വയനാടിനെ പ്രമോട്ട് ചെയ്തു പരസ്യം; കർണാടക ടൂറിസം വകുപ്പിൻ്റെ പരസ്യത്തെ ചൊല്ലി വൻ വിവാദം

ബെംഗളൂരു: വയനാട്ടിലെ ടൂറിസത്തെ പ്രമോട്ട് ചെയ്യുന്ന കർണാടക സ്റ്റേറ്റ് ടൂറിസം ഡെവല‌പ്മെൻ്റ് കോർപറേഷൻ്റെ (കെഎസ്‌ടിഡിസി) പരസ്യത്തെ ചൊല്ലി വിവാദമുയർത്തി ബിജെപി. കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടി വയനാട് എംപിയായ പ്രിയങ്കാ ഗാന്ധിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്നാണ് പരക്കെ വിമർശനം. ‘ബെംഗളൂരു ടു വയനാട്’ എന്ന പേരിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്. “മനോഹരമായ വയനാട് നിങ്ങളെ മൂടൽമഞ്ഞിൻ്റെ പുതപ്പുമായി കാത്തിരിക്കുന്നു” എന്ന് കന്നഡയിൽ എഴുതിയ ഒരു ചിത്രം ചൊവ്വാഴ്ച കെഎസ്‌ടിഡിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡിൽ പോസ്റ്റ് ചെയ്തിരുന്നു. വയനാട്ടിലേക്ക് രണ്ട് രാത്രിയും മൂന്ന് പകലും ദൈർഘ്യമുള്ള ടൂർ പാക്കേജ്…

Read More

“സുഹൃത്തുക്കളേ ഞാൻ എക്സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാൻ മറന്നതല്ല; വളരെയധികം പരിശ്രമിച്ചു നേടിയതാണ് ഇത്; അന്ന രേഷ്മ രാജൻ

സിനിമയ്‌ക്കൊപ്പം സോഷ്യൽ മീഡിയയിലും സജീവമായ താരമാണ് അന്ന രേഷ്മ രാജൻ, പൊതുപരിപാടികളിലും ഉദ്യഘാടന വേദികളിലും നിറസാന്നിദ്ധ്യവും കൂടിയാണ് താരം. സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ബോഡി ഷേയ്മിങ്ങും അന്ന നേരിടേണ്ടി വന്നിരുന്നു. കഴിഞ്ഞ ദിവസം അന്നയുടെ ഒരു വീഡിയോ പുറത്തുവന്നിരുന്നു. ശരീരത്തിന്റെ വലിപ്പം കുറഞ്ഞതുപോലെ തോന്നിക്കുന്ന ​ആ വീഡിയോയ്ക്ക് താഴെയും മോശം കമന്റുകൾ നിറഞ്ഞിരുന്നു. എന്തുപറ്റി എക്സ്ട്രാ ഫിറ്റിങ്ങ് എടുത്തുമാറ്റിയോ? എന്നൊക്കെയായിരുന്നു​ അധിക്ഷേപ കമന്റുകൾ. ഇപ്പോഴിതാ, അത്തരം പരിഹാസങ്ങൾക്ക് മറുപടി നൽകുകയാണ് അന്ന. “സുഹൃത്തുക്കളേ, ഞാൻ എക്സ്ട്രാ ഫിറ്റിങ് ഉപയോഗിക്കാൻ മറന്നതല്ല – എന്റെ…

Read More

കർണാടക രാജ്യോത്സവത്തിൽ പുലർച്ച അഞ്ച് മണിക്ക് അഞ്ചാമത്തെ മെട്രോ ട്രെയിൻ സർവീസ് തുടങ്ങും

ബെംഗളൂരു: അഞ്ചാമത്തെ മെട്രോ ട്രെയിൻ സർവീസ് നവംബർ 1 മുതൽ പുലർച്ചെ 5 മണിക്ക് യെല്ലോ ലൈനിൽ ആരംഭിക്കും. കർണാടക രാജ്യോത്സവത്തോടനുബന്ധിച്ച് ആണ് ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ബിഎംആർസിഎൽ) യാത്രക്കാർക്ക് സന്തോഷവാർത്ത നൽകിയത്. നാളെ മുതൽ യെല്ലോ ലൈനിൽ ദിവസവും 5 മെട്രോ ട്രെയിനുകൾ ഓടും. ഇതുസംബന്ധിച്ച് ബിഎംആർസിഎൽ ഒരു മാധ്യമക്കുറിപ്പ് പുറത്തിറക്കി. കർണാടക രാജ്യോത്സവ ആഘോഷങ്ങളുടെ 70-ാം വാർഷികത്തോടനുബന്ധിച്ച്, ബാംഗ്ലൂർ മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് നവംബർ 1 മുതൽ യെല്ലോ ലൈനിലെ അഞ്ചാമത്തെ മെട്രോ ട്രെയിൻ വാണിജ്യാടിസ്ഥാനത്തിൽ സർവീസ്…

Read More

കാമുകനെ വീട്ടിലേക്ക് കൊണ്ടുവന്നത് കണ്ടെത്തി; അമ്മയെ മകളും കാമുകനും കൂടി കൊലപ്പെടുത്തി കെട്ടിത്തൂക്കി

ബെംഗളൂരു: ബെംഗളൂരുവിലെ സുബ്രഹ്മണ്യപുര പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ഉത്തരഹള്ളിയിൽ കഴിഞ്ഞ ശനിയാഴ്ച റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സ്ത്രീയുടെ അസ്വാഭാവിക മരണം വഴിത്തിരിവിലേക്ക്. പ്രണയബന്ധം എതിർത്തതിന് മകളും സുഹൃത്തുക്കളും ചേർന്നാണ് അമ്മയെ  കൊലപ്പെടുത്തിയതെന്ന് കണ്ടെത്തി 34കാരിയായ നേത്രാവതിയാണ് മരിച്ചത്. ഭർത്താവുമായി വേർപിരിഞ്ഞ നേത്രാവതി മകൾക്കൊപ്പമാണ് താമസിക്കുന്നത്. പെൺകുട്ടിയും 4 ആൺ സുഹൃത്തുക്കളും ചേർന്നാണ് നേത്രാവതിയെ കൊലപ്പെടുത്തിയത്. പ്രതികളെല്ലാവരും പ്രായപൂർത്തിയാകാത്തവരാണ്. ഒരു ഏഴാംക്ലാസുകാരനും കൂട്ടത്തിലുണ്ടെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ പെൺകുട്ടിയെയും സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. നേത്രാവതിയുടെ മകൾ ബന്ധുവിന്റെ മകന്റെ സുഹൃത്തായ 17കാരനുമായി പ്രണയത്തിലായിരുന്നു. കാമുകനും സുഹൃത്തുക്കളും…

Read More

കന്നഡ രാജ്യോത്സവം; നഗരത്തിൽ നാളെ എന്തൊക്കെ അവധിയായിരിക്കും എന്നറിയാൻ വായിക്കാം

ബെംഗളൂരു: കന്നഡ രാജ്യോത്സവം പ്രമാണിച്ച് നവംബർ 1 ശനിയാഴ്ച ബെംഗളൂരു ഉൾപ്പെടെ കർണാടകയിലെ ബാങ്കുകൾക്ക് അവധിയായിരിക്കും. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) പുറത്തിറക്കിയ ബാങ്ക് അവധികളുടെ ഔദ്യോഗിക പട്ടിക പ്രകാരം , നവംബർ 1 കർണാടകയിലെ എല്ലാ ബാങ്കുകൾക്കും പൊതു അവധിയായി കണക്കാക്കപ്പെടുന്നു. . ദക്ഷിണേന്ത്യയിലെ കന്നഡ സംസാരിക്കുന്ന എല്ലാ പ്രദേശങ്ങളെയും ലയിപ്പിച്ചുകൊണ്ട്, സംസ്ഥാന പുനഃസംഘടന നിയമപ്രകാരം കർണാടക ഏകീകരിക്കപ്പെട്ട ദിവസമാണിത്. നവംബർ 1 കർണാടകയിൽ പൊതു അവധി പ്രഖ്യാപിച്ചതിനാൽ, സർക്കാർ ഓഫീസുകൾ, സ്കൂളുകൾ, നിരവധി സ്വകാര്യ സ്ഥാപനങ്ങൾ എന്നിവയും അടച്ചിരിക്കും. എന്നിരുന്നാലും,…

Read More

പിഎം ശ്രീ;കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാന്‍ നോക്കണ്ടെന്ന് വി ശിവൻകുട്ടി; സിപിഐ സഖാക്കള്‍ സഹോദരന്മാരെന്ന് എം എ ബേബി

തിരുവനന്തപുരം: പിഎം ശ്രീയിലെ എസ്എസ്‌കെ ഫണ്ടുമായി ബന്ധപ്പെട്ട് വിവരമൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. ഇത് ഉപസമിതി പരിശോധിക്കുമെന്നും നിലവില്‍ നടപടി ക്രമങ്ങള്‍ ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കമ്മ്യൂണിസ്റ്റുകാരെ തെറ്റിപ്പിക്കാന്‍ ശ്രമിക്കേണ്ടതില്ല. ചട്ടിയും കലവും ആകുമ്പോള്‍ തട്ടിയും മുട്ടിയുമിരിക്കും. അതൊക്കെ എല്ലായിടത്തും ഉണ്ടാവുന്നതല്ലെ. പിഎം ശ്രീ വിവാദമെല്ലാം അവസാനിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, പിഎം ശ്രീയി വിഷയം ക്യാബിനറ്റ് ചര്‍ച്ച ചെയ്ത് മുഖ്യമന്ത്രി വിശദീകരണം നല്‍കിയതാണെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി എം എ ബേബി പ്രതികരിച്ചു. എംഒയുവില്‍ വ്യക്തത വരുത്താന്‍ ഉപസമിതി രൂപീകരിക്കുകയാണ്.…

Read More

നോട്ടീസ് ബോർഡിലെ പിൻ അബദ്ധത്തിൽ വിഴുങ്ങിയ ഏഴാം ക്ലാസുകാരൻ മരിച്ചു

സ്‌കൂളിലെ നോട്ടീസ് ബോർഡിൽ നിന്ന് പിൻ എടുത്ത് അബദ്ധത്തിൽ വിഴുങ്ങിയ ഏഴാം ക്ലാസുകാരൻ പത്തു ദിവസത്തെ ചികിത്സയ്ക്കിടെ മരിച്ചു. ഒഡിഷയിലെ കാണ്ഡമാൽ ജില്ലയിലെ ദരിങ്ബാദി പ്രദേശത്താണ് ദാരുണ സംഭവം നടന്നത്. ഫുൽബാനിയിലെ ആദർശ വിദ്യാലയത്തിലെ വിദ്യാർത്ഥിയായ തുഷാർ മിശ്രയാണ് മരിച്ചത്. സംഭവം ഒക്ടോബർ 15-നാണ് ഉണ്ടായത്. തുഷാർ അബദ്ധത്തിൽ പിൻ വിഴുങ്ങിയതായാണ് പ്രാഥമിക വിവരം. സംഭവത്തിനു പിന്നാലെ സഹപാഠികളോടൊപ്പം അധ്യാപകരായ സീമയേയും ഫിറോസിനേയും കുട്ടി കാര്യം അറിയിച്ചെങ്കിലും, അവർ അത് ഗൗരവമായി എടുത്തില്ലെന്നാണ് ആരോപണം. കുട്ടികൾ നുണ പറയുകയാണെന്ന് പറഞ്ഞ് അധ്യാപകർ അവരെ അവഗണിക്കുകയും,…

Read More

സീ പ്ലെയിൻ പദ്ധതിക്ക് ഏവിയേഷൻ വകുപ്പിന്റെ അനുമതി; 48 റൂട്ടുകൾ അനുവദിച്ച് കിട്ടിയതായി മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: സീ പ്ലെയിന്‍ പദ്ധതിക്ക് ഏവിയേഷന്‍ വകുപ്പിന്റെ അനുമതി ലഭിച്ചതായി ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്. 48 സീ പ്ലെയിന്‍ റൂട്ടുകളാണ് കേരളത്തിനായി അനുവദിച്ചിരിക്കുന്നത്. കേരളത്തില്‍ സീ പ്ലെയിന്‍ പദ്ധതി ആരംഭിക്കാന്‍ തുടര്‍ച്ചയായ ഇടപെടല്‍ നടത്തുമെന്ന് നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നെന്നും India One Air, MEHAIR, PHL, Spice Jet എന്നീ എയര്‍ലൈന്‍സിനാണ് നിലവില്‍ റൂട്ടുകള്‍ അനുവദിച്ചിട്ടുള്ളത്.മുഹമ്മദ് റിയാസ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ പോകുന്ന വിവരം മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചത്.

Read More

സ്‌കൂട്ടർ ഡ്രൈവിങ്ങിനിടെ വണ്ടിയിൽ നിന്നും പൊങ്ങിവന്ന് വിഷപ്പാമ്പ്; യുവതി രക്ഷപെടാത്ത തലനാരിഴയ്ക്ക്

കാസര്‍കോട്: സ്‌കൂട്ടറില്‍ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് അറിയാതെ യാത്ര ചെയ്ത അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. നെഹ്‌റു കോളജിലെ ചരിത്ര വിഭാഗം അധ്യാപികയായ തൈക്കടപ്പുറത്ത് താമസിക്കുന്ന ഷറഫുന്നിസയാണ് ഇത്തരത്തില്‍ പാമ്പിന്റെ കടിയേല്‍ക്കാതെ അദ്ഭുതകരമായി രക്ഷപ്പെട്ടത്. ഇന്നലെ രാവിലെയാണ് സംഭവം. തൈക്കടപ്പുറത്തെ വീട്ടില്‍നിന്ന് കോളജിലേക്ക് സ്‌കൂട്ടറില്‍ വരുമ്പോഴാണ് സംഭവം. വീട്ടില്‍നിന്ന് കോളജിലേക്ക് ഇറങ്ങുമ്പോള്‍ താന്‍ ഓടിക്കുന്ന സ്‌കൂട്ടറില്‍ വിഷപ്പാമ്പ് ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് ഷറഫുന്നിസ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. കോളജിലേക്ക് എത്താന്‍ ഒരു കിലോമീറ്റര്‍ മാത്രം ബാക്കിനില്‍ക്കെ വണ്ടിയുടെ ബ്രേക്ക് പിടിക്കുമ്പോഴാണ് ബ്രേക്കിന്റെ ഇടയിലൂടെ പാമ്പ് തല പൊക്കി വന്നത്. എന്ത് ചെയ്യണമെന്ന്…

Read More

2000 തരണ്ട നിങ്ങളൊന്ന് ഇറങ്ങി പോയാമതി; പിണറായിക്കെതിരെ മറിയക്കുട്ടി

തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് ക്ഷേമപെൻഷൻ വർധിപ്പിച്ച സർക്കാർ നടപടിയെ പരിഹസിച്ച് ക്ഷേമപെൻഷൻ മുടങ്ങിയതിനെതിരെ ഭിക്ഷ എടുത്ത് സമരം ചെയ്ത അടിമാലി സ്വദേശി മറിയക്കുട്ടി. ദൈവത്തെ ഓർത്ത് ഞങ്ങക്ക് 2000 തരണ്ട നിങ്ങളൊന്ന് ഇറങ്ങി പോയാമതി, നിങ്ങൾ ഇറങ്ങിപ്പോകുന്നത് കാണാൻ എനിക്കെന്നല്ല പൊതു ജനത്തിന് വലിയ ആ​ഗ്രഹമുണ്ട്. ജനം മടുത്തു. എന്ന് മറിയക്കുട്ടി പറഞ്ഞു. ശബരിമലയിൽ അടക്കം നിങ്ങൾ ആക്രമണം നടത്തി. അവിടെ കയറി രണ്ട് മന്ത്രിമാര് കട്ടില്ലേ… പിണറായി അറിയാതെ അത് ഒന്നും നടക്കില്ല. ഒരിക്കലും ഈ ​ഗവൺമെന്റിനെ വിശ്വാസമില്ല. ഇന്ന് ജനിക്കുന്ന ഒരു കൊച്ചിന്റെ…

Read More
Click Here to Follow Us