മുഹറം ഘോഷയാത്ര: ബെംഗളൂരുവിൽ ഇന്ന് ഗതാഗത നിയന്ത്രണം; ബദൽ പാത അറിയാൻ വായിക്കാം

ബെംഗളൂരു : മുഹറം ഘോഷയാത്രയുടെ പശ്ചാത്തലത്തിൽ നഗരത്തിൽ ചൊവ്വാഴ്ച ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി ബംഗളൂരു ട്രാഫിക് പോലീസ് (BTP) അറിയിച്ചു. ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 5.30 വരെയാണ് നിയന്ത്രണങ്ങൾ നിലവിലുണ്ടാവുക.

ഹോസൂർ ലഷ്കർ റോഡിലെ ജോൺസൺ മാർക്കറ്റിൽ നിന്ന് ആരംഭിച്ച് എൽഗിൻ അപ്പാർട്ട്‌മെൻ്റിലേക്കാണ് മുഹറം ഘോഷയാത്ര കടന്നുപോകുന്നത്. ഘോഷയാത്രയുടെ സമയത്ത് ഇതുവഴിയുള്ള വാഹനങ്ങൾക്ക് പോലീസ് ബദൽ പാതകൾ നിർദ്ദേശിച്ചിട്ടുണ്ട്.

ബദൽ പാതകൾ:

  • ബ്രിഗേഡ് റോഡിൽ നിന്ന് ഹോസൂർ റോഡിലേക്ക്: വെല്ലാര ജംഗ്ഷൻ (ശൂലെ സർക്കിൾ) വഴി ഹോസൂർ റോഡിലേക്ക് പോകുന്ന വാഹനങ്ങൾ ‘ഓൾഡ് പി.എസ്’ ഭാഗത്ത് നിന്ന് ഇടത്തേക്ക് തിരിഞ്ഞ് വുഡ് സ്ട്രീറ്റ്, ടാറ്റ് ലൈൻ, റിച്ച്മണ്ട് റോഡ്, റിച്ച്മണ്ട് സർക്കിൾ, ശാന്തിനഗർ ജംഗ്ഷൻ, നഞ്ചപ്പ സർക്കിൾ, ലാംഗ്ഫോർഡ് റോഡ് വഴി സഞ്ചരിച്ച് സി.എം.പി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് ഹോസൂർ റോഡിൽ പ്രവേശിക്കണം.

  • ഹോസൂർ റോഡിൽ നിന്ന് അഡുഗോഡിയിലേക്ക്: ഈ പാതയിലൂടെ പോകുന്ന വാഹനങ്ങൾ ആനേപാളയ ജംഗ്ഷന് സമീപത്തുനിന്ന് ഇടത്തേക്ക് തിരിഞ്ഞ് സെമിത്തേരി ക്രോസ് റോഡ്, ബെർലി സ്ട്രീറ്റ്, ലാംഗ്ഫോർഡ് റോഡ് വഴി നഞ്ചപ്പ സർക്കിളിലെത്തി റിച്ച്മണ്ട് റോഡിലേക്കോ ശാന്തിനഗർ ജംഗ്ഷനിലേക്കോ തിരിഞ്ഞു പോകണം.

  • ചരക്ക് വാഹനങ്ങൾക്കുള്ള നിയന്ത്രണം: ഹോസൂർ റോഡിൽ നിന്നെത്തുന്ന ഭാരമേറിയ ചരക്ക് വാഹനങ്ങൾ അഡുഗോഡി ജംഗ്ഷൻ, മൈക്കോ ജംഗ്ഷൻ, 8-ാം മെയിൻ, വിൽസൺ ഗാർഡൻ മെയിൻ റോഡ്, സിദ്ധയ്യ റോഡ് എന്നിവ വഴി തിരിഞ്ഞുപോകേണ്ടതാണ്.

  അയൽസംസ്ഥാനത്ത് കോവിഡ് മരണം വർദ്ധിക്കുന്നു; അതിർത്തികളിൽ കർശന പൂട്ട് വീഴുമോ? കർണാടകത്തിൽ അതീവ ജാഗ്രത!
  റോഡിൽ തീരുന്ന ജീവിതങ്ങൾ: യാത്രക്കാരുടെ മാനസികാരോഗ്യത്തെയും ഉൽപ്പാദനക്ഷമതയെയും ബാധിക്കുന്നതായി പഠനങ്ങൾ

യാത്രക്കാർ മുൻകൂട്ടി പാതകൾ പ്ലാൻ ചെയ്ത് ട്രാഫിക് പോലീസിന്റെ നിർദ്ദേശങ്ങളോട് സഹകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  നമ്മ മെട്രോ ബ്ലൂ ലൈൻ നിർമ്മാണം നീളുന്നു: ജീവനക്കാർക്ക് 'വർക്ക് ഫ്രം ഹോം' പരിഗണനയിൽ
[masterslider id="10"]

Related posts