പുതിയ നാമധേയവുമായി അലഹബാദ്; ഇനിമുതല്‍ ‘പ്രയാഗ് രാജ്’

ലഖ്നൗ: അലഹബാദിന് പുതിയ പേര്, ചരിത്ര പ്രാധാന്യമുള്ള ഈ നഗരം ഇനിമുതല്‍ ‘പ്രയാഗ് രാജ്’ എന്നാവും അറിയപ്പെടുക.

പെരുമാറ്റല്‍ സംബധിച്ച പ്രമേയം വ്യാഴാഴ്ച ഉത്തര്‍ പ്രദേശ്‌ മന്ത്രിസഭ അംഗീകരിച്ചു. കൂടാതെ, പുതിയ നിര്‍ദ്ദേശം ബന്ധപ്പെട്ട  വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും അയയ്ക്കുമെന്നും വക്താവ് അറിയിച്ചു.

കുംഭമേളയ്ക്കു മുന്‍പ് പെരുമാറ്റാനായിരുന്നു യോഗി സര്‍ക്കാരിന്‍റെ തീരുമാനം. അഖില ഭാരതീയ അഖാഡ പരിഷത്ത് ആവശ്യപ്പെട്ടതുപ്രകാരമാണ് നടപടിയെന്നാണ് സൂചന. അടുത്ത കുംഭമേള നടക്കുക 2019 ജനുവരി 15നാണ്. എങ്കിലും കുംഭമേളയുമായി ബന്ധപ്പെട്ട് പുറത്തിറങ്ങുന്ന പോസ്റ്ററുകളില്‍ അലഹബാദിന് പകരം ‘പ്രയാഗ് രാജ്’ എന്നാണ് കാണപ്പെടുന്നത്.

  ജിമ്മിൽ നിന്ന് മടങ്ങിയെത്തി, ഭക്ഷണം കഴിച്ചയുടൻ കുഴഞ്ഞുവീണു; 26-കാരനായ ദേശീയ ബോഡിബിൽഡർ മരിച്ചു

അലഹബാദിന്‍റെ പഴയ പേര് പ്രയാഗ് എന്നായിരുന്നുവെന്നാണ് ചരിത്രം പറയുന്നത്. 16-ാം നൂറ്റാണ്ടില്‍ മുഗള്‍ രാജാവ് അക്ബര്‍ ഗംഗാ യമുനാ സംഗമസ്ഥാനത്ത് കോട്ട പണിതതോടെ അതിന് ‘ഇലാഹ് ആബാദ്’ (ദൈവത്തിന്‍റെ നാട്) എന്ന് നാമകരണം ചെയ്യുകയായിരുന്നുവെന്നാണ് ചരിത്രത്തില്‍ പറയുന്നത്. മുഗള്‍ ചക്രവര്‍ത്തി ഷാജഹാനാണ് പിന്നീട് അലഹബാദ് എന്നു പേരുമാറ്റിയത്.

കൂടാതെ ബ്രഹ്മാവ് നടത്തിയ പത്ത് യാഗങ്ങളില്‍ ആദ്യത്തേത് പ്രയാഗിലായിരുന്നുവെന്നും പുരാണത്തില്‍ പറയുന്നു. പ്രയാഗിലെ രാജാവ് എന്ന അര്‍ഥത്തിലാണ് പ്രയാഗ്‌രാജ് എന്ന പേരെന്നും ആദിത്യനാഥ് വ്യക്തമാക്കി.

  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ

ഗംഗ, യമുന നദികള്‍ സംഗമിക്കുന്ന സ്ഥലമാണ് അലഹബാദ്. പ്രയാഗ് എന്ന വാക്കിന് നദീസംഗമസ്ഥലം എന്നാണ് അര്‍ത്ഥം.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പലര്ക്കർ വർക്ക് ഫ്രം ഹോം തീർന്നു, ഇനി ബെംഗളൂരുവിലേക്ക് വണ്ടി കയറണം; ഐടി കമ്പനികളുടെ പുതിയ നീക്കത്തിൽ ജീവനക്കാർ
[masterslider id="10"]

Related posts