ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തിയ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതി പിടിയിൽ

ബെംഗളൂരു: ഹണി ട്രാപ്പിലൂടെ ഭീഷണിപ്പെടുത്തിയ സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ യുവതി പിടിയിൽ. വൈവാഹിക വെബ്സൈറ്റുകളില്‍ നിന്ന് ഫോണ്‍ നമ്പര്‍ ശേഖരിച്ചാണ് യുവാക്കളുമായി ബന്ധപ്പെട്ട ശേഷം ഭീഷണിപ്പെടുത്തി പണം തട്ടിയിരുന്നത്.

നഗരത്തിൽ താമസിക്കുന്ന 22-കാരന്റെ പരാതിയിലാണ് സ്വകാര്യ സ്‌കൂള്‍ അധ്യാപികയായിരുന്ന കവിത എന്ന യുവതി അറസ്റ്റിലായത്.

വൈവാഹിക വെബ്സൈറ്റുകളില്‍ നിന്ന് നമ്പര്‍ എടുത്ത ശേഷം വിവാഹത്തിന് താല്പര്യമുണ്ടെന്ന് യുവാക്കളെ വിളിച്ച് അറിയിക്കും. തുടര്‍ന്ന് ഇവരുമായി അടുപ്പം സ്ഥാപിയ്ക്കും. അടുപ്പമാകുന്നവരുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ഈ ദൃശ്യങ്ങള്‍ ചിത്രീകരിക്കുകയും ചെയ്യും.

  നിരോധനം കടലാസിലൊതുങ്ങിയോ? ബെംഗളൂരുവിൽ 'കൊലയാളി രാസവസ്തു' വിൽക്കുന്നത് യാതൊരു നിയന്ത്രണവുമില്ലാതെ!

പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇവര്‍ ചെയ്തിരുന്നത്. പണം നല്‍കിയില്ലെങ്കില്‍ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നാരോപിച്ച് പരാതി നല്‍കുമെന്നാണ് ഭീഷണി.

നിരവധി യുവാക്കള്‍ക്കെതിരെ ഇത്തരത്തില്‍ ഇവര്‍ പരാതിയും നല്‍കിയിരുന്നു. 22കാരനെ ഇതേ രീതിയില്‍ വലയിലാക്കിയ കവിത രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. എന്നാല്‍, യുവാവ് പണം നല്‍കാതെ ഇവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതേ തുടർന്ന് പോലീസ് യുവതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പേര് വന്ദേ ഭാരത്, വേഗത 'പാസഞ്ചറിനേക്കാൾ കഷ്ടം'; ബെംഗളൂരുവിലേക്ക് എത്തിയത് ഒൻപത് മണിക്കൂർ വൈകി മന്ത്രിക്ക് പരാതിപ്രളയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  സംസ്ഥാനത്ത് ദാരുണ അപകടം: വിനോദയാത്രയ്ക്ക് പോയ 7 ഫുഡ് ഡെലിവറി ജീവനക്കാർ മരിച്ചു
[masterslider id="10"]

Related posts