്നും സംസ്ഥാനത്തെത്തിയ 11 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബെംഗളൂരു: ബ്രിട്ടനിൽനിന്നും സംസ്ഥാനത്തെത്തിയ 11 പേർക്ക് കുടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബ്രിട്ടനിൽനിന്നും തിരിച്ചെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം സംസ്ഥാനത്ത് 45 ആയി. 11 UK returnees have tested positive for new coronavirus strain in the state: Karnataka Health Minister K Sudhakar pic.twitter.com/SYW1HJ02X6 — ANI (@ANI) January 5, 2021 അതേസമയം ജനിതകമാറ്റം സംഭവിച്ച കോവിഡിന്റെ വ്യാപന ഭീഷണിനിലനിൽക്കെ ബ്രിട്ടനിൽനിന്നും അടുത്തിടെ കർണാടകത്തിൽ മടങ്ങിയെത്തിയ 75 പേരെ ഇനിയും ആരോഗ്യവകുപ്പിന് കണ്ടെത്താനായിട്ടില്ല. ഇവരെ കണ്ടെത്താൻ സർക്കാർ എമിഗ്രേഷൻ വകുപ്പിന്റെ സഹായം…

Read More

മാലിന്യ ശേഖരണവും സംസ്കരണവും താറുമാറാക്കുന്നത് കരാർ സംഘം: മുൻ മേയർ.

ബെംഗളൂരു: തിരഞ്ഞെടുക്കപ്പെട്ട നഗര പ്രതിനിധികളുടെയും കരാർ സംഘങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ടാണ് നഗര മാലിന്യ ശേഖരണവും സംസ്കരണവും താറുമാറാക്കുന്നതെന്ന മുൻ മേയർ ജി പത്മാവതി. ബൃഹദ് ബെംഗളൂരു മഹാ നഗരപാലിക കൗൺസിൽ നേതാവായ പത്മനാഭ റെഡ്ഡിയും ഈ അഭിപ്രായത്തോട് യോജിക്കുന്നു. 2016 ൽ തുടങ്ങിവച്ച ഖര മാലിന്യ ശേഖരണ-സംസ്കരണ പദ്ധതി ഫലപ്രദമായി നടപ്പിലാക്കാൻ കഴിയാതെ വന്നത് തിരഞ്ഞെടുക്കപ്പെട്ട കോർപ്പറേറ്റർമാരുടെയും കരാർ സംഘങ്ങളുടെയും അവിശുദ്ധ കൂട്ടുകെട്ട് ആണെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന അഭിപ്രായമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നഗരത്തിലെ 198 വാർഡുകളിൽ 38 ലും കരാറടിസ്ഥാനത്തിൽ…

Read More

അതിതീവ്ര വൈറസ് വ്യാപനം: 20 പേർക്ക് കൂടി സ്ഥിരീകരിച്ചു, ആകെ എണ്ണം 58 ആയി

ന്യൂഡൽഹി: ഇന്ത്യയില്‍ കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന ബ്രിട്ടിഷ് വകഭേദം ബാധിച്ച ഇരുപതു കേസുകള്‍ കൂടി  കണ്ടെത്തി. ഇതോടെ രാജ്യത്ത് അതിതീവ്ര വൈറസ് ബാധിച്ചവരുടെ എണ്ണം 58 ആയി ഉയർന്നു. പൂനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ നടത്തിയ പരിശോധനയിലാണ് കുടുതല്‍ അതിതീവ്ര വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവിടെ 25 സാംപിളുകള്‍ പുതിയ വകഭേദമാണെന്നു കണ്ടെത്തി. ഡല്‍ഹി ഐജിഐബിയില്‍ 11 സാംപിളുകളിലും ബെംഗളൂരു നിംഹാന്‍സില്‍ പത്തു സാംപിളുകളിലും പുതിയ വൈറസിനെ കണ്ടെത്തിയിട്ടുണ്ട്. അതി തീവ്ര വൈറസ് കേരളത്തിലും കണ്ടെത്തിയിട്ടുണ്ട്. തീവ്ര വ്യാപന ശേഷിയുള്ളതാണ് പുതിയ വൈറസ്. രോഗം തദ്ദേശീയമായി പടരാനുള്ള സാധ്യത…

Read More

ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തിയ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതി പിടിയിൽ

ബെംഗളൂരു: ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തിയ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതി പിടിയിൽ. വൈവാഹിക വെബ്സൈറ്റുകളില്‍ നിന്ന് ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് യുവാക്കളുമായി ബന്ധപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നത്. നഗരത്തിൽ താമസിക്കുന്ന 22-കാരന്റെ പരാതിയിലാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപികയായിരുന്ന കവിത എന്ന യുവതി അറസ്റ്റിലായത്. വൈവാഹിക വെബ്സൈറ്റുകളില്‍ നിന്ന് നമ്പര്‍ എടുത്ത ശേഷം വിവാഹത്തിന് താല്പര്യമുണ്ടെന്ന് യുവാക്കളെ വിളിച്ച് അറിയിക്കും. തുടര്‍ന്ന് ഇവരുമായി അടുപ്പം സ്ഥാപിയ്ക്കും. അടുപ്പമാകുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും. പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ്…

Read More

പ്രതിരോധ കുത്തിവെയ്പ്പ്;15 കേന്ദ്രങ്ങളിലെ പരിശീലനവും വിജയം.

ബെംഗളൂരു: സംസ്ഥാനത്ത് 15 കേന്ദ്രങ്ങളിൽ ആണ് കോവിഡ് 19 പ്രതിരോധകുത്തിവയ്പ്പ് പരിശീലനം സംഘടിപ്പിച്ചത്. ബൃഹദ് ബാംഗ്ലൂർ മഹാ നഗരപാലിക പരിധിയിൽ വരുന്ന മൂന്നിടങ്ങളിൽ ആണ് പരിശീലന കുത്തിവെപ്പ് നടത്തിയത്. ഓരോ പരിശീലനകേന്ദ്രത്തിൽ ഉം 25 പേർക്ക് വീതം കുത്തിവെയ്പ്പ് നൽകാനുള്ള സജ്ജീകരണങ്ങളാണ് ഒരുക്കിയിരുന്നത്. ആരോഗ്യപ്രവർത്തകരും അങ്കണവാടി ജീവനക്കാരുമാണ് പരിശീലനം കുത്തിവെപ്പിൽ പ്രതിരോധമരുന്ന് സ്വീകരിച്ചത്. പ്രാഥമിക പരിശോധനയിൽ കൂടുതൽ ശരീരോഷ്മാവ് ഉള്ളവരെ മരുന്ന് സ്വീകരിക്കുന്നതിൽ നിന്നും ഒഴിവാക്കി. കുത്തിവെപ്പിന് ശേഷം അരമണിക്കൂർ നിരീക്ഷണവും കഴിഞ്ഞാണ് ഇവരെ മടക്കി അയച്ചത്. ബെംഗളൂരുവിനു പുറമേ മൈസൂരു, ബെള ഗാവി,…

Read More

മയക്കുമരുന്നുമായി 3 മലയാളി യുവ എഞ്ചിനീയർമാർ ഇലക്ട്രോണിക് സിറ്റിയിൽ നിന്ന് പിടിയിൽ!

ബെംഗളൂരു: കഞ്ചാവുമായി 3 മലയാളികൾ പിടിയിലായത് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ്, വീണ്ടും ലഹരി വേട്ടയിൽ ലഹരി വസ്തുക്കളുമായി മൂന്ന് മലയാളികൾ കൂടി പിടിയിലായി. കോഴിക്കോട് സ്വദേശിയായ രമേഷ്, കണ്ണൂർ സ്വദേശികളായ അഷീർ, ഷെഹ്‌സിൻ എന്നിവരാണ് സിസിബിയുടെ പിടിയിലായത്. 200 ഗ്രാമം എം.ഡി.എം.എ, 150 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവ ഇവരിൽ നിന്നും പിടിച്ചെടുത്തു. പ്രതികൾ ഇലക്ട്രോണിക് സിറ്റിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനിയർമാരാണ് എന്നാണ് പ്രാഥമിക വിവരം.

Read More

കാണാതായ 506 കോവിഡ് രോഗികളെ കണ്ടെത്താൻ പോലീസ് അന്വേഷണം.

ബെംഗളൂരു: കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ്-19 പരിശോധനാ ഫലത്തിൽ രോഗബാധിതരാണെന്ന് തിരിച്ചറിഞ്ഞെങ്കിലും അതിൽ 506 പേരെ കണ്ടെത്താൻ കഴിയാതെ വന്ന സാഹചര്യത്തിൽ അധികൃതർ പോലീസിനെ സഹായം തേടി. പരിശോധനാ സമയത്ത് നൽകുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സാധാരണയായി വീണ്ടും ഇവരെ ബന്ധപ്പെടാറുള്ളത്. എന്നാൽ പലരും തെറ്റായ വിവരങ്ങൾ നൽകിയതിനാലാണ് കണ്ടെത്താൻ കഴിയാതെ വന്നത്. പോലീസ് സഹായത്തോടെ ഇതുവരെ കണ്ടെത്താൻ ആയവർ വീട്ടിൽ തന്നെ നേരിയ ആരോഗ്യപ്രശ്നങ്ങളോടെ കഴിയുന്നത് ആയിട്ടാണ് കണ്ടത്. പ്രാഥമിക വിവര ശേഖരണത്തിൽ വന്ന പാളിച്ചകളും മനപ്പൂർവമായി തെറ്റായ വിവരങ്ങൾ നൽകിയതും കാരണമായെന്ന് അധികൃതർ പറയുന്നു.…

Read More

കോറമംഗലയിൽ വയോധികയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 31കാരൻ അറസ്റ്റിൽ.

ബെംഗളൂരു: കോറമംഗല പോലീസ് സ്റ്റേഷൻ പരിധിയിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വയോധികയാണ് പരാതിയുമായി കോറമംഗല പോലീസ് സ്റ്റേഷനിൽ എത്തിയത്. ഉച്ചയോടുകൂടി വീട്ടുജോലികൾ പൂർത്തിയാക്കിയശേഷം ഒന്നാം നിലയിലെ മുറിയിൽ വിശ്രമിക്കുകയായിരുന്ന വയോധികയെ അതിക്രമിച്ചുകയറി ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസിൽ നൽകിയിരിക്കുന്ന വിവരം. ഇതിന്റെ അടിസ്ഥാനത്തിൽ അയൽവാസിയായ 31 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. ഭിന്നലിംഗ ത്തിൽ പെട്ട ആളാണോ എന്ന് സംശയിക്കുന്ന ഇയാൾ രണ്ടു സുഹൃത്തുക്കളുമായി ചേർന്ന് വയോധികയുടെ വീടിന് അടുത്തുതന്നെ താമസിച്ചുവരികയായിരുന്നു.

Read More
Click Here to Follow Us