പൊതുനിരത്തിൽ പടുകൂറ്റൻ കട്ടൗട്ടുകൾ സ്ഥാപിച്ചു; ചലച്ചിത്ര താരം ധ്രുവക്കെതിരെ കേസ്

ബെംഗളൂരു : കട്ടൗട്ടുകൾ ഉയർത്തിയതിനു കന്നഡ ചലച്ചിത്ര താരം ധ്രുവക്കെതിരെ കേസ്. കഴിഞ്ഞ ആറിനു നടന്ന ജന്മദിന ആഘോഷത്തിന്റെ ഭാഗമായി പൊതുനിരത്തിൽ 20-25 അടി ഉയരത്തിലുള്ള പടുകൂറ്റൻ കട്ടൗട്ടുകൾ ഉയർത്തിയതിനു കന്നഡ ചലച്ചിത്ര താരം ധ്രുവ സർജയ്ക്കെതിരെ കേസെടുത്തത്. ബിബിഎംപിയുടെ മുൻകൂർ അനുമതിയില്ലാതെ ഹോർഡിങ്ങുകളോ ഫ്ലക്സ് ബാനറുകളോ ഉയർത്താൻ പാടില്ലെന്ന കഴിഞ്ഞ ഓഗസ്റ്റിൽ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഇതേത്തുടർന്നു ബിബിഎംപി പുറത്തിറക്കിയ പുതിയ ബൈലോ പ്രകാരം, പ്രത്യേകമായി നീക്കിവച്ചിട്ടുള്ള ഇടങ്ങളിലല്ലാതെ പൊതു ഇടങ്ങളിൽ പരസ്യബോർഡുകളോ ഹോർഡിങ്ങുകളോ സ്ഥാപിക്കാൻ പാടില്ല

Read More

ഗൗതം കൃഷ്ണയുടെ മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല;സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഒരു തെളിവും ലഭിക്കാതെ പോലീസ്.

ബെംഗളൂരു : കഴിഞ്ഞ ആഴ്ച വധിക്കപ്പെട്ട മലയാളി യുവാവ് ഗൗതം കൃഷ്ണയുടെ കൊലപാതകത്തിൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് കാര്യമായ തെളിവുകൾ ലഭിച്ചില്ല. മൈസുരു ബാങ്ക് സർക്കിളിലുള്ള ട്രാഫ പോലീസിന്റെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് കേസിന്റെ അന്വേഷണ ചുമതലയുള്ള ഉപാർപേട്ട് പോലീസ് പരിശോധിച്ചത്. പോലീസ് കസ്റ്റഡിയിലുള്ള ഗൗതമിന്റെ സുഹൃത്ത് ആലപ്പുഴ എരമലൂർ സ്വദേശി വൈശാഖിനെ കഴിഞ്ഞ ദിവസം സംഭവസ്ഥലത്ത് കൊണ്ടു പോയി തെളിവെടുത്തിരുന്നു. ഞായറാഴ്ച പുലർച്ചെയാണ് മൈസൂരു ബാങ്ക് സർക്കിളിന് സമീപം ചേർത്തല എഴുപുന്ന ഗായത്രി ഭവനിൽ ഗൗതം കൃഷ്ണ (19) കുത്തേറ്റ്…

Read More

നാട്ടുകാർക്കിടയിൽ തുണി പറിച്ച് പ്രതിഷേധിച്ച അലൻസിയറുടെ തുണിയുരിയുന്ന വാർത്തകൾ പുറത്ത്;അലൻസിയറിൽ നിന്ന് നിരവധി തവണ അതിക്രമം നേരിട്ട നടി ഫേസ് ബുക്ക് ലൈവിൽ;

കൊച്ചി: നടൻ അലൻസിയറിൽ നിന്ന് ലൈംഗികാതിക്രമം നേരിട്ടുവെന്ന് ആരോപിച്ച നടി താനാണെന്ന വെളിപ്പെടുത്തലുമായി നടി ദിവ്യ ഗോപിനാഥ് രംഗത്തെത്തി. താൻ മാതാപിതാക്കളോട് സംസാരിച്ചുവെന്നും അവർ തന്റെ പിന്നിൽ ഉറച്ചുനിൽക്കുമെന്നും ദിവ്യ പറഞ്ഞു. അജ്ഞാതയായിരിക്കുന്നത് അവസാനിപ്പിക്കാൻ സമയമായെന്നും അവർ ഫേസ്‌ബുക്ക് ലൈവിൽ പറഞ്ഞു. അലൻസിയർക്കൊപ്പം ഒരു ചിത്രത്തിൽ മാത്രമാണ് ദിവ്യ ഗോപിനാഥ് അഭിനയിച്ചത്. അത് ദിവ്യയുടെ നാലാമത്തെ ചിത്രമായിരുന്നു. എന്നാൽ, പേരു പറയാതെയുള്ള ആരോപണത്തിൽ കഴമ്പില്ലെന്ന് വ്യാപകമായി ആക്ഷേപം ഉയർന്നതോടെയാണ് ദിവ്യ ഫേസ്‌ബുക്ക് ലൈവിലെത്തിയത്. ഇന്ത്യ പ്രൊട്ടസ്റ്റസ് സൈറ്റിലേക്ക് കത്തെഴുതിയത് താനാണെന്നും ദിവ്യ പറഞ്ഞു. ഒരുപെൺകുട്ടി…

Read More

തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍

50,000 ത്തില്‍ അധികം തൊഴിലവസരങ്ങള്‍ സൃഷ്ടിച്ച് ആമസോണ്‍ ഇന്ത്യ. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് ഈ ഉത്സവ സീസണില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ രണ്ടിരട്ടി തൊഴിലവസര വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആമസോണ്‍ ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, ഡെലിവറി നെറ്റ് വര്‍ക്കുകള്‍, തരം തിരിക്കല്‍ കേന്ദ്രങ്ങള്‍, ഉപഭോക്തൃ സേവന കേന്ദ്രങ്ങള്‍ തുടങ്ങി വിവിധ കേന്ദ്രങ്ങളിലാണ് പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെട്ടത്. രാജ്യത്തുടനീളം വിവിധ നഗരങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഈ അവസരങ്ങള്‍ ലഭ്യമായി. ആമസോണിന്‍റെ 50 ഓളം ഫുള്‍ഫില്‍മെന്റ് സെന്ററുകള്‍, 150 ഓളം ഉല്‍പ്പന്ന തരംതിരിക്കല്‍ കേന്ദ്രങ്ങള്‍, വിതരണ കേന്ദ്രങ്ങള്‍ എന്നിവടങ്ങളില്‍ ഉപഭോക്താക്കള്‍ക്ക്…

Read More

ലോൺ അനുവദിക്കണമെങ്കിൽ കിടക്ക പങ്കിടണമെന്ന് ആവശ്യം; ബാങ്ക് മാനേജരെ യുവതി വീട്ടിൽ കയറി തല്ലിചതച്ചു; മർദ്ദനമേറ്റത് ഡിഎച്ച്എഫ്എൽ ബാങ്ക് മാനേജർക്ക്; മർദ്ദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറൽ.

ദാവൻഗരെ : ലോൺ അനുവദിക്കണമെങ്കിൽ തന്റെ ലൈംഗികതാല്പര്യങ്ങൾക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട ബാങ്ക് മാനേജരെ യുവതി  പഞ്ഞിക്കിട്ടു. അരിശം തീരാതെ യുവതി ഇയാളെ വീട്ടിൽ നിന്ന് വിളിച്ചിറക്കി തെരുവിലിട്ടും തല്ലുകയായിരുന്നു. ഈ മർദ്ദനദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ബാങ്ക് മാനേജർ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. ഡിഎച്ച്എഫ്എൽ ബാങ്കിൽ ലോണിന് സമീപിച്ച യുവതിയോടാണ് മാനേജർ തനിക്ക് വഴങ്ങണമെന്ന് ആവശ്യപ്പെട്ടത്. വീട്ടിലേക്ക് വിളിച്ചുവരുത്തിയായിരുന്നു ഇയാൾ ഇക്കാര്യം ആവശ്യപ്പെട്ടത്. തനിക്കൊപ്പം കിടക്ക പങ്കിട്ടാലേ ലോൺ അനുവദിക്കാനാവൂ എന്ന് മാനേജർ നിലപാട് എടുത്തു. #WATCH Woman in Karnataka’s Davanagere thrashes a bank…

Read More

പുതിയ നാമധേയവുമായി അലഹബാദ്; ഇനിമുതല്‍ ‘പ്രയാഗ് രാജ്’

ലഖ്നൗ: അലഹബാദിന് പുതിയ പേര്, ചരിത്ര പ്രാധാന്യമുള്ള ഈ നഗരം ഇനിമുതല്‍ ‘പ്രയാഗ് രാജ്’ എന്നാവും അറിയപ്പെടുക. പെരുമാറ്റല്‍ സംബധിച്ച പ്രമേയം വ്യാഴാഴ്ച ഉത്തര്‍ പ്രദേശ്‌ മന്ത്രിസഭ അംഗീകരിച്ചു. കൂടാതെ, പുതിയ നിര്‍ദ്ദേശം ബന്ധപ്പെട്ട  വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും അയയ്ക്കുമെന്നും വക്താവ് അറിയിച്ചു. കുംഭമേളയ്ക്കു മുന്‍പ് പെരുമാറ്റാനായിരുന്നു യോഗി സര്‍ക്കാരിന്‍റെ തീരുമാനം. അഖില ഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് നടപടിയെന്നാണ് സൂചന. അടുത്ത കുംഭമേള നടക്കുക 2019 ജനുവരി 15നാണ്. എങ്കിലും കുംഭമേളയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന പോസ്റ്ററുകളില്‍ അലഹബാദിന് പകരം ‘പ്രയാഗ് രാജ്’ എന്നാണ് കാണപ്പെടുന്നത്.…

Read More

ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിക്ക് എതിരെ ലൈംഗിക ചൂഷണം ആരോപിച്ച് യുവതി;ബിജെപി വെട്ടില്‍.

ബെല്ലാരി: മീ ടു ക്യാംപയിൻ വഴി സമൂഹ മാധ്യമത്തിലൂടെ തങ്ങൾ അനുഭവിച്ച ലൈംഗിക ചൂഷണങ്ങളുടെ തുറന്ന് പറച്ചിൽ വിവാദച്ചൂട് വർധിപ്പിച്ചിരിക്കേ കിടപ്പറ ദൃശ്യങ്ങൾ തെളിവാക്കി ബിജെപി നേതാവിനെതിരെ യുവതിയുടെ മീ ടു. എന്നാൽ സംഗതി പുറത്ത് വന്നത് സമൂഹ മാധ്യമത്തിലൂടെയല്ല. പകരം വാർത്താ ചാനലിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകമറിഞ്ഞത്. ഇതോടെ കർണ്ണാടകയിലെ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ലൈംഗിക വിവാദം കത്തിപടരുകയാണ്. ബെല്ലാരിയിൽ ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കവെയാണ് സംഭവം. ബിജെപിയുടെ ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിയാണ് ലൈംഗിക വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്.…

Read More

മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായി.

ബെംഗളൂരു : മലയാളി യുവാവിനെ നഗരത്തിൽ വച്ച് കാണാതായതായി പരാതി, കോഴിക്കോട് സ്വദേശിയായ സിയാദ് ഹുസൈനെ (24) ആണ് ഒക്ടോബർ 14 തീയതി രാത്രി 10 മണി മുതൽ കാണാതായത്.അൾസൂരിലാണ് സിയാദി നെ അവസാനമായി കണ്ടത്. കോഴിക്കോട് കൺട്രോൾ റൂം സ്റ്റേഷനിലെ എസ് ഐ ആയ ശ്രീ അസീസിന്റെ മകനാണ്, സുഹൃത്തുക്കളുമൊത്ത് നഗരം സന്ദർശിക്കാൻ വന്നതായിരുന്നു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഇവിടെ കൊടുത്തിരിക്കുന്ന നമ്പറിൽ ബന്ധപ്പെടുക. +91 9447337310

Read More

ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നിലക്കലില്‍ സംഘര്‍ഷം;മാധ്യമപ്രവര്‍ത്തകരടക്കമുള്ള യുവതികളെ നിലയ്ക്കലില്‍ ബസ് തടഞ്ഞ് ഇറക്കി വിട്ടു.

നിലയ്ക്കല്‍: തുലാമാസ പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കാനിരിക്കേ ഏതു വിധേനയും വനിതാപ്രവേശനം തടയുക എന്ന ലക്ഷ്യത്തോടെ ഒരു വിഭാഗം പ്രതിഷേധക്കാര്‍ രംഗത്ത്. ശബരിമല സംരക്ഷണസമിതിയുടെ പേരില്‍ പ്രതിഷേധക്കാര്‍ നിലയ്ക്കലില്‍ ബസുകള്‍ തടഞ്ഞ് സ്ത്രീകളെ ഇറക്കി വിട്ടു. മാധ്യമപ്രവര്‍ത്തകരടക്കമുള്ള യുവതികളെയാണ് നിലയ്ക്കലില്‍ ബസ് തടഞ്ഞ് ഇറക്കിവിട്ടത്. എല്ലാ ബസുകളും തടഞ്ഞ് അകത്ത് കയറി പരിശോധിക്കുന്ന സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാരുടെ സംഘം പത്തിനും നാല്‍പ്പതിനും ഇടയില്‍ പ്രായമുള്ള എല്ലാ സ്ത്രീകളേയും നടുറോഡില്‍ ഇറക്കിവിടുകയാണ്. ഇന്ന് രാവിലെ മുതല്‍ ഒരു സംഘം സ്ത്രീകള്‍ നിലയ്ക്കലില്‍ വാഹനങ്ങള്‍ തടയുകയും…

Read More

എയര്‍ടെല്‍ പെണ്‍കുട്ടിയുടെ പുതിയ വേഷം ഇനി പ്രഭാസിന്‍റെ ചിത്രത്തില്‍.

എയര്‍‌ടെല്‍ 4ജി പരസ്യത്തിലൂടെ യുവാക്കളടക്കമുള്ളവരുടെ മനംകവര്‍ന്ന എയര്‍ടെല്‍ പെണ്‍കുട്ടി  സാഷാ ചെത്രി ഇനി പ്രഭാസിന്‍റെ ചിത്രത്തില്‍. രാധാകൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായിരിക്കും സാഷ അവതരിപ്പിക്കുക. ഇതുവരെ പേരിടാത്ത പുതിയ ചിത്രം ഒരു റൊമാന്‍റിക് എന്‍റര്‍ടെയ്നര്‍ ആയിരിക്കുമെന്നാണ് റിപ്പോര്‍ട്ട്‌. പ്രഭാസ് തന്‍റെ കരിയറില്‍ അവതരിപ്പിക്കുന്ന ഇരുപതാമത്തെ ചിത്രമാണിത്. കൂടാതെ, തെലുങ്ക്, തമിഴ്, ഹിന്ദി എന്നിങ്ങനെ മൂന്നു ഭാഷകളിലാകും ചിത്രം റിലീസ് ചെയ്യുന്നത്. 1940, 2018 കാലഘട്ട൦ പശ്ചാത്തലമാക്കി തയാറാക്കുന്ന ചിത്രത്തില്‍  പൂജ ഹെജ്ഡേ, കൃഷ്ണം രാജു എന്നിവരും പ്രധാന കഥാപാത്രങ്ങളെ…

Read More
Click Here to Follow Us