ആർ‌എസ്‌എസ് ഗാനം ആലപിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് ഡി.കെ ശിവകുമാര്‍

ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ആർഎസ്എസ് ഗാനം ആലപിച്ച സംഭവത്തില്‍ ക്ഷമ ചോദിച്ച് കർണാടക ഉപ മുഖ്യമന്ത്രി ഡി കെ ശിവകുമാർ. ഗാനം ആലപിച്ചത് ആർക്കെങ്കിലും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ടെങ്കിൽ മാപ്പ് ചോദിക്കുന്നതായും ഡി കെ ശിവകുമാർ. ആർഎസ്എസിനെ പുകഴ്ത്തൽ ആയിരുന്നില്ല തന്റെ ലക്ഷ്യം. ജനിച്ചപ്പോൾ മുതൽ കോൺഗ്രസുകാരൻ. കോൺഗ്രസുകാരനായി തന്നെ മരിക്കുമെന്നും ശിവകുമാർ പറഞ്ഞു. ആർഎസ്എസ് ഗാനം ആലപിച്ചതിന് പിന്നാലെ ഡികെ ശിവകുമാറിന് പാർട്ടിയിൽ നിന്ന് തന്നെ വിമർശനം ഉയർന്നിരുന്നു. ബിജെപിയെ ലക്ഷ്യം വെച്ച് താനൊരു തമാശക്കാണ് ആര്‍എസ്എസ് ഗാനം ആലപിച്ചതെന്നും എന്നാല്‍ ചിലരത് രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി…

Read More

പ്രസവിച്ച കുഞ്ഞിനെ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് കഴുത്തറുത്ത് കൊന്ന യുവതി അറസ്റ്റിൽ

ബെംഗളൂരു : ശിവമോഗ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിലെ ടോയ്‌ലറ്റിൽ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഇതുസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത ദൊഡ്ഡപേട്ട് പോലീസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു. അമ്മ തന്നെയാണ് കുഞ്ഞിനെ ഒരു ദിവസം കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ദാവൻഗരെ ജില്ലയിലെ ഹൊന്നാലി താലൂക്കിലെ തിംലാപുര ഗ്രാമത്തിലെ ഷൈലയാണ് പ്രതി. ദൊഡ്ഡപേട്ട് പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചികിത്സയ്ക്കായി പ്രസവ വാർഡിൽ പ്രവേശിപ്പിച്ച ഷൈലയെയാണ് ദൊഡ്ഡപേട്ട് പോലീസ് ആദ്യം സംശയിച്ചത്. എന്നാൽ, കുട്ടി തങ്ങളുടേതല്ലെന്ന് ദമ്പതികൾ പോലീസിനോട് പറഞ്ഞു. ആ…

Read More

മൈസൂരു ദസറയ്ക്ക് ഇക്കുറി മാറ്റുകൂട്ടാൻ വ്യോമസേനയുടെ എയർഷോയും

JET SHOW

ബെംഗളൂരു : മൈസൂരു ദസറയ്ക്ക് ഇക്കുറി മാറ്റുകൂട്ടാൻ വ്യോമസേനയുടെ എയർഷോയും. എയർഷോയ്ക്ക് അനുമതി നൽകിയതിന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന് നന്ദിയറിയിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ കത്തയച്ചു. കത്തിൽ ദസറയുടെ ഉദ്ഘാടനച്ചടങ്ങിൽ രാജ്നാഥ് സിങ്ങിനെ മുഖ്യമന്ത്രി മൈസൂരുവിലേക്ക് ക്ഷണിച്ചു. എയർഷോയിൽ ഈ വർഷം പുതുമയുള്ള ആകർഷണങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. ബന്നിമണ്ഡപ് ടോർച്ച്‌ലൈറ്റ് പരേഡ് ഗ്രൗണ്ടിലാണ് സാധാരണ എയർഷോ നടക്കാറുള്ളത്. ഇതിനായി കേന്ദ്രപ്രതിരോധമന്ത്രാലയത്തിൽനിന്നുള്ള കൂടുതൽ യുദ്ധവിമാനങ്ങളും ജെറ്റുകളും ന്യൂഡൽഹിയിൽനിന്ന് മൈസൂരുവിലെത്തിക്കും. എയർഷോയ്ക്ക് പുറമേ ടോർച്ച്‌ലൈറ്റ് പരേഡ് ഗ്രൗണ്ടിൽ 1500 ഡ്രോണുകൾ ഉപയോഗിച്ചുള്ള ഡ്രോൺഷോയും നടക്കുമെന്ന് ദസറ സ്പെഷ്യൽ ഓഫീസർ…

Read More

സതീശന്റെ ഞെട്ടുന്ന വാര്‍ത്തയില്‍ സിപിഐഎമ്മിന് ഒരു ഭയവും ഇല്ല; തിരിച്ചടിച്ച് എം വി ഗോവിന്ദന്‍

ഇടുക്കി: പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ സിപിഐഎമ്മിന് നല്‍കിയ മുന്നറിയിപ്പിനെ കുറിച്ച് അറിയില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സൈബര്‍ അറ്റാക്കുകള്‍ ആര് നടത്തുന്നതും ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വി ഡി സതീശന്റെ ഞെട്ടുന്ന വാര്‍ത്തയില്‍ സിപിഐഎമ്മിന് ഒരു ഭയവും ഇല്ല. ബോംബുകള്‍ വീണുകൊണ്ടിരിക്കുന്നത് കോണ്‍ഗ്രസിലാണ്. കേസിനേക്കാള്‍ പ്രധാനപ്പെട്ട തെളിവുകള്‍ വന്നതുകൊണ്ടാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ നടപടി എടുത്തതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. മുകേഷ് എംഎല്‍എയുടെ കേസ് പതിറ്റാണ്ടുകള്‍ക്ക് മുമ്പുള്ളത്. മുകേഷ് രാജിവെക്കേണ്ടതില്ല. കേസിന്റെ വിധി വരുമ്പോള്‍ പറയാം. രാഹുല്‍…

Read More

പ്രധാനമന്ത്രി മോദിയുടെ ബിരുദ വിവരങ്ങൾ പരസ്യമാക്കില്ല; കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. 2017ൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ പ്രകാരം 1978ൽ ഡൽഹി സർവകലാശാലയിൽ പഠിച്ച വിദ്യാർഥികളുടെ വിവരങ്ങൾ പരിശോധിക്കണമെന്ന കേന്ദ്ര ഇൻഫർമേഷൻ കമ്മിഷന്റെ (സിഐസി) ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്. സിഐസിയുടെ ഉത്തരവിനെതിരെ ഡൽഹി സർവകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്.സിഐസി ഉത്തരവ് റദ്ദാക്കുന്നതായി ഹൈക്കോടതി ജ‍‍ഡ്ജി സച്ചിൻ ദത്ത ഉത്തരവിട്ടു. 1978ൽ ഡൽഹി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മോദി വ്യക്തമാക്കിയിട്ടുള്ളത്. തുടർന്ന്…

Read More

കേരളത്തിൽ ഏഴ് മാസത്തിനിടെ പേവിഷബാധയേറ്റ് മരിച്ചത് 23 പേർ

തിരുവനന്തപുരം: സംസ്ഥാനത്ത് പേവിഷബാധ ആശങ്ക ഒഴിയുന്നില്ല. കഴിഞ്ഞ ഏഴുമാസത്തിനിടെ പേ വിഷബാധയേറ്റ 23 പേരും മരിച്ചു. കഴിഞ്ഞമാസം മാത്രം മൂന്നുപേരുടെ ജീവനാണ് നായകൾ എടുത്തത്. തെരുവ് നായകളുടെ കടിയേറ്റ് മരിച്ചവരിൽ അധികവും കുട്ടികൾ ആണ്. തെരുവുനായ ആക്രമണം രൂക്ഷമായിട്ടും പ്രതിരോധ പ്രവർത്തനങ്ങൾ പൂർണ്ണതോതിൽ എത്തിയിട്ടില്ല. എബിസി ചട്ടം കൊണ്ട് യാതൊരു കാര്യവും ഇല്ല എന്നാണ് സർക്കാർ നിലപാട്. സുരക്ഷിതമായി ഇരിക്കാമെന്ന് കരുതുന്ന വീടിനുള്ളിലേക്ക് പോലും ചോര കൊതിച്ച് തെരുവ് നായ എത്തുന്ന സ്ഥിതിവിശേഷം നാട്ടിലുണ്ട്. കുട്ടികളും വയോധികരുമാണ് ഏറ്റവും അധികം തെരുവ് നായ ആക്രമണത്തിന്…

Read More

നൻമ ഓണം 2025; രണ്ട് ദിവസത്തെ ഓണാഘോഷ പരിപാടികൾക്ക് സമാപനം.

ബെംഗളൂരു: അനേക്കൽ നൻമ മലയാളി കൾചറൽ അസോസിയേഷൻ്റെ ഒരു മാസത്തോളം നീണ്ടു നിന്ന ഓണാഘോഷ പരിപാടികൾക്ക് രണ്ട് ദിവസത്തെ കലാസംസ്കാരിക പരിപാടികളോടെ സമാപനം. ആഗസ്റ്റ് 23 ശനിയാഴ്ച വൈകുന്നേരത്തോടെ വി.ബി.എച്ച്.സി ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻ്റ് ശ്രീ ലോകേഷ് , വി.വി.എസ്.സി പ്രസിഡൻ്റ് ശ്രീ വെങ്കട്ടരാജൻ എന്നിവർ ചേർന്ന് ഭദ്ര ദീപം കൊളുത്തി ഉൽഘാടനം ചെയ്തു. വിവിധ ഭാഷാ-സാംസ്കാരിക സംഘടനാ പ്രതിനിധികളെ വേദിയിൽ ആദരിച്ചു. തുടർന്നു വേദിയിൽ വി.ബി.എച്ച്.സി അപ്പാർട്ട്മെമെൻ്റിലെ നിവാസികളുടെ കലാസാംസ്കാകാരിക പരിപാടികൾ അരങ്ങേറി. അപ്പാർട്ട്മെൻ്റിലെ എല്ലാവർക്കും മിനി ഓണസദ്യ നൽകിക്കൊണ്ട് ശനിയാഴ്ചത്തെ പരിപാടികൾക്ക് തിരശ്ശീല…

Read More

യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം; രക്ഷകരായി സ്വകാര്യബസ് ജീവനക്കാർ

കാഞ്ഞിരപ്പളളി: ബസ് യാത്രയ്ക്കിടെ കാഞ്ഞിരപ്പളളി സ്വദേശിക്ക് (49) ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് യാത്രക്കാരനെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ എത്തിച്ചു സ്വകാര്യബസ് ജീവനക്കാർ. കാഞ്ഞിരപ്പള്ളിയിൽ വെച്ച് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം ഉണ്ടായതിനെ തുടർന്ന് പിന്നീടുള്ള സ്റ്റോപ്പുകൾ ഒഴിവാക്കി ആശുപത്രിയിലേക്ക് കുതിച്ചത്. മേരീക്വീൻസ് ആശുപത്രിയിലെ അത്യാഹിതവിഭാഗത്തിൽ പ്രവേശിപ്പിച്ച രോഗി ആവശ്യമായ ചികിത്സകൾക്ക് ശേഷം വീട്ടിലേക്ക് മടങ്ങി.  

Read More

അമീബിക് മസ്തിഷ്‌ക ജ്വരത്തിനെതിരെ ക്യാംപെയിൻ; ശനിയും ഞായറും കേരളത്തിൽ മുഴുവന്‍ കിണറുകളും ക്ലോറിനേറ്റ് ചെയ്യും

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരം (അമീബിക്ക് മെനിഞ്ചോഎന്‍സെഫലൈറ്റിസ്) തടയാന്‍ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യ വകുപ്പ് ജനകീയ ക്യാംപെയിൻ ആരംഭിക്കുന്നു. ഓഗസ്റ്റ് 30, 31 (ശനി, ഞായര്‍) ദിവസങ്ങളില്‍ സംസ്ഥാനത്തെ മുഴുവന്‍ വീടുകളിലേയും സ്ഥാപനങ്ങളിലേയും കിണറുകള്‍ ക്ലോറിനേറ്റ് ചെയ്യുകയും ജലസംഭരണ ടാങ്കുകള്‍ തേച്ച് കഴുകി വൃത്തിയാക്കുകയും ചെയ്യണമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലെ നിര്‍ദേശാനുസരണമാണ് തീരുമാനം.വീടുകള്‍, ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ഹോസ്റ്റലുകള്‍, ഫ്ളാറ്റുകള്‍ തുടങ്ങി എല്ലായിടത്തേയും ജലസംഭരണ ടാങ്കുകള്‍ വൃത്തിയാക്കണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, ഹരിതകേരളം മിഷന്‍, ജലവിഭവ…

Read More

മൈസൂരു കൊട്ടാരത്തിൽ ഈ രണ്ട് ദിവസത്തേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു

ബെംഗളൂരു: പ്രസിഡന്റ് ദ്രൗപതി മുർമു സെപ്റ്റംബർ 1, 2 തീയതികളിൽ കർണാടക സന്ദർശിക്കുകയും മൈസൂരു സ്പീച്ച് ആൻഡ് ഹിയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വജ്രജൂബിലിയിൽ പങ്കെടുക്കുകയും ചെയ്യും. അതേസമയം, പ്രമോദാദേവി വോഡയാറിന്റെ ക്ഷണപ്രകാരം പ്രസിഡന്റ് ദ്രൗപതി മുർമു മൈസൂരു കൊട്ടാരം സന്ദർശിക്കും . അതിനാൽ, സെപ്റ്റംബർ 1, 2 തീയതികളിൽ കൊട്ടാരത്തിലേക്കുള്ള പൊതുജന പ്രവേശനം നിയന്ത്രിച്ചിരിക്കുന്നത്.

Read More
Click Here to Follow Us