ആംബുലൻസ് വീട്ടിലെത്താൻ വിസമ്മതിച്ചു; ആശുപത്രിയിൽപ്പോകാൻ കർഷകൻ ഭാര്യയെ തോളിലേറ്റി നടന്നു

ബെംഗളൂരു : തകർന്നുകിടക്കുന്ന റോഡിലൂടെ വീട്ടിലേക്ക് ആംബുലൻസ് കടന്നുവരാത്തതിനെത്തുടർന്ന് ഭാര്യയെ ആശുപത്രിയിലേക്കുകൊണ്ടുപോകാൻ കർഷകന് തോളിൽ ചുമക്കേണ്ടിവന്നു. ബെളഗാവി ചിക്കൊടിക്കടുത്തുള്ള ആഡലട്ടിയിലാണ് സംഭവം.

ഗ്രാമത്തിൽ താമസിക്കുന്ന ഭീംശങ്കർ നായകിനാണ് വീട്ടിൽ പ്രസവിച്ച ഭാര്യ ശില്പ നായകിനെ ആംബുലൻസെത്തുന്ന റോഡുവരെ തോളിൽ ചുമക്കേണ്ടിവന്നത്. ഭാര്യക്ക് പ്രസവമടുത്തതോടെ ഭീംശങ്കർ ആംബുലൻസ് ലഭിക്കാനുള്ള നമ്പറായ 108-ൽ വിളിച്ചിരുന്നു. പക്ഷേ, ഇവരുടെ വീടിരിക്കുന്നസ്ഥലത്തേക്ക് ആംബുലൻസ് കൊണ്ടുവരാൻ ഡ്രൈവർ തയ്യാറായില്ല.

  ടോൾ പ്ലാസകളില്ല, യാത്ര തികച്ചും സൗജന്യം! പക്ഷേ കാത്തിരിക്കുന്നത് വൻ നികുതി ഭാരം; ബെംഗളൂരുവിൽ വരാൻ പോകുന്ന മാറ്റങ്ങൾ ഇങ്ങനെ

വാഹനം ഓടിക്കാൻകഴിയാത്തനിലയിൽ തകർന്ന്‌ ചെളിക്കുണ്ടായിക്കിടക്കുകയാണ് റോഡ്.

ആശുപത്രിയിൽ കൊണ്ടുപോകാൻ വൈകിയതോടെ ഭാര്യ വീട്ടിൽ പ്രസവിക്കുകയായിരുന്നു. തുടർന്ന് ബന്ധുക്കളുടെ സഹായത്തോടെ ഭാര്യയെയും കുഞ്ഞിനെയും ആംബുലൻസിനടുത്തെത്തിച്ചു. തുടർന്ന് ആംബുലൻസിൽ ചിക്കൊടിയിലെ ആശുപത്രിയിലേക്കുകൊണ്ടുപോയി. കുഞ്ഞിനും അമ്മയ്ക്കും മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഈ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts