പ്രധാനമന്ത്രി മോദിയുടെ ബിരുദ വിവരങ്ങൾ പരസ്യമാക്കില്ല; കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് റദ്ദാക്കി ഡൽഹി ഹൈക്കോടതി

ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തണമെന്ന് നിർദ്ദേശിച്ച കേന്ദ്ര വിവരാവകാശ കമ്മീഷന്റെ (സിഐസി) ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി.

2017ൽ വിവരാവകാശ നിയമപ്രകാരം നൽകിയ അപേക്ഷ പ്രകാരം 1978ൽ ഡൽഹി സർവകലാശാലയിൽ പഠിച്ച വിദ്യാർഥികളുടെ വിവരങ്ങൾ പരിശോധിക്കണമെന്ന കേന്ദ്ര ഇൻഫർമേഷൻ കമ്മിഷന്റെ (സിഐസി) ഉത്തരവാണ് ഹൈക്കോടതി റദ്ദാക്കിയത്.

സിഐസിയുടെ ഉത്തരവിനെതിരെ ഡൽഹി സർവകലാശാലയാണ് ഹൈക്കോടതിയെ സമീപിച്ചത്.സിഐസി ഉത്തരവ് റദ്ദാക്കുന്നതായി ഹൈക്കോടതി ജ‍‍ഡ്ജി സച്ചിൻ ദത്ത ഉത്തരവിട്ടു.

  മേലധികാരികളുടെ അർദ്ധരാത്രി വിളികളും വാരാന്ത്യ മീറ്റിംഗുകളും; ഇന്ത്യൻ കോർപ്പറേറ്റ് മേഖലയിലെ അഞ്ച് 'വിഷലിപ്ത' ശീലങ്ങൾ തുറന്നുകാട്ടി ബെംഗളൂരുവിലെ സ്റ്റാർട്ടപ്പ് മേധാവി

1978ൽ ഡൽഹി സർവകലാശാലയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയെന്നാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ മോദി വ്യക്തമാക്കിയിട്ടുള്ളത്.

തുടർന്ന് നീരജ് ശർമയെന്നയാൾ മോദിയുടെ ബിരുദത്തിന്റെ വിവരങ്ങൾ ആവശ്യപ്പെട്ട് വിവരാവകാശ നിയമപ്രകാരം ഡൽഹി സർവകലാശാലയ്ക്ക് അപേക്ഷ നൽകി.

എന്നാൽ ഈ വിവരങ്ങൾ ‘സ്വകാര്യ’മാണെന്നും അതിൽ പൊതുജന താൽപര്യമില്ലെന്നും ചൂണ്ടിക്കാട്ടി സർവകലാശാല അപേക്ഷ തള്ളി.

ഇതേത്തുടർന്ന് നീരജ് സിഐസിയെ സമീപിക്കുകയായിരുന്നു. തുടർന്ന് 1978ൽ ഡിയുവിൽനിന്ന് ബിരുദം നേടിയ വിദ്യാർഥികളുടെ പട്ടിക നൽകണമെന്ന് ഇൻഫർമേഷൻ കമ്മിഷണർ പ്രഫ. എം.ആചാര്യലു ഉത്തരവിടുകയായിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഓട്ടോ ഡ്രൈവറുടെ കൈകളിൽ കോടികളുടെ ലംബോർഗിനി നൽകി വ്യവസായി; നെറ്റിസൺമാരുടെ മനസ്സ് കവർന്ന ബെംഗളൂരു കാഴ്ച
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കടിച്ച ആപ്പിൾ അണികൾക്ക് നേരെ എറിഞ്ഞു! ഡി.കെ ശിവകുമാറിന്റെ ആ പ്രവർത്തിക്ക് പിന്നിലെ രാഷ്ട്രീയമെന്ത്? വിവാദ വീഡിയോ പുറത്ത്
[masterslider id="10"]

Related posts