ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിക്ക് എതിരെ ലൈംഗിക ചൂഷണം ആരോപിച്ച് യുവതി;ബിജെപി വെട്ടില്‍.

ബെല്ലാരി: മീ ടു ക്യാംപയിൻ വഴി സമൂഹ മാധ്യമത്തിലൂടെ തങ്ങൾ അനുഭവിച്ച ലൈംഗിക ചൂഷണങ്ങളുടെ തുറന്ന് പറച്ചിൽ വിവാദച്ചൂട് വർധിപ്പിച്ചിരിക്കേ കിടപ്പറ ദൃശ്യങ്ങൾ തെളിവാക്കി ബിജെപി നേതാവിനെതിരെ യുവതിയുടെ മീ ടു. എന്നാൽ സംഗതി പുറത്ത് വന്നത് സമൂഹ മാധ്യമത്തിലൂടെയല്ല. പകരം വാർത്താ ചാനലിലൂടെയാണ് ഞെട്ടിക്കുന്ന സംഭവം പുറം ലോകമറിഞ്ഞത്. ഇതോടെ കർണ്ണാടകയിലെ ബിജെപി നേതൃത്വത്തെ വെട്ടിലാക്കി ലൈംഗിക വിവാദം കത്തിപടരുകയാണ്.

  ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ ‘നാലവർ സംഘം’ ജൂൺ 4 മുതൽ മുന്നിലേക്ക്; ബെന്നാർഘട്ടയിലേക്ക് വിട്ടോളു

ബെല്ലാരിയിൽ ലോക്സഭ ഉപതെരഞ്ഞെടുപ്പ് നടക്കാൻ ഇരിക്കവെയാണ് സംഭവം. ബിജെപിയുടെ ബെല്ലാരി ജില്ല വൈസ് പ്രസിഡന്റ് കന്നമഡഗു തിപ്പിസ്വാമിയാണ് ലൈംഗിക വിവാദത്തിൽ കുടുങ്ങിയിരിക്കുന്നത്. സുവർണ്ണ ന്യൂസാണ് ഇത് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.കന്നഹോസല്ലി സ്വദേശിയായ യുവതിയാണ് ബിജെപി നേതാവിനെതിരെ ചിത്രങ്ങൾ അടങ്ങുന്ന തെളിവുമായി രംഗത്ത് എത്തിയത്.

ദേവനഗര, ബെല്ലരി ജില്ലകളിൽ നിരവധി വിദ്യാഭ്യാസ സ്ഥപനങ്ങൾ നടത്തുന്ന ബിജെപി നേതാവ് അവിടെ ജോലി വാങ്ങി നൽകാം എന്ന് പറഞ്ഞാണ് യുവതിയെ ലൈംഗികമായി ഉപയോഗിച്ചത് എന്നാണ് റിപ്പോർട്ട്. ഇദ്ദേഹത്തിന്റെ ഐടിഐ കോളേജിലാണ് ജോലി വാഗ്ദാനം ചെയ്തത്. എന്നാൽ പിന്നീട് ജോലി നൽകിയില്ലെന്നാണ് യുവതിയുടെ ആരോപണം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പ്ലാസ്റ്റിക് കവറിൽ കുടുങ്ങി ശ്വാസംമുട്ടി കുരങ്ങൻ: വിനോദസഞ്ചാരികളുടെ അനാസ്ഥയ്‌ക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി ബെംഗളൂരുവിൽ പുറത്തിറങ്ങിയാൽ പോക്കറ്റ് കീറും; 300 രൂപയുടെ യാത്രയ്ക്ക് 1200 രൂപ ചെലവാക്കണം
[masterslider id="10"]

Related posts