തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍

50,000 ത്തില്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ഇന്ത്യ. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഈ ഉത്സവ സീസണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി തൊഴിലവസര വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്.

ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, ഡെലിവറി നെറ്റ് വര്‍ക്കുകള്‍, തരം തിരിക്കല്‍ കേന്ദ്രങ്ങള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. രാജ്യത്തുടനീളം വിവിധ നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ അവസരങ്ങള്‍ ലഭ്യമായി.

  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം

ആമസോണിന്‍റെ 50 ഓളം ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, 150 ഓളം ഉല്‍പ്പന്ന തരംതിരിക്കല്‍ കേന്ദ്രങ്ങള്‍, വിതരണ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക് വളരെ എളുപ്പത്തില്‍ ഡെലിവറി ലഭ്യമാക്കുന്നതിനും, രാജ്യത്തെ 16 നഗരങ്ങളിലായുള്ള 20 ഉപഭോക്തൃ കേന്ദ്രങ്ങള്‍ വഴി സേവനങ്ങള്‍ വേഗത്തിലാക്കുന്നതിനും വേണ്ടി ലക്ഷ്യമിട്ടാണ് നീക്കം.

കൂടാതെ ഈ വര്‍ഷത്തെ ഉത്സവ സീസണ് മുന്നോടിയായി ഓണ്‍ലൈന്‍ വിപണിയില്‍ സാന്നിധ്യം ശക്തമാക്കുന്നതിന്‍റെ ഭാഗമായി രാജ്യത്തുടനീളം ഡെലിവറി നെറ്റ്‌വര്‍ക്കുകളും ആമസോണ്‍ വിപുലീകരിച്ചിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബിഡദി ടൗൺഷിപ്പ് പദ്ധതിക്കെതിരെ മരങ്ങൾ ആലിം​ഗനം ചെയ്ത് പ്രതിഷേധിച്ച് കർഷകർ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഫോൺ നമ്പർ നൽകാതെ ഇനി വാട്‌സ്ആപ്പ് ചാറ്റ് ചെയ്യാം; ഉപയോക്താക്കൾ കാത്തിരുന്ന സുപ്രധാന ഫീച്ചർ എത്തി, ചെയ്യേണ്ടത് ഇത്രമാത്രം
[masterslider id="10"]

Related posts