ലോൺ അനുവദിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് ആവശ്യം; ബാങ്ക് മാനേജരെ യുവതി വീട്ടിൽ കയറി തല്ലിചതച്ചു; മർദ്ദനമേറ്റത് ഡിഎച്ച്എഫ്എൽ ബാങ്ക് മാനേജർക്ക്; മർദ്ദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ.

ദാവൻഗരെ : ലോൺ അനുവദിക്കണമെങ്കിൽ തന്റെ ലൈംഗികതാല്പര്യങ്ങൾക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജരെ യുവതി  പഞ്ഞിക്കിട്ടു. അരിശം തീരാതെ യുവതി ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തെരുവിലിട്ടും തല്ലുകയായിരുന്നു. ഈ മർദ്ദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബാങ്ക് മാനേജർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്.

ഡിഎച്ച്എഫ്എൽ ബാങ്കിൽ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജർ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇയാൾ ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കൊപ്പം കിടക്ക പങ്കിട്ടാലേ ലോൺ അനുവദിക്കാനാവൂ എന്ന് മാനേജർ നിലപാട് എടുത്തു.


ഇതോടെ യുവതി ഇയാളെ തല്ലുകയായിരുന്നു. വീട്ടിൽ നിന്ന് തല്ലി പുറത്തിറക്കിയ മാനേജരെ തുടർന്നും യുവതി വടി ഉപയോഗിച്ച് മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്.മർദ്ദനം നേരിടുന്നതിനിടെ ഒരു വാക്കുകൊണ്ട് പോലും തടുക്കാൻ മാനേജർ ശ്രമിക്കുന്നുമില്ല. പിന്നീട് യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

  ശമ്പളമല്ല, ശ്രദ്ധിക്കപ്പെടാത്ത ദിനചര്യകളാണ് വില്ലൻ; ബെംഗളൂരുവിൽ പണം ചോരുന്ന വഴി ചൂണ്ടിക്കാട്ടി യുവാവ്
  ദേശീയപാത 66-ൽ ഇനി 13 ടോൾ ബൂത്തുകൾ; എട്ടെണ്ണം പുതുതായി വരും

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗരുഡ മാളിന് സമീപം അപ്പാർട്ട്മെന്റിൽ തീപിടിത്തം
[masterslider id="10"]

Related posts