ദീപാവലിക്ക് മുന്നോടിയായി പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണവുമായി സംസ്ഥാനസർക്കാർ; മാർഗ രേഖകൾ ഇങ്ങനെ

ബെംഗളൂരു : ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി കർണാടക സർക്കാർ.

ഈ മാസം 20-നാണ് ഇത്തവണത്തെ ദീപാവലി ആഘോഷം.

ഇതിന് ദിവസങ്ങൾക്ക് മുൻപേ പടക്കം പൊട്ടിക്കൽ വ്യാപകമാകും. ഇതിൽ അപകടങ്ങൾ കുറയ്ക്കാനും പരിസ്ഥിതിക്ക് ദോഷകരമാകുന്നത് ഒഴിവാക്കാനുമാണ് സർക്കാർനടപടി.

  • പരിസ്ഥിതിക്ക് അനുയോജ്യമായ ഹരിത പടക്കങ്ങൾ മാത്രമേ പടക്കക്കടകളിൽനിന്നും ആഘോഷ ദിവസങ്ങളിൽ വിൽക്കാൻ അനുവദിക്കൂവെന്ന് വനം പരിസ്ഥിതി മന്ത്രി ഈശ്വർ ഖാൻഡ്രെ പറഞ്ഞു.
  • ഇക്കാര്യം സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു.
  • അപകടകരമായ ലോഹങ്ങൾ ഉൾക്കൊള്ളുന്ന പടക്കങ്ങൾ വിൽക്കില്ലെന്ന് പടക്കക്കടകളുടെ നടത്തിപ്പുകാരിൽനിന്ന് സത്യവാങ്മൂലം എഴുതിവാങ്ങാനും മന്ത്രി നിർദേശിച്ചു.
  • മുൻ വർഷങ്ങളിലെല്ലാം ദീപാവലി ആഘോഷാവസരങ്ങളിൽ നടക്കുന്ന പടക്കം പൊട്ടിക്കലിൽ ഒട്ടേറെ പേർക്ക് അപകടം സംഭവിച്ചിട്ടുണ്ട്.
  • പലർക്കും കണ്ണിനാണ് പരിക്കേൽക്കാറ്. ഇത് കണക്കിലെടുത്ത് പടക്കംപൊട്ടിച്ച് പരിക്കേൽക്കുന്നവരെ ചികിത്സിക്കാനായി ആശുപത്രികളിൽ പ്രത്യേകവാർഡ് തുറക്കാറുണ്ട്.
  • ആഘോഷദിവസങ്ങളിൽ ബെംഗളൂരു നഗരത്തിലെ അന്തരീക്ഷത്തിന്റെ ഗുണനിലവാരം താഴ്ന്നുപോകുന്നതും പതിവാണ്.
  • വെടിമരുന്നിൽനിന്നുള്ള പുക അന്തരീക്ഷത്തിൽ നിറയുന്നതിനാലാണിത്. പൊട്ടിക്കുന്നത് കൂടുതൽ ഹരിതപടക്കമാണെങ്കിൽ ഇത് ഒഴിവാക്കാനാകും.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
  ബസ് യാത്രക്കാർ ഇനി 'കേട്ടു പഠിക്കും': ബിഎംടിസി ബസുകളിൽ വരുന്നു വലിയൊരു മാറ്റം!
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ലക്ഷക്കണക്കിന് രൂപ കൊടുക്കാനുണ്ട്, നന്ദികേട് കാണിക്കരുത്"; റോബിന്റെ മുഖമൂടി വലിച്ച് കീറി സായ് കൃഷ്ണ; കടബാധ്യതകളുടെ കഥ പുറത്ത്
[masterslider id="10"]

Related posts